186 കോടി! ചരിത്രം കുറിച്ച് ഈ രാജ്യത്തെ ഏറ്റവും വലിയ വീട് വിൽപന

most-expensive-vegas
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

യുഎസിലെ ലാസ് വേഗസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വിലമതിപ്പുള്ള വീടിന്റെ വിൽപന നടന്നു. റെക്കോർഡുകൾ പ്രകാരം 20 മില്യൺ ഡോളറിനാണ് (186 കോടി രൂപ) അത്യാഡംബര ബംഗ്ലാവ് വിറ്റത്. ലോൺഡിപ്പോ എന്ന കമ്പനിയുടെ സ്ഥാപകനും ശതകോടീശ്വരനുമായ അന്റോണി ഷിയെയാണ് ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുന്നത്.

lasvegas-mansion-inside

ബ്ലൂ ഹെറൺ എന്ന ഡെവലപ്പറാണ് 2015 ൽ 14 കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലത്ത്  വമ്പൻ ബംഗ്ലാവ് നിർമ്മിച്ചത്. ഈ വർഷം ഏപ്രിലിൽ നിർമ്മാണം പൂർത്തിയായി. മൂന്നു നിലകളിലായി 15000 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇതിനു പുറമേ 5000 ചതുരശ്ര അടി ഡെക്ക് സ്പേസുമുണ്ട്. മൂന്നു കിടപ്പുമുറികളും നാല് പ്രധാന ബാത്ത്റൂമുകളുമാണ് ഇവിടെയുള്ളത്.

most-expensive-vegas-bath

ലാസ് വേഗസിൽ കണ്ടുവരുന്ന മെറ്റാക്വാർട്ട്സൈറ്റ് കല്ലുകൾ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം .രണ്ടു നിലകൾ ചേർത്തു നിർമ്മിച്ചിരിക്കുന്ന പ്രധാന സ്വീകരണമുറിയുടെ മൂന്നു വശങ്ങളിലായി പൂളുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് തന്നെ മീഡിയ ഡെൻ , പ്രധാന അടുക്കള എന്നിവ ഒരുക്കിയിരിക്കുന്നു. പുറംകാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്ന ഗ്ലാസ് വാതിലുകളാണ് വീടിന്റെ മുഖ്യ  ആകർഷണം. നഗരക്കാഴ്ചകൾ  കാണാവുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ഡൈനിങ് ഏരിയയിൽ വൈൻ ക്ലോസെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു.

lasvegas-mansion-view

ഒന്നാം നിലയിലുള്ള ബെഡ്റൂം സ്യൂട്ടിനോട് ചേർന്ന് ഒരു ഓപ്പൺ ബാത്റൂം ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം നിലയിലാണ് മറ്റ് കിടപ്പുമുറികൾ  ഒരുക്കിയിട്ടുള്ളത്. ഗ്ലാസ് കൊണ്ട് നിർമ്മിച്ച പാലത്തിലൂടെ എത്താവുന്ന ഒരു സ്കൈ സ്യൂട്ടും ഇവിടെയുണ്ട്. മൂന്നാം നില ഒരു നൈറ്റ് ക്ലബ് പോലെ  തോന്നിപ്പിക്കുന്നതാണ്.  ബംഗ്ലാവിന്റെ വിൽപന നടന്നെങ്കിലും പുതിയ ഉടമസ്ഥന് മൂന്നുവർഷത്തിനുശേഷം മാത്രമേ ഇവിടെ താമസിക്കാൻ സാധിക്കു. ബ്ലൂ ഹെറൺ തന്നെ ക്ലൈന്റ് ടൂറുകൾക്കു വേണ്ടി അത്രയും കാലത്തേക്ക് ബംഗ്ലാവ് വാടകയ്ക്ക് എടുത്തിരിക്കുകയാണ്.

English Summary- Biggest Real Estate Deal in Lasvegas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA