ഒരു നഗരമാകെ ഒരു കൂരയ്ക്കു കീഴിൽ! ഇവർക്ക് പുറത്തിറങ്ങേണ്ട കാര്യമേയില്ല; അത്യപൂർവകാഴ്ച

HIGHLIGHTS
  • അത്യാവശ്യകാര്യങ്ങൾക്ക് ഈ നാട്ടുകാർക്ക് കെട്ടിടത്തിലെ എലവേറ്ററിൽ കയറിയാൽ മാത്രംമതി...
whittier-alaska
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വലിയ കെട്ടിടസമുച്ചയങ്ങളിൽ നിരവധി കമ്യൂണിറ്റികൾ താമസിക്കുന്നത് ലോകത്ത് സാധാരണമാണ്. പക്ഷേ ഒരു പട്ടണം തന്നെ ഒരു കെട്ടിടത്തിൽ താമസിച്ചാലോ! അതായത് വീടുകളും പോസ്റ്റോഫീസും പൊലീസ് സ്റ്റേഷനും  പലചരക്കുകടയും എന്തിനേറെ സ്കൂൾ അടക്കമുള്ളവ ഒറ്റ കെട്ടിടത്തിൽ. അലാസ്കയിലെ വിറ്റിയർ എന്ന പട്ടണത്തിനാണ് ഈ അത്യപൂർവ സവിശേഷത.

whittier-alaska-town

ആകെ 300 കുടുംബങ്ങളാണ് വിറ്റിയർ പട്ടണത്തിൽ ഉള്ളത്. ഇതിൽ 85 ശതമാനം ആൾക്കാരും ഒരു കൂരയ്ക്കു കീഴിൽ തന്നെയാണ് കഴിയുന്നത്.  ശീതയുദ്ധ കാലത്ത് നിർമ്മിക്കപ്പെട്ട ഈ കെട്ടിടത്തിന്റെ പേര് ബിഗിച്ച് ടവേഴ്സ് എന്നാണ്. 14  നിലകളുള്ള കെട്ടിടമാണ് ഇത്.  കെട്ടിടത്തിനുള്ളിൽ ഒരു മെഡിക്കൽ ക്ലിനിക്കും ഏറ്റവും താഴത്തെ നിലയിൽ ഒരു ആരാധനാലയവുമുണ്ട്. അത്യാവശ്യമുള്ള എന്ത് കാര്യം സാധിക്കുന്നതിനും വീടുകളിൽ നിന്നുമിറങ്ങി എലവേറ്ററിൽ കയറുകയേ വേണ്ടൂ.  കുട്ടികൾക്ക് ക്ലാസ് റൂമുകളിലേക്ക് എത്താൻ  ഒരു ചെറിയ ഇടനാഴി കടന്നാൽ മാത്രം മതി. 

whittier-alaska-building

കെട്ടിടത്തിലെ താമസക്കാരിൽ ഒരാളായ ജെനെസ്സ ലോറൻസിന്റെ ടിക്ടോക് വീഡിയോയിലൂടെയാണ്  വ്യത്യസ്തമായ ഈ ജീവിതശൈലിയെക്കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞത്. കൂട്ടുകാരെല്ലാം വിളിപ്പാടകലെ തന്നെ ഉള്ളതിനാൽ കുട്ടികൾ കൂടുതൽ സമയവും കാർഡ് ഗെയിമുകളും മറ്റും കളിച്ചാണ് സമയം ചെലവഴിക്കുന്നത്. കെട്ടിടത്തിന്റെ ബേസ്മെന്റും ലോബിയുമാണ് ഇവരുടെ മറ്റു കളിയിടങ്ങൾ. മുതിർന്നവർ ഉല്ലാസത്തിനായി ഹിമപരപ്പുകളിൽ ഹൈക്കിങ്ങിനും സ്കീയിങ്ങിനുമൊക്കെ  പോകുകയാണ് പതിവ്. 

പട്ടണത്തിലേക്ക് എത്തിപ്പെടുക എന്നത് അത്ര എളുപ്പമല്ല. ബോട്ട് മാർഗമോ 4 കിലോമീറ്റർ ദൈർഘ്യമുള്ള വൺ വേ ടണലിലൂടെയോ മാത്രമേ ഇവിടേക്ക് എത്താനാകൂ. 7 മണി മുതൽ 10 മണി വരെയാണ് ടണൽ മാർഗ്ഗമുള്ള ഗതാഗതം. പട്ടണത്തിന് പുറത്തേക്ക് പോകേണ്ടവർ ടണൽ സർവീസിന്റെ സമയം അനുസരിച്ചാണ് യാത്രകൾ പ്ലാൻ ചെയ്യുന്നത്.

English Summary- Whittier Alaska, Town Living under Single Roof

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA