ഒടുവിൽ ആ ബ്രഹ്‌മാണ്ഡവീടിന്റെ മറഞ്ഞിരുന്ന ഉടമയെ കണ്ടെത്തി! ട്വിസ്റ്റ്

HIGHLIGHTS
  • ഒരു വമ്പൻ സെലിബ്രിറ്റിതന്നെയാണ് ആ ബ്രഹ്‌മാണ്ഡ വീട് സ്വന്തമാക്കിയത്.
apple-ceo-tim-cook-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നിരവധി കോടീശ്വരന്മാർ നോട്ടമിട്ടിരുന്ന ഒരു വീട് വിറ്റുപോയി. പക്ഷേ ഉടമ ഇത്രയും കാലം അജ്ഞാതനായിരുന്നു. ഒടുവിൽ ഉടമയുടെ വ്യക്തിത്വം പുറത്തറിഞ്ഞപ്പോൾ പലരും ത്രില്ലടിച്ചുപോയി. ഒരു വമ്പൻ സെലിബ്രിറ്റിതന്നെയാണ് ആ ബ്രഹ്‌മാണ്ഡ വീട് സ്വന്തമാക്കിയത്. അമേരിക്കയിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്.

കലിഫോർണിയയിലെ ലാ ക്വിന്റയിലുള്ള 9.1 മില്യൺ ഡോളർ (67 കോടി രൂപ) വിലമതിക്കുന്ന ആഡംബര വീടിന്റെ വിൽപന നടന്നത് 2019 മാർച്ചിലാണ്. എന്നാൽ രണ്ടു വർഷമായി  ഈ ബംഗ്ലാവ് സ്വന്തമാക്കിയത് ആര് എന്നത് അജ്ഞാതമായി തുടരുകയായിരുന്നു. ഒടുവിലിതാ വീടിന്റെ പുതിയ ഉടമയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മറ്റാരുമല്ല ആപ്പിൾ കമ്പനിയുടെ സിഇഒ ടിം കുക്കാണ് ആ പുതിയ ഉടമ. 

tim-cook-apple

10000 ചതുരശ്രയടി വിസ്തീർണ്ണമുള്ള  ബംഗ്ലാവിൽ നിരവധി ആഡംബര സൗകര്യങ്ങളാണ്  ഒരുക്കിയിരിക്കുന്നത്. അഞ്ചു കിടപ്പുമുറികളും അഞ്ചു ബാത്ത്റൂമുകളും അതിഥികൾക്കായി ഒരുക്കിയ രണ്ട്  ചെറുബാത്ത്റൂമുകളും ഉൾപ്പെടുന്നതാണ് ബംഗ്ലാവ്. രണ്ട് അടുക്കളകളും വീട്ടിലുണ്ട്. സാന്താ റോസ മലനിരകളുടെയും  സമീപത്തെ ഗോൾഫ് മൈതാനത്തിന്റെയും കാഴ്ചകൾ വീട്ടിലിരുന്ന് ആസ്വദിക്കാനാവും വിധത്തിലാണ് ക്രമീകരണങ്ങൾ. 

apple-ceo-tim-cook-house-inside

പ്രത്യേകമായി തയ്യാറാക്കിയ ബില്യാർഡ്സ് ടേബിൾ, ഫാമിലി ലോഞ്ച്, വെറ്റ് ബാർ എന്നിവയും ബംഗ്ലാവിലുണ്ട്. മെറ്റൽ കൊണ്ടും തടികൊണ്ടും നിർമ്മിച്ച  ശില്പങ്ങളും ബംഗ്ലാവിന്റെ ഭംഗി വർദ്ധിപ്പിക്കാനായി പലഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്നു. പാറക്കല്ലുകൾ  നിരത്തിയ നടുമുറ്റം പോലെയുള്ള ഭാഗം വീടിന്റെ ഭംഗി എടുത്തറിയിക്കുന്നുണ്ട്. തറ മുതൽ മേൽക്കൂരവരെ തൊട്ടുനിൽക്കുന്ന ഗ്ലാസ് ഭിത്തികളും വാതിലുകളുമാണ് മറ്റൊരു പ്രധാന ആകർഷണം. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന വാതിലുകളാണ് ഇവ. 

apple-ceo-tim-cook-house-interior

വിശാലമായ സ്വിമ്മിങ്  പൂൾ,  ബാർ, ബാർബിക്യു ഐലൻഡ്, ടിം കുക്കിനായി പ്രത്യേക ഓഫിസ് റൂം എന്നിവയും ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നു. 86,100 ഡോളർ (63 ലക്ഷം രൂപ) വിലവരുന്ന  സോളർ  സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. 1766 ചതുരശ്രയടി വിസ്തീർണമുള്ള പാർക്കിങ് ഗ്യാരേജാണ് ഇവിടെയുള്ളത്.  ലാ ക്വിന്റയിലെ ബംഗ്ലാവിന് പുറമേ പാലോ ആൾട്ടോയിലും ഒരു സാധാരണ വീട്, ടിം കുക്കിന്  സ്വന്തമായുണ്ട്.

English Summary- Apple CEO Tim Cook Revealed to be Owner of Golf Mansion 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA