'പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്തൊരു...' ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തിയാകാത്ത പള്ളി!

sagrda-familia
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഒരു നൂറ്റാണ്ടിലധികമായി നിർമ്മാണം നടക്കുന്ന ഒരു ആരാധനാലയം. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. ബാഴ്സലോണയിലാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ 'ലാ സാഗ്രഡ ഫാമിലിയ' എന്ന ഈ മൈനർ ബസിലിക്ക സ്ഥിതിചെയ്യുന്നത്.

സ്പാനിഷ് ആർക്കിടെക്ട് ആയിരുന്ന അന്റോണി ഗൗഡി രൂപകല്പന നിർവഹിച്ച ബസിലിക്കയുടെ നിർമ്മാണം 1882 ലാണ് ആരംഭിച്ചത്. ഗോതിക് - കർവിലീനിയർ എന്നീ ശൈലികൾ സംയോജിപ്പിച്ച് നിർമ്മാണം ആരംഭിച്ച ഈ നിർമ്മിതിക്ക് വേണ്ടിയാണ് ഗൗഡി തന്റെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം നീക്കിവച്ചത്. വ്യക്തിഗത സംഭാവനകൾ മാത്രം ഉപയോഗിച്ചായിരുന്നു നിർമ്മാണം. 1926 ൽ ഗൗഡി മരിക്കുമ്പോൾ നിർമ്മാണത്തിന്റെ കാൽഭാഗം പോലും പൂർത്തിയായിരുന്നില്ല. 

1157636754

സ്പെയിനിലെ ആഭ്യന്തര യുദ്ധം മൂലം പിന്നീട് ബസിലിക്കയുടെ നിർമ്മാണം തടസ്സപ്പെട്ടു. 1936 ൽ വിപ്ലവകാരികൾ നിർമ്മിതിക്ക് തീയിടുകയും ഗൗഡി തയ്യാറാക്കിയ രൂപരേഖയും പ്ലാസ്റ്റർ മോഡലും ഭാഗികമായി നശിപ്പിക്കുകയും ചെയ്തു. ബസിലിക്കയുടെ മാതൃക പൂർവ്വാവസ്ഥയിൽ കൂട്ടിച്ചേർക്കാൻ നീണ്ട 16 വർഷക്കാലമാണ് വേണ്ടി വന്നത്. പിന്നീടിങ്ങോട്ട് തുടർച്ചയായി നിർമ്മാണം തടസ്സമില്ലാതെ നടന്നു. കമ്പ്യൂട്ടറും ആധുനിക സാങ്കേതികവിദ്യകളും പ്രചാരം നേടിയതിനുശേഷം നിർമാണപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആവുകയും 2010 ആയപ്പോഴേക്കും നിർമ്മാണത്തിന്റെ പകുതിഭാഗം പൂർത്തിയാവുകയും ചെയ്തു. അതേ വർഷം പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ ബസിലിക്കയുടെ പ്രതിഷ്ഠാകർമ്മം നിർവഹിച്ചിരുന്നു.

sagrda-familia-inside

ഗൗഡി മരിച്ചിട്ട് നൂറ് വർഷം തികയുന്ന 2026 ൽ ബസിലിക്കയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ഡൗണുകളും മൂലം ബസിലിക്കയുടെ നിർമാണം പൂർത്തിയാക്കാൻ അതിലുമധികം കാലം കാത്തിരിക്കേണ്ടി വന്നേക്കും.

English Summary- Sagrada Familia Cathedral Barcelona; Unfinished Masterpiece; Architecture News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA