ഇത് കാടല്ല, സ്‌കൂൾ! മേൽക്കൂരയിൽ വമ്പൻ സൈക്കിൾ ട്രാക്ക്; ഇത്തരമൊരു കെട്ടിടം ഇതാദ്യം

forest-school-pune
സ്‌കൂളിന്റെ എലിവേഷൻ പ്ലാൻ; ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

പച്ചപ്പിൽ പൊതിഞ്ഞ ഒരു സ്കൂൾ. മേൽക്കൂരയിൽ  അനന്തമായി സൈക്കിൾ ചവിട്ടാനുള്ള ട്രാക്ക്. കേൾക്കുമ്പോൾ അതിശയകരമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. നൂഡ്സ് എന്ന ആർക്കിടെക്ച്ചർ സ്റ്റുഡിയോ ആശയം കൊണ്ടും ആകൃതികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് പുണെ നഗരത്തിനു സമ്മാനിക്കാൻ പോകുന്നത്. 

പരസ്പരം കൂടി ചേർന്നുനിൽക്കുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള രണ്ടു ടവറുകളാകും സ്കൂളിൽ ഉണ്ടാവുക. ആറു നിലകളിലായാണ് ടവറുകൾ നിർമ്മിക്കുന്നത്. ഇവയുടെ പുറംഭിത്തി കാണാനാകാത്ത വിധം ബാൽക്കണികളിൽ ചെടികൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി. എന്നാൽ മേൽക്കൂരയിൽ ഒരുങ്ങുന്ന സൈക്ലിങ്  ട്രാക്കാണ് കെട്ടിടത്തിന്റെ ഏറ്റവും പ്രധാന സവിശേഷത.  ടവറുകളെ  തമ്മിൽ  രണ്ട് പാലങ്ങളിലൂടെ ബന്ധിപ്പിച്ച്  8 എന്ന അക്കത്തിന്റെ ആകൃതിയിലാണ് ട്രാക്ക് ഒരുങ്ങുന്നത്. പരിമിതമായ സ്ഥലത്തും  സൈക്ലിങ് പരമാവധി  ആസ്വദിക്കാൻ ഈ സൗകര്യം ഉപകരിക്കും. ഇതിനുപുറമേ കെട്ടിടത്തിന്റെ ബേസ്മെന്റിൽ ടെന്നീസ് കോർട്ടും സ്വിമ്മിംഗ് പൂളും ഒരുക്കുന്നുണ്ട്. 

forest-school-pune-view

പുണെ നഗരത്തിലെ  വായു മലിനീകരണതോത് ഉയർന്ന നിലയിലാണ്. 32 മീറ്റർ ഉയരമുള്ള കെട്ടിടത്തെയാകെ  പുതയ്ക്കുന്ന രീതിയിൽ ചെടികൾ നട്ടുപിടിപ്പിക്കുന്നത് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പുറമേ പരിസരവാസികൾക്കും ശുദ്ധവായു ലഭിക്കാൻ സഹായകരമാകുമെന്ന് നൂഡ്സ് സ്റ്റുഡിയോയുടെ സ്ഥാപകനായ നൂരു കരീം പറയുന്നു.  ഇതിനുപുറമേ നഗരപ്രദേശത്തെ ചൂട് കെട്ടിടത്തിൽ പരമാവധി കുറയ്ക്കാനും  ചെടികൾ സഹായിക്കും. 

നഴ്സറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള  കുട്ടികൾക്ക് വിദ്യാഭ്യാസം നടത്താവുന്ന സ്കൂളാണ് ഒരുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും എല്ലാം കുട്ടികൾക്ക് നേരിട്ട് പഠിക്കുന്നതിന് അവസരമൊരുക്കുക എന്നതാണ്  ഫോറസ്റ്റ് സ്കൂളിന്റെ മറ്റൊരു ലക്ഷ്യം.

English Summary- Forest School Pune with roof cycling track; Architecture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA