14 കോടിയുടെ പടുകൂറ്റൻ ബംഗ്ലാവ്; സന്ദർശിച്ചാൽ അമൂല്യനിധി നേടാൻ അവസരം

HIGHLIGHTS
  • 14 കോടി രൂപയ്ക്ക് വിൽപനയ്ക്ക് വച്ചിരിക്കുന്ന ബംഗ്ലാവിലേക്ക് ആളുകളെ ആകർഷിക്കുക ലക്ഷ്യം..
fossil-raffle-house-aerial
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ദശലക്ഷക്കണക്കിനു വർഷങ്ങൾ പഴക്കംചെന്ന ഫോസിലുകൾ മ്യൂസിയങ്ങളിൽ പോലും കാണാൻ കഴിയുന്നത് അപൂർവമാണ്. അപ്പോൾ 50 ദശലക്ഷം വർഷങ്ങൾ പഴക്കം ചെന്ന ഫോസിൽ സൗജന്യമായി സ്വന്തമാക്കാൻ സാധിച്ചാലോ. അതിനുള്ള അവസരം ഒരുക്കുകയാണ് മസാച്യുസിറ്റ്സിലെ ഒരു മനോഹരമായ ബംഗ്ലാവിന്റെ ഉടമയായ റോബർട്ട് ലാൻസ. വിൽപനയ്ക്കായി വച്ചിരിക്കുന്ന തന്റെ രണ്ട് മില്യൻ ഡോളർ (14 കോടി രൂപ) വിലമതിക്കുന്ന ബംഗ്ലാവിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സമ്മാനം ഇദ്ദേഹം കാത്തുവച്ചിരിക്കുന്നത്.

fossil-raffle-house-viewഇയോസെൻ കാലഘട്ടത്തിലെ ഒരു ഡസനിലധികം മത്സ്യങ്ങളുടെ ഫോസിൽ തന്റെ ബംഗ്ലാവ് സന്ദർശിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് കൈമാറുമെന്നാണ് റോബർട്ട് അറിയിച്ചിരിക്കുന്നത്. വിൽപന പൂർത്തിയാവുന്ന ദിവസമാവും വിജയിയെ തിരഞ്ഞെടുക്കുന്നത്. അതിനു മുൻപായി ബംഗ്ലാവ് കാണാൻ എത്തുന്നവർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുന്നവർക്കും ഒരുപോലെ ഫോസിൽ സ്വന്തമാക്കാനുള്ള അവസരമുണ്ട്.  

fossil-raffle-house-swim12 ഏക്കർ എസ്റ്റേറ്റിന് നടുവിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവ് പ്രകൃതിഭംഗികൊണ്ട് സമ്പന്നമാണ്. 7000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവാണ് റോബർട്ടിന്റേത്. ആറു കിടപ്പുമുറികളും രണ്ടു ബാത്റൂമുകളും ഇവിടെയുണ്ട്. വിവിധ ഇനം മരങ്ങളും ചെടികളുംകൊണ്ട് ഒരു ചെറു വനം തന്നെ ബംഗ്ലാവിനു ചുറ്റും തീർത്തിരിക്കുന്നു. എല്ലാ തിരക്കുകളിൽ നിന്നും അകന്നു മാറി പ്രകൃതിയോട് ചേർന്ന് ജീവിക്കാനാവുന്ന തരത്തിലാണ് തടാകക്കരയിലുള്ള ഈ ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്.

English Summary-Win Fossil for touring Mansion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA