വമ്പൻ റിയൽ എസ്റ്റേറ്റ് ഇടപാടിനൊരുങ്ങി ഗൂഗിൾ; പുതിയ കെട്ടിടത്തിന് മുടക്കുന്നത് 15,000 കോടി രൂപ!

google-office
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നാലുവർഷത്തിനിടെ അമേരിക്കയിൽ ഓഫീസുകളുടെ വിൽപ്പനയിൽ നടക്കുന്ന ഏറ്റവും വലിയ കരാറിൽ ഒപ്പിട്ടിരിക്കുകയാണ് ടെക് ഭീമൻ ഗൂഗിൾ. ന്യൂയോർക്ക് നഗരത്തിലെ ഹഡ്സൺ സ്ക്വയറിലുള്ള ഓഫിസ് കെട്ടിടം സ്വന്തമാക്കുന്നതിനു വേണ്ടി  2.1 ബില്യൻ ഡോളർ (15,000 കോടി രൂപ) നൽകുകയാണെന്ന് കഴിഞ്ഞദിവസം ഗൂഗിൾ വെളിപ്പെടുത്തിയിരുന്നു.

ഹഡ്സൺ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ വിസ്തീർണം 13 ലക്ഷം ചതുരശ്ര അടിയാണ്. 12 നിലകളിൽ രണ്ട് ബ്ലോക്കുകൾ അടങ്ങിയ കെട്ടിടം 1930കളിൽ ചരക്ക് തീവണ്ടികളുടെ ടെർമിനൽ എന്ന നിലയിലാണ് ആദ്യം നിർമ്മിച്ചത്. കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ 2023 ഓടെ  പൂർത്തിയാകുമെന്നാണ് നിഗമനം.

google

ഓക്സ്ഫോർഡ് പ്രോപ്പർട്ടീസ് ഗ്രൂപ്പ് , കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടക കരാറിൽ 2018 ൽ തന്നെ ഗൂഗിൾ ഒപ്പുവച്ചിരുന്നു. വാടക കാലാവധിക്കുള്ളിൽ കെട്ടിടം വിലയ്ക്കുവാങ്ങാൻ ഗൂഗിളിന് അനുമതി നൽകിക്കൊണ്ടായിരുന്നു കരാർ. അതുപ്രകാരം 2022 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ  കെട്ടിടം വാങ്ങാനാണ് ഗൂഗിളിന്റെ പദ്ധതി.

നിലവിൽ ന്യൂയോർക്ക് നഗരത്തിൽ മാത്രം 12000 ജോലിക്കാരാണ് ഗൂഗിളിന് ഉള്ളത്. പുതിയതായി രണ്ടായിരം ജോലിക്കാരെ കൂടി നിയമിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം കമ്പനി സ്വന്തമാക്കുന്നത്  എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 20 വർഷത്തിനിടെ അമേരിക്കയിൽ  നടന്ന ഏറ്റവും വലിയ കെട്ടിട വില്പനകളിൽ നാലാം  സ്ഥാനത്താണ് കരാറുള്ളത്. ഹഡ്സൺ സ്ക്വയറിലെ ഓഫീസിനു പുറമേ  ചെൽസിയിൽ 3,20,000 ചതുരശ്ര അടി വിസ്തീർണമുള്ള മറ്റൊരു ഓഫിസ് കൂടി തുറക്കാൻ ഗൂഗിളിന് പദ്ധതിയുണ്ട്.  

Google plan to Buy new office in Newyork; Real Estate Deals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA