ഇത് ഇന്ന് ലോകത്തിലെ ഏറ്റവും മനോഹരമായ മക്ഡൊണാൾഡ്സ്; പിന്നിൽ കൗതുകമുള്ള കഥ

mcdonals
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മക്ഡൊണാൾഡ്സ് റസ്റ്റോറന്റ് ശൃംഖല ചെന്നെത്താത്ത രാജ്യങ്ങൾ വിരളമാണെന്നു തന്നെ പറയാം. നൂറിൽപരം രാജ്യങ്ങളിലായി പതിനായിരക്കണക്കിന് റസ്റ്റോറന്റുകളാണ്  മക്ഡൊണാൾഡ്സ് തുറന്നിട്ടുള്ളത്. എന്നാൽ ന്യൂയോർക്കിലെ ലോങ് ഐലൻഡിലുള്ള  മക്ഡൊണാൾഡ്സ് ഇവയിൽനിന്നെല്ലാം വ്യത്യാസ്തമാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ മക്ഡൊണാൾഡ്സാണ് ഇവിടെയുള്ളത്. 

McDonalds-mansions

ഈ മക്ഡൊണാൾഡ്സ് മാത്രം ഇത്രയധികം മനോഹരമാക്കാൻ കാരണമെന്തെന്നല്ലേ. രണ്ടേകാൽ നൂറ്റാണ്ടു മുൻപ് നിർമ്മിക്കപ്പെട്ട ഒരു കൂറ്റൻ ബംഗ്ലാവിലാണ് റസ്റ്ററന്റ് പ്രവർത്തിക്കുന്നത്. സാധാരണ റസ്റ്റോറന്റുകളുടെ മാതൃകയിൽ പൊളിച്ചുപണിയാതെ ബംഗ്ലാവിലെ സൗകര്യങ്ങൾക്കുള്ളിൽ തന്നെയാണ്  ഈ റസ്റ്ററന്റ് പ്രവർത്തിക്കുന്നത്. മനോഹരമായ പൂമുഖവും വരാന്തയും ഡബിൾ സ്റ്റെയർകേസും  എല്ലാം ഇവിടെയുണ്ട്. 

റസ്റ്ററന്റിലെത്തുന്നവർക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നതിനായി വരാന്തകളിലും ടേബിളുകൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ പുറത്തെ ശബ്ദങ്ങൾ  മൂലം അസൗകര്യം ഉണ്ടാകാതിരിക്കാൻ ഗ്ലാസ്സുകൊണ്ട് മറച്ചാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. ബംഗ്ലാവിന്റെ പ്രൗഡി അതേപടി നിലനിർത്തിക്കൊണ്ട് പൂർണമായും വെള്ളനിറത്തിലാണ് റസ്റ്ററന്റിന്റെ പെയിന്റിങ് നടത്തിയിരിക്കുന്നത്. 

mcdonalds-mansion-inside

1795 ലാണ് ബംഗ്ലാവ് പണികഴിക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് ഫ്യൂണറൽ ഹോം, റസ്റ്ററന്റുകൾ എന്നിങ്ങനെ പലനിലയിൽ  ബംഗ്ലാവ് പ്രവർത്തിച്ചിരുന്നു. 1900 കളുടെ അവസാനമായപ്പോഴേക്കും ബംഗ്ലാവ് തകർന്ന നിലയിലായി. 1985 ൽ മക്ഡൊണാൾഡ്സ് ബംഗ്ലാവ് സ്വന്തമാക്കിയ ശേഷം അത് പൂർണമായി പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബംഗ്ലാവ് പൊളിക്കുന്നതിനെതിരെ നഗരവാസികൾ പ്രതിഷേധിച്ചതിനെത്തുടർന്ന്  ആ തീരുമാനം പിൻവലിക്കുകയായിരുന്നു. ഒടുവിൽ കേടുപാടുകൾ പരിഹരിച്ച് നിലയിൽ 91ൽ റസ്റ്ററന്റ് പ്രവർത്തനം ആരംഭിച്ചു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കെട്ടിടം ഇടം നേടിയിട്ടുണ്ട്. അതിനാൽ വരുംകാലങ്ങളിലും കാര്യമായ രീതിയിൽ കെട്ടിടം പുതുക്കിപണിയാൻ മക്ഡൊണാൾഡ്സിനു സാധിക്കില്ല.

വിവരങ്ങൾക്ക് കടപ്പാട്- എൻവൈ പോസ്റ്റ്

English Summary- McDonalds most beautyful building in the World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA