പ്ലാസ്റ്റിക് മാലിന്യങ്ങളെ വീട് ഫർണിഷിങ്ങിനുള്ള പാനലുകളാക്കി മാറ്റി യുവാവ്; സംഭവം വൻഹിറ്റ്‌!

plastic-house
SHARE

പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്തുക എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത് സാധാരണ പ്ലാസ്റ്റിക് കവറുകളാവും. പല സംസ്ഥാനങ്ങളും പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ  സാധാരണ പ്ലാസ്റ്റിക് ബാഗുകളെക്കാൾ ഏറെ അപകടകാരികളായ അനേകം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ അപ്പോഴും നിത്യജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ സാധിക്കാറുമില്ല.  ഒന്നിലധികം പ്ലാസ്റ്റിക് ലെയറുകൾകൊണ്ട് നിർമ്മിക്കപ്പെടുന്ന ടൂത്ത്പേസ്റ്റ് ട്യൂബുകളും ഭക്ഷണപദാർത്ഥങ്ങളുടെ കവറുകളുമെല്ലാം ഇക്കൂട്ടത്തിൽ പെടും. ഇത്തരം മൾട്ടി ലെയേർഡ് പ്ലാസ്റ്റിക് മാലിന്യങ്ങളെ ഏറെ ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ഒരു സ്റ്റാർട്ടപ്പിന് രൂപം നൽകിയിരിക്കുകയാണ് ഗുജറാത്ത് സ്വദേശിയായ രാഹുൽ ചൗധരി എന്ന വ്യക്തി. 

റിക്രോൺ പാനൽസ് എന്നാണ് രാഹുൽ ചൗധരിയുടെ സ്ഥാപനത്തിന്റെ പേര്. മൾട്ടി ലെയേർഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ട് ഏറെ ഉപയോഗപ്രദമായ പാനലുകളാണ് കമ്പനി നിർമ്മിക്കുന്നത്.  പ്ലൈവുഡിനോട് കിടപിടിക്കുന്ന ഈ പാനലുകൾ സ്കൂളുകളിലെ ബഞ്ചുകൾ, ടോയ്‌ലെറ്റുകൾ  എന്തിനേറെ മേൽക്കൂരകൾ നിർമിക്കാൻ വരെ ഉപയോഗിക്കാവുന്നതാണ്. 

plastic-house-furniture

മൾട്ടിലെ ലെയേർഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിക്കുണ്ടാകുന്ന  ആഘാതം മനസ്സിലാക്കിയപ്പോഴാണ് അവ വലിച്ചെറിയപ്പെടാതെ നിത്യോപയോഗ സാധനങ്ങളാക്കി മാറ്റാൻ കഴിയുന്ന രീതിയിൽ സ്റ്റാർട്ടപ്പ് തുടങ്ങാൻ  ആലോചിച്ചത് എന്ന് രാഹുൽ പറയുന്നു. 2014ലാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. സാധാരണ പ്ലാസ്റ്റിക്കിനേക്കാൾ  കൂടുതൽ ശ്രദ്ധ മൾട്ടി ലെയേർഡ് പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിന് നൽകേണ്ടതുണ്ട്. അതിനാലാണ്  വിഷവാതകങ്ങൾ പുറംതള്ളാത്ത രീതിയിൽ അവ ഉപയോഗിച്ച് കട്ടിയുള്ള പാനലുകൾ നിർമിക്കാൻ തീരുമാനിച്ചത്. തടിയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മരങ്ങളെ സംരക്ഷിക്കുക എന്ന ഒരു ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് രാഹുൽ പറയുന്നു. 

15 വർഷത്തിലധികം ഈടു നിൽക്കുന്ന തരത്തിലാണ് പാനലുകൾ നിർമ്മിക്കുന്നത്. ഇവയ്ക്ക് തീ പിടിക്കുകയോ വെള്ളം വീണു നശിക്കുകയോ തുരുമ്പിക്കുകയോ  ചെയ്യില്ല. വീടുകൾ നിർമിക്കാനും ഇവ ഉപയോഗപ്രദമാണ് എന്നതാണ്  എടുത്തു പറയേണ്ട കാര്യം. പുനചംക്രമണം ചെയ്തു നിർമ്മിച്ച പാനലുകൾ ഉപയോഗിച്ച്  2500 ചതുരശ്ര അടിയുള്ള ഒരു വീട് നിർമ്മിക്കുന്നതിനായി 3.12ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 

പാനലുകൾ ഉപയോഗശൂന്യമായ ശേഷം അവ വീണ്ടും റീസൈക്കിൾ ചെയ്യാമെന്ന മേന്മയുമുണ്ട് . അതിനാൽ  ഇവയ്ക്ക് കേടുപാടുകൾ ഉണ്ടായി തുടങ്ങിയാൽ  ഉപഭോക്താക്കളിൽ നിന്നും കമ്പനി തന്നെ  പാനലുകൾ  തിരിച്ചെടുക്കുകയും ചെയ്യുന്നു. പ്രതിദിനം 500 ടൺ മൾട്ടി ലെയേർഡ് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നിലവിൽ കമ്പനിയിൽ പുനചംക്രമണം ചെയ്യപ്പെടുന്നത്. 

വിവരങ്ങൾക്ക് കടപ്പാട്- ബെറ്റർ ഇന്ത്യ 

English Summary- Ricron Plastic Recycle Panels

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA