കാഴ്ചയ്ക്ക് സാധാരണ വീട്: പക്ഷേ ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നത് 'വന്യ'മായ ഒരു രഹസ്യം

HIGHLIGHTS
  • വീടിനു പിൻഭാഗത്തേക്ക് ഇറങ്ങിയാൽ ഒരു ചെറുവനത്തിന്റെ പ്രതീതിയാണ്.
forest-home-inside
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മൂന്ന് കിടപ്പുമുറികളുള്ള ഒരു സാധാരണ വീട്. പുറത്തുനിന്നു നോക്കിയാൽ  അസാധാരണമായി ഒന്നും കാണാനാകാത്ത ഈ വീടിനുള്ളിൽ പക്ഷേ ഒളിപ്പിച്ചിരിക്കുന്നത് ഒരു വനം തന്നെയാണ്. ഇംഗ്ലണ്ടിലെ ലീസെസ്റ്റർ പ്രവിശ്യയിൽ റിക്ക് സ്റ്റോക്ക് എന്ന വ്യക്തിയുടേതാണ് ഈ അപൂർവ വീട്. 

വീടിന്റെ പിൻഭാഗത്തായാണ് റിക്ക് തോട്ടം വളർത്തി എടുത്തിരിക്കുന്നത്. വീടിന് പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും ഇവിടെ എത്തുന്ന ആരെയും ഈ ചെറുവനം ആകർഷിക്കുമെന്ന് ഉറപ്പാണ്. വൈവിധ്യം നിറഞ്ഞ ചെടികളും മരങ്ങളും കൊണ്ടാണ്  ഇവിടം ഒരുക്കിയിരിക്കുന്നത്. ഇവയിൽ നാല് പനകളും ഉൾപ്പെടുന്നു. ഒന്നിന് 600 പൗണ്ടിനു(60,000 രൂപ ) മുകളിൽ വില ലഭിക്കുന്ന പനകളാണ് ഇത്. 

forest-home-inside-plants

1991 മുതലാണ് റിക്ക് തോട്ടത്തിന് കൂടുതൽ ശ്രദ്ധ നൽകി തുടങ്ങിയത്. ധാരാളം ചെടികൾക്കും മരങ്ങൾക്കും പുറമേ രണ്ട് കുളങ്ങളും തോട്ടത്തിൽ ഒരുക്കി എടുത്തിട്ടുണ്ട്. ഇവയിൽ മീനുകളെയും വളർത്തുന്നു . വീടിനു പിൻഭാഗത്തേക്ക് ഇറങ്ങിയാൽ ഒരു ചെറുവനത്തിന്റെ പ്രതീതിയാണ്. തിരക്കുകളിൽ നിന്നെല്ലാം അകന്ന് മാനസികോല്ലാസത്തിനുവേണ്ടി ഏറെ സമയവും ഇവിടെ തന്നെയാണ് അദ്ദേഹം ചിലവിടുന്നത്. പ്രത്യേക വിശ്രമ സ്ഥലവും ട്രോപ്പിക്കൽ തീമിൽ ഒരുക്കിയ ഒരു ഷെഡ്ഡും തോട്ടത്തിലുണ്ട്. 

forest-home-garden

മൂന്നു പതിറ്റാണ്ട് കാലത്തിനുള്ളിൽ അപൂർവ്വമായ നിരവധി ചെടികൾ  റിക്ക് ഇവിടെ നട്ടു വളർത്തിയിട്ടുണ്ട്. എന്നാൽ ഈ തോട്ടം അടക്കം തന്റെ വീട് ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് റിക്ക്. മൂന്നു കോടി രൂപയാണ് വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് സ്ഥലത്തിന്റെ ശരാശരി വില രണ്ടുകോടി രൂപയാണെങ്കിലും പുറംലോകത്തെ കാണിക്കാതെ ഒളിപ്പിച്ചു വച്ചിരിക്കുന്ന തന്റെ ഹരിത സ്വർഗ്ഗം കണ്ടാൽ കൂടിയ വിലയ്ക്കും വീട് സ്വന്തമാക്കാൻ ആവശ്യക്കാർ എത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

English Summary- Forest Inside Ordinay House; Architecture around the World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA