ഭൂമിയിലേക്ക് 'ചന്ദ്രൻ' വന്നിറങ്ങുന്നു! വിസ്മയത്തിനായി ചെലവഴിക്കുന്നത് 37000 കോടി രൂപ

HIGHLIGHTS
  • ഭൂമിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഗോളം എന്ന് വിശേഷിപ്പിക്കാവുന്ന വിസ്മയം.
moon-hotel
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മാനത്ത് മാത്രം കണ്ടിട്ടുള്ള ചന്ദ്രഗോളത്തെ ഇങ്ങ് ഭൂമിയിൽ കാണാനായാലോ? കാണാൻ മാത്രമല്ല ചന്ദ്രോപരിതലത്തിൽ കൂടി സഞ്ചരിക്കാനുള്ള അവസരവുമുണ്ട്. അമേരിക്കയിലെ ലാസ്‌വേഗസിലാണ് ഈ വിസ്മയകാഴ്ച ഒരുങ്ങുന്നത്. ചന്ദ്രന്റെ ആകൃതിയിൽ നിർമ്മിക്കപ്പെടുന്ന ഒരു റിസോർട്ടാണ് സംഭവം. ഭൂമിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഗോളം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കെട്ടിടത്തിന്റെ പേരും 'മൂൺ' എന്നുതന്നെയാണ്.

അഞ്ച് ബില്യൻ ഡോളറാണ് (37,000 കോടി രൂപ) കെട്ടിടത്തിന്റെ നിർമാണ ചെലവായി കണക്കാക്കിയിരിക്കുന്നത് എന്ന് നിർമാതാക്കളായ കനേഡിയൻ സംരംഭകർ പറയുന്നു. 224 മീറ്ററായിരിക്കും മൂണിന്റെ ഏറ്റവും ഏറ്റവും മുകൾഭാഗം വരെയുള്ള ഉയരം. 4000 ഹോട്ടൽ മുറികളാണ്  ഇതിനുള്ളിൽ നിർമ്മിക്കപ്പെടുന്നത്. 5.5 മില്യൻ ചതുരശ്രഅടി ആയിരിക്കും വിസ്തീർണ്ണം. 

moon-hotel-plan

മൂന്നു നിലകളിൽ വൃത്താകൃതിയിൽ നിർമിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലായാവും ഗോളാകൃതിയിലുള്ള ഭാഗം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 2,92,011 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു നീല ചന്ദ്രോപരിതലത്തിന്റെ അതേ മാതൃകയിലാണ് നിർമ്മിക്കുന്നത്. ഇത് ഇവിടെയെത്തുന്നവർക്ക് ബഹിരാകാശത്ത് പോയതിനു സമാനമായ വ്യത്യസ്തമായ ഒരു അനുഭവമാവും സമ്മാനിക്കുക. 

650 അടി ആയിരിക്കും ഗോളത്തിന് ആകെ വ്യാസം. കോൺക്രീറ്റ് , സ്റ്റീൽ,  ഗ്ലാസ്, അലുമിനിയം, കാർബൺ ഫൈബർ കോമ്പോസിറ്റ് എന്നിവയെല്ലാം നിർമ്മാണത്തിനായി ഉപയോഗിക്കും. ഏറെ അത്ഭുതങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്ന ഈ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാൻ നാലുവർഷമെടുക്കുമെന്നാണ് നിർമാതാക്കളുടെ കണക്കുകൂട്ടൽ.

English Summary- Moon Shaped Hotel Plan Revealed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA