മരണത്തെ പേടിക്കേണ്ട; ഇത് ആയുസ്സ് 'വർധിപ്പിക്കുന്ന' വീട്! അവകാശവാദവുമായി ദമ്പതികൾ

bioscleave-house-exterior
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മരണത്തെ ഭയക്കാത്തവരായി ആരും ഉണ്ടാവില്ല. ചിരഞ്ജീവികളായിരിക്കാൻ ഒരു അവസരം ഉണ്ടെങ്കിൽ അത് കൈവിട്ടു കളയാൻ ആരുമൊന്നും മടിക്കും. ആയുർദൈർഘ്യം കൂട്ടുമെന്ന് അവകാശപ്പെടുന്ന വീടുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്, ന്യൂയോർക്കിലെ ഈസ്റ്റ് ഹാംപ്റ്റണിലുള്ള ഒരു ദമ്പതികൾ. അത്തരമൊരു അവസരമൊരുക്കുകയാണ് കൺസെപ്ച്വൽ ആർട്ടിസ്റ്റുകളായ  മാഡെലിൻ ജിൻസ്- ഷുസാകു അരാകാവ എന്നീ ദമ്പതികളാണ് 2008 ൽ വ്യത്യസ്തവും വിചിത്രവുമായ ഈ വീട് നിർമ്മിച്ചത്.

bioscleave-house-view

മനുഷ്യജീവിതത്തിലെ വിധിയെ വിപരീതദിശയിലേക്ക് നയിക്കുക എന്ന തത്വശാസ്ത്രത്തിന് ഇരുവരും ചേർന്ന് രൂപം നൽകിയിട്ടുണ്ട്.  ഇത് അടിസ്ഥാനമാക്കിയാണ്  വീടിന്റെ നിർമ്മാണം. വ്യത്യസ്തമായ രീതിയിലുള്ള ഇത്തരം നിർമ്മിതികൾ മനുഷ്യന് ശാരീരികവും മാനസികവുമായ ഉണർവു നൽകുമെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇത് ആയുർദൈർഘ്യം വർധിപ്പിക്കും എന്നാണ് ഇവരുടെ അവകാശവാദം.

bioscleave-house-inside

സാധാരണ വീടുകളിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ് ഈ നിർമ്മിതി. പല നിറങ്ങളിൽ പെയിന്റു ചെയ്തിരിക്കുന്ന പുറംഭിത്തിയിൽ നിന്ന് തുടങ്ങുന്നതാണ്  ഇവിടുത്തെ കാഴ്ചകൾ. വീടിനുള്ളിലേക്ക് പ്രവേശിച്ചാൽ നിരപ്പല്ലാത്ത തറകളാവും ആദ്യം ശ്രദ്ധയിൽ പെടുക. ചില ഭാഗത്ത് ഉയർത്തിയും ചില ഭാഗത്ത് താഴ്ത്തിയും മണ്ണ് കൂട്ടിവെച്ചതുപോലെയാണ് തറ നിർമ്മിച്ചിരിക്കുന്നത്. തറയിലൂടെ  വീഴാതെ പിടിച്ചു നടക്കാനായി ചെറിയ തൂണുകളും ഇടയ്ക്ക് നൽകിയിട്ടുണ്ട്. 

Bioscleave-House-01

ശരാശരി പൊക്കമുള്ള ഒരു വ്യക്തിക്ക് പുറംകാഴ്ചകൾ നേരെ കാണാനാവുന്ന വിധത്തിലാണ് സാധാരണ വീടുകളുടെ ജനാലകൾ ഒരുക്കുന്നത്. എന്നാൽ ആയുർദൈർഘ്യം കൂട്ടാൻ നിർമ്മിച്ചിരിക്കുന്ന ഈ വീട്ടിൽ ജനാലകൾ ഒന്നുകിൽ ഏറെ ഉയരത്തിലോ അല്ലെങ്കിൽ തറയോട് ചേർന്ന നിലയിലോ ആണ് സ്ഥാപിച്ചിരിക്കുന്നത്. വളവും ചരിവുമുള്ള രീതിയിലാണ് ലൈറ്റുകൾ പോലും ഘടിപ്പിച്ചിരിക്കുന്നത്. വീടിന്റെ നടുഭാഗത്തായി നിർമ്മിച്ചിരിക്കുന്ന അടുക്കളയാണ് ഏറ്റവും പ്രധാന കാഴ്ച. പക്ഷേ നേരെ നോക്കിയാൽ അടുക്കള കാണാൻ സാധിക്കില്ലെന്ന് മാത്രം. കാരണം തറയിൽ നിന്നും അല്പം താഴ്ചയുള്ള ഒരു കുഴിയിലാണ് അടുക്കള ഉള്ളത്. അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്ന രണ്ട് ടോയ്‌ലെറ്റുകളോടുകൂടിയ ബാത്റൂമാണ് മറ്റൊരു പ്രത്യേകത. വീടിന്റെ അകത്തളത്തിലാകെ വ്യത്യസ്തമായ നിറങ്ങളാണ് പെയിന്റ് ചെയ്തിരിക്കുന്നത്. 

 കൃത്യമായ ആകൃതി ഇല്ലാത്തതും  ഉയർച്ചതാഴ്ചകൾ ഉള്ളതുമായ വീട്  ശാരീരിക പ്രതിരോധശേഷിയെ വർധിപ്പിക്കുമെന്നും മനസ്സിനെ കൂടുതൽ ശക്തമാക്കുമെന്നും അങ്ങനെ മരണമില്ലാതെ ജീവിക്കാൻ സാധിക്കുമെന്നുമാണ് ഇവരുടെ വിശ്വാസം. ഏഴു കോടി രൂപയാണ് ഈ വിചിത്ര വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

English Summary- Lifespan Extending Houses; Architecture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA