ഈ വീടിനുള്ളിൽ സ്‌നോർക്കലിങ് ചെയ്യാം, മീൻപിടിക്കാം! വിസ്മയിപ്പിക്കുന്ന കാഴ്ചകൾ

snorkel-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ആഡംബര വീടുകളിൽ ഒരുക്കുന്ന പലതരം സൗകര്യങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വീടിനുള്ളിൽ സ്നോർക്കലിങ്ങിനുള്ള   സൗകര്യമൊരുക്കുന്നത് അത്യപൂർവമാകും..അത്തരത്തിൽ കൗതുകകരമായ ഒരു ചിന്തയിൽനിന്നും നിർമ്മിക്കപ്പെട്ട ഒരു വീടാണ് ഫ്ലോറിഡ കീയ്സിലുള്ളത്. പവിഴപ്പുറ്റുകളും ലോബ്സ്റ്ററുകളുമൊക്കെയുള്ള ഒരു വമ്പൻ അക്വേറിയമാണ് ഈ വീടിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. 

coral-reef-house-exterior

25000 ഗാലൺ വെള്ളം കൊള്ളുന്ന അക്വേറിയത്തിൽ സ്നോർക്കലിങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൃത്രിമമായി നിർമിച്ചിരിക്കുന്ന പവിഴപ്പുറ്റുകൾക്കു പുറമേ ലോബ്‌സ്‌റ്ററുകൾ, ഏഞ്ചൽ ഫിഷ്, പഫർ ഫിഷ്  എന്നിവയെ എല്ലാം അക്വേറിയത്തിൽ  വളർത്തുന്നുണ്ട്. ഫ്ലോറിന് അടിയിലായാണ് സ്നോർക്കൽ അക്വേറിയം ഒരുക്കിയിരിക്കുന്നത്. 

coral-reef-house-pools

1996 ൽ വീടിന്റെ ഒരു ഭാഗമായി തന്നെയാണ് അക്വേറിയം നിർമ്മിച്ചത്. പിന്നീട് ഇവിടെ താമസിക്കാനെത്തിയ നാൻസി - ഫ്രാൻസ് എന്നീ ദമ്പതികളാണ് അക്വേറിയം ഈ രീതിയിൽ മോടി പിടിപ്പിച്ചത്. 6700 ചതുരശ്ര അടിയുള്ള വീട്ടിൽ നാലു കിടപ്പുമുറികളും ആറു ബാത്ത്റൂമുകളാണ് ഉള്ളത്. അക്വേറിയത്തിനു പുറമേ വീടിന്റെ എല്ലാ ഭാഗത്തും വ്യത്യസ്ത പുലർത്തിക്കൊണ്ടാണ് നിർമാണം. 

coral-reef-house-living

കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്ന വിശാലമായ കിടപ്പുമുറി, ഡൈനിങ് ഏരിയ, ഓപ്പൺ കിച്ചൺ, എന്നിവയ്ക്കുപുറമേ വീടിനുപുറത്ത് ഒരു സ്വിമ്മിംഗ് പൂളും ഒരുക്കിയിട്ടുണ്ട്. ബീച്ചിന്റെ പ്രതീതി നിലനിർത്തുന്നവയാണ് വീടിന്റെ ഓരോ ഭാഗവും. രണ്ടു നിലവിലുള്ള  വീട്ടിൽ പുറം കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ബാൽക്കണികളും ഒരുക്കിയിട്ടുണ്ട്. 

coral-reef-house-water

പ്രധാന വീടിനു പുറമേ ഒരു ഗസ്റ്റ് ഹൗസും എസ്റ്റേറ്റിലുണ്ട്. വീടിനുചുറ്റുമായി പനകളും ട്രോപ്പിക്കൽ മരങ്ങളും നട്ടിട്ടുണ്ട്. അമേരിക്കയിൽത്തന്നെ ഇത്തരം ഒരു വീട് വേറെ ഉണ്ടാവില്ല എന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. 41 കോടി രൂപയാണ് വീടിന്റെ മതിപ്പുവില .

English Summary- House with Snorkeling & Ocean Pool

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA