ADVERTISEMENT

ഡാലസിലെ റൊവാനോക്കിൽ തികച്ചും വ്യത്യസ്തമായ ഒരു വീടുണ്ട്. ഈ വീട്ടിൽ എത്തിയാൽ ടൈം മെഷീൻ ഉപയോഗിച്ച് 70 കൊല്ലം പിന്നിലേക്ക് എത്തിയതാണോ എന്ന് ആരും സംശയിച്ചുപോകും. കാരണം 1950 കളുടെ സ്മരണ പുതുക്കികൊണ്ടാണ് വീടിന്റെ ഓരോ ഭാഗവും ഒരുക്കിയിരിക്കുന്നത്. അൻപതുകളിലെ 'ഗ്യാസ് സ്റ്റേഷൻ' അടക്കം ഇവിടെയുണ്ട്. 

gas-house-pool

പത്തേക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന ഈ വീടിനെ കാറുകളുടെ സങ്കേതം എന്നും വിശേഷിപ്പിക്കാം. കാർ ലിഫ്റ്റുകൾ,  കാറുകൾ പെയിന്റ് ചെയ്യാനുള്ള പ്രത്യേക ബൂത്ത്, ടയർ മാറ്റാനുള്ള സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം 10 കാറുകൾ പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജുവരെ ഇവിടെയുണ്ട്. ഇതിനെല്ലാം പുറമേയാണ്  ആരെയും ആകർഷിക്കുന്ന വിധത്തിൽ ഗ്യാസ് പമ്പുകളും ഒരുക്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നവ അല്ലെങ്കിലും അൻപതുകളുടെ പഴമയിലേക്ക് ആരെയും കൂട്ടിക്കൊണ്ടുപോകാൻ ഈ ഗ്യാസ് സ്റ്റേഷനുസാധിക്കും. 

gas-house-garagel

ഇവ കൂടാതെ വീടിന്റെ പലഭാഗങ്ങളിലായി കൊക്കക്കോള ഷോപ്പ് , ടെലഗ്രാഫ് ഓഫീസ്, റെഡ് ഡയമണ്ട് കോഫി തുടങ്ങി പഴമയെ സുചിപ്പിക്കുന്ന പല  ബ്രാൻഡുകളുടെയും നിരവധി പരസ്യപലകകളും സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് കാറുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് തന്നെയാണ്. പഴയ കാലത്തിന്റെ സ്മരണ എന്ന നിലയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത് എങ്കിലും ആധുനിക സൗകര്യങ്ങളെല്ലാം വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. 

gas-house-car

അഞ്ച് ബെഡ്റൂമുകളും ഏഴു ബാത്ത്റൂമുകളുമാണ് ഇവിടെയുള്ളത്. ആധുനികരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന അടുക്കള, ഡൈനിങ് ഏരിയ എന്നിവയെല്ലാം വീട്ടിലുണ്ട്. 7400 ചതുരശ്ര അടിയുള്ള വീട് 2014ലാണ് നിർമ്മിച്ചത്. 

കാറുകളുടെ മീററുകൾ ഉൾപ്പെടുത്തി രൂപം നൽകിയ സിങ്ക്, വിന്റേജ് കാർ മോഡലുകൾ, വാഹനങ്ങൾ ഓടിക്കാനുള്ള ചെറു മൈതാനം എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന ആകർഷണങ്ങൾ. വീടിനോട് ചേർന്ന് പ്രത്യേകമായി ഒരു എന്റർടൈൻമെന്റ് ഹൗസും ഒരുക്കിയിട്ടുണ്ട്. ഒരേസമയം 60 പേരെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് ഈ ഇടം നിർമ്മിച്ചിരിക്കുന്നത്. എട്ടു മില്യൺ ഡോളറിന് (59 കോടി രൂപ) വ്യത്യസ്തമായ ഈ വീട് സ്വന്തമാക്കാനുള്ള അവസരം ഉണ്ട് .

English summary- Car House; Architecture News

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com