അങ്ങനെയങ്ങ് വിട്ടുകളയാൻ പറ്റുമോ? ആ തീരുമാനം പിൻവലിച്ച് ഇലോൺ മസ്ക്!

HIGHLIGHTS
  • വമ്പൻവീടുകൾ വിറ്റഴിച്ചശേഷം ഫാക്ടറി നിർമ്മിത ചെറുവീട്ടിലാണ് മസ്ക് കഴിയുന്നത്.
elon-musk-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ചൊവ്വയിൽ മനുഷ്യകോളനികൾ ആരംഭിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് മുഴുവൻ ശ്രദ്ധയും തിരിക്കുന്നതിനായാണ് 100 മില്യൺ ഡോളർ (736 കോടി രൂപ) വിലമതിക്കുന്ന തന്റെ റിയൽഎസ്റ്റേറ്റ് സാമ്രാജ്യം വെട്ടിച്ചുരുക്കാൻ ശതകോടീശ്വരനായ ഇലോൺ മസ്ക് തീരുമാനിച്ചത്.  ഇതിന്റെ ഭാഗമായി സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ അവശേഷിച്ച അവസാന വീടും വിൽക്കാൻ തീരുമാനിച്ചതായി ടെസ്‌ലയുടെ സ്ഥാപകനും സ്പേസ് എക്സ് സിഇഒയുമായ മസ്ക് കഴിഞ്ഞ ജൂൺ മാസത്തിൽ അറിയിച്ചിരുന്നു. എന്നാൽ ഭൂമിയിൽ തന്റെ ഉടമസ്ഥതയിൽ അവശേഷിക്കുന്ന ഒരേയൊരു വീട് അങ്ങനെയങ്ങ് വിട്ടുകളയാൻ മസ്ക് തയ്യാറല്ല എന്നതാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. വിൽപനയ്ക്കുവച്ച വീട് ഏതാനും ദിവസങ്ങൾക്കു മുൻപ് മസ്ക് വിപണിയിൽ നിന്നും പിൻവലിച്ചു. 

elon-musk-house-pool

സാധാരണക്കാരെ മാത്രം ഉൾകൊള്ളിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ബഹിരാകാശയാത്രാദൗത്യമായ ഇൻസ്പിരേഷൻ 4 വിക്ഷേപണം ചെയ്തതിന് ദിവസങ്ങൾക്കു മുൻപാണ് മസ്ക് വീട് വിൽക്കാനുള്ള തീരുമാനം പിൻവലിച്ചിരിക്കുന്നത്. 37.5 മില്യൻ ഡോളർ (276 കോടി രൂപ) വിലയിട്ടാണ് ഹിൽസ്ബറോയിലുള്ള വീട് വിൽപ്പനയ്ക്ക് വച്ചിരുന്നത്. 2017 ൽ 23.4 മില്യൻ ഡോളർ(172 കോടി രൂപ) ചെലവിട്ടാണ് മസ്ക് ഈ ബംഗ്ലാവ് സ്വന്തമാക്കിയത്. ഒൻപത് കിടപ്പുമുറികളും 10 ബാത്ത്റൂമുകളുമുള്ള ബംഗ്ലാവിന്റെ വിസ്തീർണ്ണം 16,000 ചതുരശ്ര അടിയാണ്. 47 ഏക്കറിൽ പരന്നു കിടക്കുന്ന എസ്റ്റേറ്റിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 100 വർഷത്തിനു മുകളിൽ പഴക്കമുള്ള ബംഗ്ലാവാണിത്.

elon-musk-house-in

സ്വന്തം ഉടമസ്ഥതയിലുള്ള എല്ലാം വിറ്റഴിച്ച ശേഷം സ്പേസ് എക്സിന്റെ പേടകങ്ങൾ വിക്ഷേപിക്കുന്ന ടെക്സസിലെ സൈറ്റിൽ 375 ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള ഫാക്ടറി നിർമ്മിതവീട്ടിലാണ് മസ്ക് കഴിയുന്നതെന്നാണ് അറിഞ്ഞിരുന്നത്.  സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്കാരനായി കഴിയുന്നത്  വ്യത്യസ്തമായ അനുഭവമാണെന്നും മസ്ക് ട്വിറ്ററിൽ കുറിച്ചിരുന്നു.

English Summary- Elon Musk Cancel Last Home selling

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA