മാസവാടക 18 ലക്ഷം! രണ്ടു ബംഗ്ലാവുകൾ ബാങ്കിനു കൈമാറി ബച്ചൻ കുടുംബം

HIGHLIGHTS
  • രണ്ട് ബംഗ്ലാവുകൾ അമിതാഭ് ബച്ചൻ ഒരു പ്രമുഖ ബാങ്കിന് 15 വർഷത്തേക്ക് വാടകയ്ക്ക് നൽകി.
PTI8_19_2019_000083A
SHARE

ബോളിവുഡ് താരചക്രവർത്തി അമിതാഭ് ബച്ചന് മുംബൈയിലെ ജുഹുവിൽ നിരവധി ബംഗ്ലാവുകളാണ് ഉള്ളത്. ഇവയിൽ 120 കോടി വിലമതിപ്പുള്ള ജൽസ എന്ന ബംഗ്ലാവിലാണ് താരകുടുംബത്തിന്റെ താമസം. ഇപ്പോഴിതാ ജുഹുവിലുള്ള രണ്ട് ബംഗ്ലാവുകൾ അമിതാഭ് ബച്ചൻ ഒരു പ്രമുഖ ബാങ്കിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ ഏറ്റവും താഴത്തെ നിലകളാണ് കൈമാറിയിരിക്കുന്നത്.

ജൽസയ്ക്കു സമീപംതന്നെയാണ് ഇരുബംഗ്ലാവുകളും സ്ഥിതി ചെയ്യുന്നത്. 15 വർഷത്തേയ്ക്കാണ് വാടക കരാർ. രണ്ടു ബംഗ്ലാവുകളും ചേർത്ത് 3150 ചതുരശ്രയടി സ്ഥലമാണ് ബാങ്കിന് വിട്ടുനൽകിയിരിക്കുന്നത്. പ്രതിമാസം 18.9 ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിട്ടുണ്ട്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും വാടകതുകയിൽ  25% വർധനവുണ്ടാകും. അതായത് 10 വർഷം കഴിയുമ്പോഴേക്കും 29 ലക്ഷം രൂപയായിരിക്കും വാടകയിനത്തിൽ ബച്ചൻ കുടുംബത്തിന് ലഭിക്കുന്നത്.

12 മാസക്കാലത്തെ വാടക (2.26 കോടി രൂപ)  ബാങ്ക് ഡിപ്പോസിറ്റായി കൈമാറിയതായി രേഖകൾ വ്യക്തമാക്കുന്നു. വത്സ എന്ന ബംഗ്ലാവ് മുൻപ് മറ്റൊരു ബാങ്കിന്റെ ഓഫീസായി പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈയിൽ തന്നെ ഏറ്റവുമധികം സെലിബ്രിറ്റികളും ബിസിനസ് രംഗത്തെ പ്രമുഖരും താമസിക്കുന്ന സ്ഥലമാണ് ജുഹു. അതിനാൽ  ഈ പ്രദേശത്ത് സ്ക്വയർഫീറ്റിന് 450 മുതൽ 650 രൂപ വരെ വാടകയിനത്തിൽ ലഭിക്കാറുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മുംബൈയിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന അപ്പാർട്ട്മെന്റ് അഭിഷേക് ബച്ചൻ കൈമാറ്റം ചെയ്തിരുന്നു.
45.75 കോടി രൂപയ്ക്കാണ് 7527 ചതുരശ്ര അടിയുള്ള അപ്പാർട്ട്മെന്റിന്റെ വിൽപന നടന്നത്. 

English Summary- Amitabh Bachan Lease Property to Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA