ലോകത്തിലെ ഏറ്റവും വലിയ ധനികൻ; ജീവിതം ഒറ്റമുറിയുള്ള വാടകവീട്ടിൽ!

HIGHLIGHTS
  • 375 ചതുരശ്രഅടിയുള്ള മടക്കിയെടുത്ത് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാവുന്ന രീതിയിൽ നിർമ്മിച്ച വീടാണ് ഇത്.
elon-musk-prefab-home
ഇലോൺ മസ്ക് (ഇടത്). ബോക്സബിൾ നിർമിക്കുന്ന വീടിന്റെ മോഡൽ (വലത്) ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

2021ലെ റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് സ്പെയ്സ് എക്സ് സ്ഥാപകനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക്. എന്നാൽ സമ്പന്നതയുടെ കൊടുമുടി കയറിയ ഇലോൺ മസ്ക് ഇപ്പോൾ ഒരു വീട് പോലും സ്വന്തമായി ഇല്ലാത്ത ധനികനുമാണ്. ഏതാനും ആഴ്ചകൾക്കു മുൻപാണ് തന്റെ ഉടമസ്ഥതയിലുള്ള അവസാന വീടും മസ്ക് കൈമാറ്റം ചെയ്തത്. ഇപ്പോൾ ടെക്സസിലെ ബോക ചിക്കയിൽ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ചെറിയ വീട്ടിലെ വാടകക്കാരനാണ് ഇലോൺ മസ്ക് . 

musk-house-inside

ശതകോടീശ്വരനാണെങ്കിലും കേവലം അൻപതിനായിരം ഡോളർ (37 ലക്ഷം രൂപ) വിലമതിക്കുന്ന  ഒറ്റമുറി വീട്ടിലാണ് ഇപ്പോൾ മസ്ക് താമസിക്കുന്നത്.  ബോക്സബിൾ എന്ന കമ്പനി നിർമ്മിച്ച 375 ചതുരശ്രഅടി  വിസ്തീർണ്ണമുള്ള ഒരു മോഡുലാർ വീടാണ് ഇത്. അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ്  വീട്ടിലുള്ളത്.  ഓപ്പൺ ഫ്ലോർ പ്ലാനിലാണ് വീടിന്റെ നിർമ്മാണം. ചെറിയ ലിവിങ് ഏരിയ,  അടുക്കള കിടക്ക, ബാത്റൂം എന്നിവയാണ് വീട്ടിലുള്ളത്. നിർമ്മാണ യൂണിറ്റിൽ നിന്നും മടക്കിയെടുത്ത് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാവുന്ന രീതിയിൽ നിർമ്മിച്ച വീടാണ് ഇത്.

musk-house-interior

ലിവിങ് ഏരിയയോട് ചേർന്നാണ് ബാത്റൂമും ലോൻട്രിയും സജ്ജീകരിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്താണെങ്കിലും ധാരാളം ഷെൽഫുകളും കബോർഡുകളും അടക്കമുള്ള സൗകര്യങ്ങൾ അടുക്കളയിലുണ്ട്. അടുക്കളയോട് ചേർന്ന് രണ്ടു പേർക്ക് ഇരിക്കാവുന്ന തരത്തിൽ ചെറിയ ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നു. ടിവി വയ്ക്കാവുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഷെൽഫാണ് ബെഡ്റൂമും  ലിവിങ് ഏരിയയും തമ്മിൽ തിരിക്കുന്നത്. ബാത്റൂമിൽ ബാത് ടബും കബോർഡുകളും കണ്ണാടിയും ഉൾപ്പെടുത്തിയിരിക്കുന്നു. 

ഗാലിയാനോ ടിരമാനി, അച്ഛനായ പൗലോ ടിരമാനി എന്നിവർ ചേർന്ന് 2017 ലാണ് കോംപാക്ട് വീടുകൾ നിർമ്മിക്കുന്ന ബോക്സബിൾ എന്ന കമ്പനി ആരംഭിച്ചത്. സാധാരണ മോഡുലാർ വീടുകൾ  ദൂരസ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് വലിപ്പം തടസ്സമായപ്പോഴാണ്  മടക്കിയെടുക്കുന്ന തരത്തിൽ കമ്പനി വീടുകൾ നിർമ്മിച്ചു തുടങ്ങിയത്.

English Summary- Elon Musk New Prefab House worth only 50K Dollar; News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA