ADVERTISEMENT

കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ജീവിതം വഴിമുട്ടിയവരാണ് ഏറെയും. നമ്മുടെ നാട്ടിൽ മാത്രമല്ല ലോകമെങ്ങും ഇതാണ് ഭൂരിഭാഗത്തിന്റെയും അവസ്ഥ. എന്നാൽ, ചുരുക്കമെങ്കിലും ലോക്ഡൗൺ മൂലം ഗുണമുണ്ടായവരും ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട്. ലോക്ഡൗൺ വന്നതുകൊണ്ടുമാത്രം സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ബോൺമൗത്തിൽ നിന്നുള്ള കാർലി ഷേക്സ്പിയർ, മാർക് മക്ഫാഡിയൻ എന്നീ ദമ്പതികൾ. ബോൺമൗത്തിലെ മനോഹരമായ ബീച്ചിനടുത്തു സ്ഥിതി ചെയ്യുന്ന ദ വെസ്സെക്സ് എന്ന കെട്ടിടത്തിലാണ്  ഇരുവരും പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. 

വാടകവീട്ടിൽ താമസിച്ചിരുന്ന ഇവർ സ്വന്തമായി വീട് വേണം എന്ന ആഗ്രഹത്തെതുടർന്ന് ഏതാനും വർഷങ്ങളായി പണം സ്വരുക്കൂട്ടി വയ്ക്കുകയായിരുന്നു. എന്നാൽ ചെലവുകൾ അധികമായതിനാൽ വിചാരിച്ചത്ര പണം രണ്ടുവർഷം കൊണ്ടും കണ്ടെത്താനായില്ല. അങ്ങനെയിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ  ജീവിതചെലവുകളിൽ കാര്യമായ കുറവുണ്ടായി. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് സമ്പാദ്യം വർദ്ധിക്കുകയും ചെയ്തു. ലോക്ഡൗൺ കാലം കഴിഞ്ഞപ്പോഴേക്കും സ്വന്തമായി വീട് വാങ്ങാം എന്ന നിലയിലേക്ക് ഇരുവരും എത്തിയിരുന്നു. അങ്ങനെയാണ് ലോണായി ലഭിച്ച കുറച്ചു തുകയും കൂടി ചേർത്ത് ദ വെസ്സെക്സ്സിൽ രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. 

couple-lockdown-home

രണ്ടാം നിലയിൽ വീട് വാങ്ങാനായിരുന്നു താൽപര്യപ്പെട്ടത് എങ്കിലും താഴത്തെ നിലയിൽ മാത്രമാണ് അപ്പാർട്ട്മെന്റ്  വില്പനയ്ക്ക് ഉണ്ടായിരുന്നത്. ബീച്ചിലേക്ക് നടന്നെത്താവുന്ന ദൂരമേയുള്ളൂ എന്നതാണ് തങ്ങളെ ആകർഷിച്ച പ്രധാന ഘടകം എന്ന്  കാർലിയും മാർക്കും പറയുന്നു. സ്വപ്നഭവനം കയ്യിൽ എത്തിയതോടെ പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് ഇരുവരും. 

English Summary-Couple Bought Own Home; Thanks to Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com