ADVERTISEMENT

ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുൻപ് ആരാലും അറിയപ്പെടാതെ കിടന്ന ഒരു കൊച്ചുഗ്രാമം ഇന്ന് വികസനത്തിൽ ലോകത്ത്  ഒന്നാം നിരയിൽ നിൽക്കുന്ന മഹാനഗരമാണ്- ദുബായ്. എണ്ണപ്പാടങ്ങൾ കണ്ടെത്തിയതോടെ തലവര മാറിമറിഞ്ഞ ദുബായ്, ചുരുങ്ങിയ കാലംകൊണ്ട് തലപ്പൊക്കത്തിൽ ഒന്നാമത് നിൽക്കുന്ന നിർമാണവിസ്മയങ്ങളുടെ നഗരമായി മാറിക്കഴിഞ്ഞു. ഇനിയും നിരവധി അംബരചുംബികൾ നിർമാണത്തിലുമാണ്. സമീപഭാവിയിൽ ലോകത്തെ ഏറ്റവും വികസിതമായ നഗരം ദുബായ് ആകുമെന്നാണ് നിർമാണമേഖലയിലുള്ളവർ പ്രവചിക്കുന്നത്. ദുബായിലെ പ്രശസ്തമായ 7 കെട്ടിടങ്ങൾ പരിശോധിക്കാം.

7. കയാൻ ടവർ 

cayan-tower

രൂപകൽപനയിലെ പ്രത്യേകത കൊണ്ടാണ് പിരിയൻ ടവർ എന്നറിയപ്പെടുന്ന കയാൻ ടവർ ദുബായിലെ മറ്റ് കെട്ടിടങ്ങൾ നിന്നും വ്യത്യസ്തമാകുന്നത്. 306 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. 73 നിലകളാണ് കെട്ടിടത്തിനുള്ളത്. ഉള്ളിലേക്ക് നേരിട്ട് സൂര്യപ്രകാശം കടക്കാതിരിക്കാനും ശക്തമായ കാറ്റിനെ പ്രതിരോധിക്കാനും പിരിഞ്ഞ ആകൃതിയിലുള്ള രൂപകല്പന സഹായിക്കുന്നു. 

6. ജുമൈറ എമിറേറ്റ്സ് ടവർ 

jumeirah-emirates-towers-dubai

ഇരട്ട ടവറുകൾ എന്നറിയപ്പെടുന്ന ജുമൈറ എമിറേറ്റ്സ് ടവർ രണ്ടായിരത്തിലാണ് തുറന്നത്. ഒരേ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ ടവറുകളിലൊന്നിൽ ഓഫീസുകളും മറ്റേതിൽ ആഡംബര ഹോട്ടലും പ്രവർത്തിക്കുന്നു. വെള്ളിയും അലുമിനിയും ഉപയോഗിച്ച് നിർമ്മിച്ച പാനലുകളുള്ള മുഖപ്പുകളാണ് (facade) ടവറിന്റെ പ്രധാന ആകർഷണം. 

 

dubai-opera

5. ദുബൈ ഓപറ 

സിഡ്നിയിലെ ഓപറ ഹൗസിന്റെ മാതൃകയിൽ നിർമ്മിച്ച ഓപറ ഹൗസാണ് ദുബായിലെ മറ്റൊരാകർഷണം. അറബി പായ്കപ്പലിന്റെ രൂപത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത ശൈലികളും ആധുനിക ശൈലികളും  ഇടകലർത്തിയാണ് കെട്ടിടത്തിന്റെ പുറംഭാഗത്തിന്റെ  നിർമ്മാണം. 

burj-al-arab

 

4. ബുർജ് അൽ അറബ്  

Atlantis-Hotel-Palm-Dubai

1999ലാണ് കപ്പൽപായയുടെ ആകൃതിയിൽ ബുർജ് അൽ അറബ് നിർമ്മിച്ചത്. മനുഷ്യനിർമ്മിത ദ്വീപിൽ  പണിത ഈ ഹോട്ടൽ ദുബായിലെ  ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. 321 മീറ്റർ ഉയരമുള്ള കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിൽ മുൻനിരയിലുമുണ്ട്. 

 

dubai-mall

3. അറ്റ്ലാന്റിസ്, ദ പാം 

ഹോട്ടൽ റിസോർട്ട് മേഖലയിൽ ദുബായുടെ സ്ഥാനം  അടയാളപ്പെടുത്തിയ നിർമ്മിതിയാണ്  അറ്റ്ലാന്റിസ്  ദ പാം. 2008ലാണ് റിസോർട്ട് തുറന്നത്. ഒറ്റനോട്ടത്തിൽ ബഹമാസിലെ അറ്റ്ലാന്റിസ് റിസോർട്ടുമായി സാമ്യം തോന്നുമെങ്കിലും അറബിക് ശൈലി പിന്തുടർന്നാണ് കെട്ടിടത്തിന്റെ നിർമ്മാണം. 

burj_khalifa

 

2. ദുബായ് മാൾ 

പ്രതിവർഷം 8 കോടി ജനങ്ങൾ സന്ദർശിക്കുന്ന ദുബായിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ദുബായ് മാൾ. 1200 വ്യാപാര കേന്ദ്രങ്ങളുള്ള  മാളിൽ 14000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പേൾ ഡൈവർമാരുടെ പ്രതിമകളോടു കൂടിയ ഇൻഡോർ വാട്ടർഫോൾ, വിശാലമായ അക്വേറിയം  എന്നിവയാണ് മറ്റു സവിശേഷതകൾ . 

 

1. ബുർജ് ഖലീഫ 

ദുബായെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച നിർമ്മിതിയാണ് ബുർജ് ഖലീഫ. 828 മീറ്ററാണ് ഉയരം. 2010 ൽ തുറന്ന ഈ സൗധം കാണുന്നതിനായി മാത്രം കടൽകടന്ന് ദുബായിൽ എത്തുന്നവർ നിരവധിയാണ്. ഉയരത്തിൽ ഒന്നാം സ്ഥാനത്ത് നൽകുന്നതിനു പുറമേ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്കും ബുർജ് ഖലീഫയ്ക്ക് സ്വന്തമാണ്. 

English Summary- Famous Architecture Marvels in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com