ഏറ്റവും അവലക്ഷണം പിടിച്ച കെട്ടിടമേത്? മത്സരവുമായി ചൈന; മത്സരിക്കാൻ നീണ്ടനിര

HIGHLIGHTS
  • ഇത്തവണ മോശപ്പെട്ട കെട്ടിടമായി തിരഞ്ഞെടുക്കപ്പെടാൻ മത്സരരംഗത്ത് 87 കെട്ടിടങ്ങളാണുള്ളത്.
china-architecture
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

തലകുത്തി നിൽക്കുന്ന വീട്, റഷ്യൻ പാവ കണക്കെയുള്ള ഹോട്ടൽ, കുപ്പിയുടെ ആകൃതിയിലുള്ള പള്ളി- ഒറ്റനോട്ടത്തിൽ ഒരു കെട്ടിടമാണോ എന്നുപോലും ചിന്തിച്ചുപോകുന്ന നിരവധി നിർമ്മിതികളാണ് ചൈനയിൽ ഉള്ളത്. വിചിത്ര സ്വഭാവമുള്ള ഈ കെട്ടിടങ്ങൾക്കായി ഒരു വിചിത്ര മത്സരവും രാജ്യത്ത് നടക്കുന്നുണ്ട്. ചൈനയിലെ ഏറ്റവും മോശപ്പെട്ട ആകൃതിയിലുള്ള കെട്ടിടം ഏതെന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് ഈ മത്സരം. ഇത്തവണ മോശപ്പെട്ട കെട്ടിടമായി തിരഞ്ഞെടുക്കപ്പെടാൻ മത്സരരംഗത്ത് 87 കെട്ടിടങ്ങളാണുള്ളത്. ആർക്കിടെക്ച്ചർ വെബ്സൈറ്റായ ആർക്സി ഡോട്ട് കോമാണ് മോശപ്പെട്ട കെട്ടിടം കണ്ടെത്താനുള്ള  തിരഞ്ഞെടുപ്പ് നടത്തുന്നത്.

നൂഡിൽസ് പാത്രങ്ങളുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട മ്യൂസിയം , ജ്യൂഹ്വാൻഷാനിലെ ഗ്ലാസ് പാലത്തിന്റെ രണ്ടറ്റത്തും സ്ഥാപിച്ചിരിക്കുന്ന  മനുഷ്യപ്രതിമകൾ , മാന്ത്രിക പരവതാനിയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ചിൽഡ്രൻസ് മ്യൂസിയം എന്നിവയെല്ലാം ഏറ്റവും മോശപ്പെട്ട കെട്ടിടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇവയിൽ പലതും കോടികൾ മുടക്കി നിർമ്മിച്ചവയുമാണ്. 

ugly-architecture

അമിത വലുപ്പമുള്ളവയും മറ്റു സംസ്കാരങ്ങളെ സൂചിപ്പിക്കുന്നവയും വിചിത്ര ആകൃതിയിൽ ഉള്ളവയുമായ കെട്ടിടങ്ങൾ ചൈനയിൽ നിർമ്മിക്കപ്പെടുന്നത് നിയന്ത്രിക്കാൻ ഏതാനും വർഷങ്ങൾക്കു മുൻപ് ഷീ ജിൻപിങ് ഭരണകൂടം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. എന്നാൽ വർഷങ്ങൾക്കുള്ളിൽ നൂറിനോടടുത്ത് കെട്ടിടങ്ങൾ ഇത്തരത്തിൽ ചൈനയിൽ നിർമ്മിക്കപ്പെട്ടു എന്ന് വെബ്സൈറ്റ് കണ്ടെത്തി. ഇക്കൂട്ടത്തിൽ വമ്പൻ കെട്ടിടങ്ങളും മ്യൂസിയങ്ങളും ഹോട്ടലുകളും സ്പോർട്സ് കേന്ദ്രങ്ങളും എല്ലാം ഉൾപ്പെടും.  

ugly-architecture-china-night

ഇതിൽ ഏറ്റവും മോശപ്പെട്ട കെട്ടിടം ഏതാണെന്ന് തീരുമാനിക്കാൻ പൊതുജനങ്ങൾക്കും അവസരം തുറന്നു കൊടുത്തിരിക്കുന്നു. ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തുന്നവയെ കണ്ടെത്താനാണ് മത്സരം. വോട്ടിങ്ങിലൂടെയാവും തിരഞ്ഞെടുപ്പ് നടക്കുക. ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് അര ലക്ഷത്തിനടുത്ത് ആളുകൾ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഡിസംബർ വരെ ജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ട്. ഞണ്ടിന്റെ ആകൃതിയിൽ നിർമിച്ച ഒരു സാംസ്കാരിക കേന്ദ്രത്തെയാണ് മുൻപ് നടന്ന മത്സരത്തിൽ  ഏറ്റവും മോശപ്പെട്ട  കെട്ടിടമായി തിരഞ്ഞെടുത്തത്.

china-ugly-architecture

English Summary- Ugliest Buildings in China Architecture Contest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA