മേൽക്കൂര നിറയെ 14 കോടിയുടെ നോട്ടുകൾ! പണ്ട് ചെയ്ത ഒരബദ്ധം; ഇപ്പോൾ ആചാരം

mcguire-irish-bar
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

പതിനായിരക്കണക്കിന് ഡോളർ നോട്ടുകൾ ആർക്കും എത്തിപ്പിടിക്കാനാവുന്ന വിധത്തിൽ  തൂങ്ങിക്കിടക്കുന്ന ഒരു മേൽക്കൂര. പെട്ടെന്നു കണ്ടാൽ അലങ്കാരത്തിന് വേണ്ടി ഡ്യൂപ്ലിക്കേറ്റ് ഡോളറുകൾ പതിപ്പിച്ചു വച്ചിരിക്കുകയാണെന്നേ ആരും കരുതൂ. എന്നാൽ ഇവയെല്ലാം യഥാർത്ഥ പണം തന്നെയാണ്. ഫ്ലോറിഡയിലെ പെൻസകോലയിലെ മക്ഗ്വയേഴ്സ് ഐറിഷ് പബ്ബിന്റെ മേൽക്കൂരയാണ് ഇത്തരത്തിൽ ഡോളറിൽ പൊതിഞ്ഞിരിക്കുന്നത്. ഏകദേശം രണ്ട് മില്യൻ ഡോളർ (14 കോടി രൂപ) മൂല്യമുള്ള നോട്ടുകളാണ് ഇങ്ങനെ മേൽക്കൂരയിൽ  പതിപ്പിച്ചിരിക്കുന്നത്.  

mcguire-irish-bar-inside

ഈ ഡോളർ മേൽക്കൂരയ്ക്ക് പിന്നിൽ കൗതുകകരമായ ഒരു കഥയുണ്ട്. 1977 ലാണ് മാർട്ടിൻ മക്ഗ്വയറും ഭാര്യയായ മോളിയും പെൻസകോലയിൽ സ്വന്തമായി ഒരു പബ് ആരംഭിച്ചത്. ബാറിന്റെ നടത്തിപ്പ് മാർട്ടിനും വെയിറ്ററുടെ ചുമതല മോളിയും ഏറ്റെടുത്തു. പബിൽ നിന്നും തനിക്ക് ആദ്യമായി ഒരു ഡോളർ ബിൽ ടിപ്പായി കിട്ടിയപ്പോൾ അത് എന്നെന്നും ഓർമിച്ചുവയ്ക്കാനായി മോളി തീയതി രേഖപ്പെടുത്തി  സീലിങ്ങിൽ പതിപ്പിച്ചു. എന്നാൽ ഇത് പബിലെ ഒരാചാരമായി മാറുമെന്ന് മോളിപോലും കരുതിയില്ല. 

irish-pub-night

പിറ്റേദിവസം പബിൽ എത്തിയ  കസ്റ്റമേഴ്സിൽ ആരോ സീലിങ്ങിൽ പതിപ്പിച്ച ഡോളർ കണ്ട് തന്റെ വക ഒന്നുകൂടി തീയതി രേഖപ്പെടുത്തി പതിപ്പിച്ചു. പിന്നീടിങ്ങോട്ട്  ഇവിടെയെത്തുന്നവർ എല്ലാവരും ഒരു ചടങ്ങ് പോലെ ഡോളർ പതിപ്പിക്കൽ തുടരുകയായിരുന്നു.15000 ചതുരശ്ര അടിയാണ് പബിന്റെ വിസ്തീർണം. ഇതിൽ ഒരു സെന്റിമീറ്റർ സ്ഥലം പോലും ബാക്കിവയ്ക്കാതെ ഇപ്പോൾ ഡോളർ നിറഞ്ഞുകഴിഞ്ഞു. ചിലരാകട്ടെ  സംഭാവനകൾ ഭിത്തിയിലും പതിപ്പിച്ചിട്ടുണ്ട്. 

irish-pub-wall

ഡോളറിന്റെ എണ്ണം പെരുകിയതോടെ വർഷാവർഷം അവയുടെ മൂല്യം കണക്കുകൂട്ടി ടാക്സ് അടയ്ക്കുന്നുമുണ്ട്. കൗതുകമുണർത്തുന്ന കാഴ്ചയാണ് എങ്കിലും ഒന്ന് കൈ ഉയർത്തിയാൽ പണം വാരിയെടുക്കാവുന്നതിനാൽ കള്ളന്മാരുടെ ശല്യവും അധികമാണ്. പബിലെ ജോലിക്കാർ അടക്കം  ഇത്തരത്തിൽ ഡോളറുകൾ അടിച്ചു മാറ്റാറുണ്ട്. പക്ഷേ ഇവ കൈക്കലാക്കുന്നവർക്ക് അത്ര വേഗത്തിൽ പണം ചിലവിടാൻ സാധിക്കില്ല എന്ന് മാത്രം. കറുത്ത മാർക്കർ പേന കൊണ്ട് ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയാണ് ആളുകൾ ഡോളർ പതിപ്പിക്കുന്നത്. ഇതിനുപുറമേ സ്റ്റാപ്പിൾ ചെയ്ത പാടും  ബില്ലിൽ ഉണ്ടാക്കും. മക്ഗ്വയേഴ്സ് പബ് സമീപപ്രദേശങ്ങളിലടക്കം പ്രസിദ്ധമായതിനാൽ മോഷ്ടിച്ച ഡോളറുമായി എവിടെ ചെന്നാലും പിടിക്കപ്പെടും. 

irish-pub

പെൻസകോലയ്ക്കു പുറമേ ഡെസ്റ്റിൻ എന്ന സ്ഥലത്ത് മക്ഗ്വയേഴ്സിന് ഒരു പബ് കൂടിയുണ്ട്.. അവിടെയും  സീലിങ്ങിൽ നോട്ട് പതിക്കുന്ന ആചാരം ആളുകൾ തുടർന്നുപോരുന്നു. 2017ലെ കണക്കുകൾ പ്രകാരം 1.7മില്യൺ (12 കോടി രൂപ) വിലമതിക്കുന്ന ഡോളർ ബില്ലുകളാണ് ഇവിടെ സീലിങ്ങിൽ നിന്നും തുങ്ങിക്കിടക്കുന്നത്.

English Summary- Florida pub is decorated with nearly $2m in cash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA