ഏത് ബംഗ്ലാവും മാറിനിൽക്കും; കണ്ടെയിനറുകൾ കൊണ്ടൊരു ഗംഭീരവീട്! റെക്കോർഡ് വില

container-building-usa
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഷിപ്പിങ് കണ്ടെയിനറുകൾ കൊണ്ട് ചെറിയ താൽകാലിക വസതികളും റസ്റ്ററന്റുകളുമൊക്കെ നിർമിക്കുന്നത് നാം കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ അതിഥിതൊഴിലാളികളെ ഇത്തരം താൽകാലിക വസതികളിൽ താമസിപ്പിക്കാറുണ്ട്. എന്നാൽ ഒരു യമണ്ടൻ ബംഗ്ലാവ് തന്നെ കണ്ടെയിനർ കൊണ്ട് പണിതാലോ? വിർജീനിയയിലെ വില്യംസ്ബർഗ് നഗരത്തിൽ ഇത്തരത്തിൽ  ഒരു ബംഗ്ലാവുണ്ട്.

container-building-usa-view

21 ഷിപ്പിങ് കണ്ടെയ്നറുകളാണ്  നാലുനില വീടിന്റെ  നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വലിയ സമചതുരം ഒരു വശത്തേക്കു ചരിച്ചു വച്ചിരിക്കുന്ന ആകൃതിയാണ് വീടിനുള്ളത്. എന്നാൽ പുറത്തുനിന്നു നോക്കുമ്പോൾ ഉള്ള ഈ ചരിവ് വീടിനകത്ത് ഇല്ല. വീട് ഇതേ ആകൃതിയിൽ നിർമിച്ചെടുക്കാനും പാർക്കിങ്ങിനുള്ള സൗകര്യമൊരുക്കുന്നതിനുമായി ചില കണ്ടെയ്നറുകളുടെ ഒരു ഭാഗം പ്രത്യേക കോണിൽ മുറിച്ച് നീക്കിയിട്ടുണ്ട്.

container-building-inside

ബ്രൂക്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റസ്റ്ററന്റ് ഉടമകളായ ജോ, കിം എന്നിവരാണ് 2016 ൽ വീട് നിർമ്മിച്ചത്. 3500 ചതുരശ്രയടിയാണ് ആകെ വിസ്തീർണ്ണം. അഞ്ചു കിടപ്പുമുറികളും ഓഫീസ് പ്രവർത്തിക്കുന്നതായി പ്രത്യേക സ്ഥലവും ഡൈനിങ് ഏരിയയും വിശ്രമ മുറികളും ടിവി റൂമും രണ്ടു കാറുകൾ പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജുമടക്കം വിശാലമായ സൗകര്യങ്ങളോടെയാണ് വീട് ഒരുക്കിയിരിക്കുന്നത്.

container-building-dine

സ്വാഭാവിക വെളിച്ചം ധാരാളമായി അകത്തേക്ക് ലഭിക്കത്തക്ക രീതിയിൽ കണ്ടെയ്നറുകളുടെ ഭാഗങ്ങൾ മുറിച്ചുമാറ്റി ഗ്ലാസ് കൊണ്ടുള്ള  ജനാലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ഹാങ്ങിങ് ലൈറ്റുകളും സ്റ്റോറേജ് സ്പേസുകളും തറയിൽ വുഡൻ പാനലിങ്ങും നൽകി വീടിന്റെ അകത്തളം മോടി പിടിപ്പിച്ചിരിക്കുന്നു. ന്യൂയോർക്ക് നഗരത്തിൽ തന്നെ ഏറ്റവും അവസാനമായി വിറക്  കത്തിക്കാവുന്ന ഫയർ പ്ലേസ് ഒരുക്കാൻ അനുമതി ലഭിച്ചിരിക്കുന്ന വീടും ഇതാണ്. 5 മില്യൺ ഡോളറിനാണ് (36 കോടി രൂപ)  ഈ കണ്ടെയ്നർ വീടിന്റെ വില്പന നടന്നിരിക്കുന്നത്.

English Summary- Container House Architecture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA