മഹാവിസ്മയം; ഇത് 10 വർഷം കൊണ്ട് പണിത കുമിളവീട്! വില 11 കോടി രൂപ

HIGHLIGHTS
  • മൂന്നരലക്ഷത്തോളം കമ്പികൾ വീട് നിർമിക്കാനായി വേണ്ടിവന്നു.
bubble-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

അനിമേഷൻ ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയിച്ച ഏതോ സങ്കല്പലോകത്ത് എത്തിപ്പെട്ട അനുഭൂതിയാവും ഈ വീടിനുള്ളിൽ കയറുന്ന ആർക്കും ഉണ്ടാവുക. കാരണം ഇത് ഒരു കുമിള വീടാണ്. കുറച്ചധികം ഗോളങ്ങൾ ചേർത്തുവച്ചത് പോലെ വ്യത്യസ്തമായ ആകൃതിയിലുള്ള  ഈ വീട് ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണുള്ളത്. അടുത്തിടയ്ക്ക് ഈ ഫാന്റസി വീട് വില്പനയ്ക്ക് ലിസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

bubble-home-interior

വ്യത്യസ്തമായ ഈ നിർമ്മിതിയെ ഒരു ആർക്കിടെക്ചർ സാങ്ച്വറി എന്നുതന്നെ വിശേഷിപ്പിക്കാം. ഓസ്ട്രേലിയൻ ആർക്കിടെക്ടായ ഗ്രഹാം ബിർച്ചാളാണ് 1980 ൽ ഈ വീട് നിർമ്മിച്ചത്. പത്തു വർഷമെടുത്താണ് നിർമ്മാണം പൂർത്തിയായത്. മൂന്നരലക്ഷത്തോളം കമ്പികൾ വീട് നിർമിക്കാനായി വേണ്ടിവന്നു. മൂന്നു നിലകളുള്ള വീടാണ് ഇതെങ്കിലും പുറമേനിന്ന്  ഒറ്റനോട്ടത്തിൽ  എത്ര നിലകളുണ്ട് എന്നുപോലും തിരിച്ചറിയാനാവില്ല.

bubble-home-decor

ടണലിന്റെ ആകൃതിയിലാണ് പ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്.  നാസയുടെ മാർസ് റോവറിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച രണ്ട് ജനാലകളാണ് വീട്ടിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഗോളാകൃതിയിലുള്ള മുറിയിൽ സജ്ജീകരിച്ചിരിക്കുന്ന റിമോട്ടിൽ പ്രവർത്തിക്കുന്ന വൃത്താകൃതിയിലുള്ള വിൻഡോ ഷട്ടറുകൾ  നേത്രഗോളങ്ങൾ പോലെ തോന്നിപ്പിക്കുന്നവയാണ്. 

bubble-home-door

സ്വീകരണമുറി, വിശ്രമമുറി,  കിടപ്പുമുറികൾ,  അടുക്കള എന്നിവയ്ക്കുപുറമേ ലൈബ്രറി, ബാർ, സ്പാ, വൈൻ നിലവറ, ഓഫീസ് സ്പേസ് എന്റർടെയിൻമെന്റ്  റൂം  തുടങ്ങിയ സൗകര്യങ്ങളും ബബിൾ ഹൗസിൽ ഒരുക്കിയിട്ടുണ്ട്. റെയിൻ ബാത്തിനുള്ള സൗകര്യം, വിശാലമായ ടെറസ്, നാലു കാറുകൾ പാർക്ക് ചെയ്യാവുന്ന ഗ്യാരേജ് എന്നിവയാണ് മറ്റു പ്രത്യേകതകൾ. 1.2 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ  വീട്ടിൽ വാട്ടർ ഫൗണ്ടേൻ , വുഡ് ബർണർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 1.5 മില്യൺ ഡോളറാണ് (11 കോടി രൂപ) ഈ അത്ഭുത ലോകത്തിന്റെ വില.

English summary- Bubble House Australia for sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA