ADVERTISEMENT

ഗുരുവായൂരമ്പലത്തിനടുത്തായതുകൊണ്ടു ഒരുപാട് ഓഡിറ്റോറിയങ്ങളുള്ള പ്രദേശമാണ് പുന്നയൂർക്കുളം. അതിൽ നിന്ന് പുതിയതായി എന്താണ് ആളുകൾക്ക് പരിചയപ്പെടുത്താൻ കഴിയുക എന്ന ആലോചനയിൽ നിന്നാണ്, പിഎം പാലസ് ഇവന്റ് സെന്ററിന്റെ പിറവി. കല്യാണങ്ങൾക്കു മാത്രമല്ല മനുഷ്യരുടെ ഏതൊരു ഒത്തുകൂടലുകൾക്കും അതിനനുസരിച്ച് ഉപയോഗപ്പെടുത്താവുന്ന ഒരു സ്ഥലം എന്ന രീതിയിലാണ് ഇവിടം വിഭാവനം ചെയ്തത്. പുന്നയൂർക്കുളത്തിനടുത്ത് കുന്നത്തൂരാണ് ഇത് സ്ഥിതിചെയ്യുന്നത്.

L-ആകൃതിയിൽ കിടക്കുന്ന സ്ഥലത്തിൽ കുറുകെ ഒരു വഴിയുള്ളതു നിലനിർത്തി നിർമ്മിച്ച ചെറുതും വലുതുമായ രണ്ടു വ്യത്യസ്ത ഹാളുകളാണ് ഇവിടെയുള്ളത്. തുറന്ന രീതിയിലുള്ള പ്ലാനിങ്ങിൽ പ്രകൃതിയെയും കെട്ടിടം പോലെ തന്നെ പ്രാധാന്യത്തിൽ എടുത്താണ് ഇതിന്റെ ആർക്കിടെക്ച്ചർ രൂപപ്പെടുത്തിയിരിക്കുന്നത്.  ആഘോഷത്തിന്റെ രീതിയനുസരിച്ച് ആവശ്യമെങ്കിൽ ചുറ്റുമുള്ള spill-over spaces എല്ലാം ഹാളിന്റെ ഭാഗമായും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

auditorium-exterior-view

ഹാളിന്റെ മുകൾവശത്ത് breathable ആയ ഒരു ഫാബ്രിക് ആണ് ഉപയോഗിച്ചിരിക്കുന്നത്. വെന്റിലേഷൻ നിരന്തരം നടന്നുകൊണ്ടിരിക്കുന്നത്  കോവിഡ് സമയത്ത് പ്രത്യേകിച്ചും നൽകുന്ന ആശ്വാസം ചെറുതല്ലല്ലോ. എക്സിബിഷനുകൾക്കും ഓട്ടോ ഷോകൾക്കുമെല്ലാം  സൗകര്യപ്രദമാകുന്നതിനു വേണ്ടി കരിങ്കല്ല്പതിച്ചുപുല്ലുപടർത്തിയ മുറ്റം ഹാളിലേക്ക് നേരിട്ട് കയറുന്നതു പോലെയാണ് ചെയ്തിട്ടുള്ളത്. ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്നും സ്വകാര്യത നിർമ്മിച്ചെടുത്തിരിക്കുന്നത് മെറ്റൽ ഫ്രെയിംവർക്കിൽ  ഉയരത്തിൽ പടർത്തിയ വള്ളിച്ചെടികൾ കൊണ്ടും ഇടതിങ്ങി വളർത്തിയ  ഗോൾഡൻ ബാംബൂ കൊണ്ടും ആയതിനാൽ അത് പച്ചപ്പിനു മാത്രം തരാൻ കഴിയുന്ന ഒരു പ്രത്യക ഭാവവും ആ പരിസരത്തിനാകെ നൽകുന്നുണ്ട് . 

auditorium-exterior-night

കോവിഡിനും ഏറെ മുൻപ് തുടങ്ങിയ നിർമ്മാണം കഴിഞ്ഞ വർഷമാണ് തീർന്നത്. ഭൂമിജ ക്രിയേഷൻസിലെ ആർക്കിടെക്ടുകൾ ആയ ഗുരുപ്രസാദ് റാണെയും മാനസിയുമാണ് ഇതിന്റെ രൂപകൽപന നിർവ്വഹിച്ചിരിക്കുന്നത്. നിർമ്മാണത്തിലെ പ്രത്യേകതകൊണ്ട് കോവിഡ് സാഹചര്യങ്ങളെ അതിജീവിക്കാൻ ഏറ്റവും അനുയോജ്യമായ രീതിയിലായതിനാൽ,  അനിവാര്യമായ ഒത്തുകൂടലുകൾക്കൊക്കെ ഇന്ന് വളരെ ദൂരത്ത് നിന്നുപോലും പറഞ്ഞറിഞ്ഞു ആളുകൾ എത്തുന്നതിൽ നിറഞ്ഞ സന്തോഷത്തിലാണ് ഇതിൽ ഉൾപ്പെട്ടവർ എല്ലാവരും!  

auditorium-floor

 

Project facts

Name of the Project- PM Palace Event Center

Location: Kunnathur, Punnayurkkulam, 

Client: Devasura Group

Architects: Bhoomija Creations

Mob- 9895353291

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com