ADVERTISEMENT

ന്യൂയോർക്കിലെ സെൻട്രൽ മൻഹാറ്റനിലാണ് വൺ വാണ്ടർബിൽറ്റ് എന്ന 77 നിലകളുള്ള കെട്ടിടം. ഈ കെട്ടിടത്തിൽ കയറണമെങ്കിൽ പക്ഷേ അല്പം ചങ്കുറപ്പ് കൂടിയേതീരൂ. കാരണം ഇവിടെ കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യങ്ങളും  ലിഫ്റ്റും എല്ലാം പൂർണമായും സുതാര്യമായ ഗ്ലാസുകൾ കൊണ്ടുനിർമിച്ചതാണ്.

glass-lift-view

1000 അടി ഉയരത്തിലാണ് കെട്ടിടത്തിന്റെ ഒബ്സർവേഷൻ ഡെക്ക് നിർമ്മിച്ചിരിക്കുന്നത്. ഇവിടേക്ക് എത്താനുള്ള ലിഫ്റ്റുകളാണ് ആദ്യത്തെ പ്രത്യേകത. കെട്ടിടത്തിന്റെ വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലിഫ്റ്റുകൾ പൂർണ്ണമായും ഗ്ലാസ് നിർമ്മിതമാണ്. 1,000 അടി ഉയരത്തിൽ എത്താൻ 42 സെക്കൻഡ് മതി എന്നുപറയുമ്പോൾ അവയുടെ വേഗത സങ്കൽപിച്ചുനോക്കൂ. തീർച്ചയായും നെഞ്ചിടിപ്പ് കൂട്ടുന്ന അനുഭവം തന്നെയായിരിമത്. 'അസൻഡ്' എന്നാണ് എലവേറ്ററുകൾക്ക് നൽകിയിരിക്കുന്ന പേര്. 90 ചതുരശ്രയടി വിസ്തീർണമാണ് ഓരോ എലവേറ്ററിനുമുള്ളത്. ഗ്ലാസ് ഫ്ലോറിങ് ചെയ്ത ലോകത്തിലെ ഏറ്റവും വലിയ എലവേറ്ററുകളും വൺ വാണ്ടർബിൽറ്റിലേതാണ്. 

glass-lif-mirror-building

1401 അടിയാണ് കെട്ടിടത്തിന്റെ ആകെ ഉയരം. മുകളിലെ 4 നിലകളിലാണ് ഒബ്സർവേഷൻ ഡക്ക് ഒരുക്കിയിരിക്കുന്നത്. 4 നിലകളുടെയും തറയും ഭിത്തികളും എല്ലാം ഗ്ലാസ് തന്നെ. 1063 അടി ഉയരത്തിൽ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഉന്തിനിൽക്കുന്നതരത്തിൽ പ്രത്യേക ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. നഗരത്തിനു നേരെ മുകളിൽ നിൽക്കുന്ന പ്രതീതിയാവും ഇവിടെനിന്ന് താഴേക്കു നോക്കിയാൽ ലഭിക്കുന്നത്. ഇതിനെല്ലാം പുറമേ 1200 അടി ഉയരത്തിൽ ഒരു ഔട്ട്ഡോർ ടെറസ്സും നിർമിച്ചിട്ടുണ്ട്. 

glass-lif-mirrort

എയർ എന്ന പേരിൽ ഒരു ആർട്ട് ഇൻസ്റ്റലേഷനും കെട്ടിടത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നു. സീലിങ്ങിലും ഭിത്തികളിലും തറയിലും എല്ലാം കണ്ണാടികൾ പ്രത്യേകരീതിയിൽ ക്രമീകരിച്ചിരിക്കുന്ന മുറികളാണ് ഇവ. നഗരത്തിന്റെ കാഴ്ചകൾ വ്യത്യസ്തമായ രീതിയിൽ കണ്ടാസ്വദിക്കാനാവുന്ന തരത്തിലാണ് എയർ ഒരുക്കിയിരിക്കുന്നത്. 3.3 ബില്യൻ ഡോളറാണ് (24000 കോടി രൂപ) കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ചെലവാക്കിയിരിക്കുന്നത്. 

English Summary- One Vanderbilt 77 storeyed glass elevator; Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com