അനുഭവങ്ങൾ പാഠമാകണം; പ്രളയബാധിതമായ പ്രദേശങ്ങളിൽ വീടുള്ളവർ ശ്രദ്ധിക്കുക

flood-kerala
Shutterstock By AJP
SHARE

കഴിഞ്ഞ ദിവസമുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും ധാരാളം വീടുകൾ തകർന്നു. നദികളുടെ ജലനിരപ്പുയരുന്നതിന്റെ ചങ്കിടിപ്പിലാണ് ഇവയുടെ ഓരത്ത് വീടുള്ളവർ. പ്രളയബാധിതപ്രദേശത്തുള്ള, ലക്ഷങ്ങൾ മുടക്കി ഇന്റീരിയർ ചെയ്ത പല വീടുകളും വെള്ളം കയറി നാശമാകുന്നത് നാം കണ്ടതാണ്. പ്രളയബാധിതമായ പ്രദേശങ്ങളിൽ താമസിക്കുന്നവരും വീടു പണിയുന്നവരും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്..ചില ആശയങ്ങൾ...

വീടിന് ബെല്‍റ്റ്, ലിന്റൽ എന്നിവ ഉറപ്പോടെ പണിയുക. ഇത് പ്രകൃതിക്ഷോഭമുണ്ടായാൽ വീട് ഉലയാതിരിക്കാൻ സഹായിക്കും. വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ വോൾപേപ്പർ ഉപയോഗിക്കരുത്. വെള്ളം നനഞ്ഞാൽ പിന്നെ കീറിക്കളയുകയേ നിവൃത്തിയുള്ളൂ.പാർട്ടിക്കിൾ ബോർഡ് ഉപയോഗിച്ചുള്ള ഫർണിച്ചർ വേണ്ടെന്നു വയ്ക്കുക. ഇതിൽ ലാമിനേറ്റ് ചെയ്ത് വരുമ്പോൾ നല്ല ഭംഗി തോന്നുമെങ്കിലും വെള്ളം കയറിയാൽ പിന്നെ, ഒന്നിനും കൊള്ളുകയില്ല.

വയറിങ്ങിന് നല്ല ഇൻസുലേഷനും ഗുണമേന്മയും ഉള്ള വയറുകൾ ഉപയോഗിക്കുക.മെയിൻ സ്വിച്ച് സ്റ്റെയർകെയ്സിന് അടിയിലോ മൂലയിലോ മറ്റോ സ്ഥാപിക്കാതിരിക്കുക. ഭിത്തിയിൽ ഒന്നര മീറ്ററെങ്കിലും പൊക്കി വയ്ക്കുന്നത് നല്ലതാണ്. താഴത്തെ ഇലക്ട്രിക് സ്വിച്ചുകൾക്ക് പ്രത്യേകം സർക്യൂട്ട് കൊടുക്കുക. ഇഎൽസിബി അങ്ങനെ കൊടുത്താൽ ട്രിപ്പിങ് ഒഴിവാക്കാം.

തുറന്ന കിണറുകളിൽ സബ്മേഴ്സീവ് മോട്ടോറുകൾ ഉപയോഗിക്കുക. ഗാർഡൻ ലൈറ്റുകൾ തീരെ താഴ്ത്തിക്കൊടുക്കാതെ രണ്ടടി പൊക്കമുള്ള പോസ്റ്റുകളിൽ ഭംഗിയിൽ ഡിസൈൻ ചെയ്യുക. പുറത്തെ ലൈറ്റിങ്ങിന് വയർ, പൈപ്പ് എന്നിവയ്ക്കു പകരം അണ്ടർഗ്രൗണ്ട് ആർമേഡ് കേബിൾ ഉപയോഗിക്കാം.

വയറിങ് ജംക്‌ഷനുകൾ താഴെ വയ്ക്കാതെ കുറച്ച് ഉയരത്തിൽ കൊടുക്കാം. പോർച്ചിലെ പ്ലഗ് തീരെ താഴ്ത്തിക്കൊടുക്കാതെ ഉയരത്തിൽ പെട്ടെന്നു കാണാത്ത രീതിയിൽ കൊടുക്കാം.

എസിയുടെ ഔട്ട്ഡോർ യൂണിറ്റ് പുറത്ത് തീരെ താഴ്ത്തിക്കൊടുക്കുന്നവരുണ്ട്. സൺഷേഡ് ലെവലിലെങ്കിലും പിടിപ്പിക്കാന്‍ ഓർക്കുക.ഇൻവേർട്ടർ വയ്ക്കുന്ന സ്ഥലം രണ്ടാംനിലയിലേക്ക് മാറ്റുക. ട്രസ് വർക് ഉള്ള വീടുകളിൽ ട്രസ്സിനടിയിൽ വയ്ക്കാം. അല്ലെങ്കിൽ രണ്ടാം നിലയിലെ ഹാളിലോ മറ്റോ വയ്ക്കാനുള്ള സംവിധാനം ഒരുക്കാവുന്നതാണ്. ബാറ്ററിയിലെ ആസിഡിന്റെ ഗന്ധം വരാതിരിക്കുകയും ചെയ്യും.

ഡ്രെയിനേജ് ടാങ്കിലെ വെള്ളം ബാത്റൂമിലൂടെ വീടിനകത്തേക്ക് പ്രവേശിക്കുന്നത് ചില വീടുകളിൽ പ്രശ്നമായിട്ടുണ്ട്. ബാത്റൂമിന്റെ ഫ്ലോർ പൊക്കി പണിയുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്. അല്ലെങ്കിൽ അവിടെ ഒരു വാൽവ് കൊടുക്കാൻ പറ്റുമോയെന്നും നോക്കാം. ഇന്റീരിയറിൽ താഴെ കൊടുക്കുന്ന ഫൂട്‌ലാംപുകൾ ആവശ്യമുണ്ടെങ്കിൽ മാത്രം കൊടുക്കുക. നല്ല ഗുണമേന്മയുള്ള തടി, മറൈൻ പ്ലൈവുഡ് എന്നിവ ഇന്റീരിയറിൽ ഉപയോഗിക്കുക. ഒരുവിധം പഴയ കിടക്കകൾ, മോട്ടോറുകൾ, മറ്റു ഗൃഹോപകരണങ്ങൾ എന്നിവ മാറ്റി വാങ്ങുക.

കൊതുകു കടക്കാതിരിക്കാനുള്ള നെറ്റ് വാതിലിനു പിടിപ്പിച്ചാൽ ഇഴജന്തുക്കളെയും പ്രാണികളെയും തടയാം. ഭക്ഷണാവശിഷ്ടങ്ങൾ വീടിനു ചുറ്റും കളയാതിരിക്കുക. ഇത് എലി, പെരുച്ചാഴി മുതലായ ജീവികളെ ക്ഷണിച്ചു വരുത്തും. ഇവ വീടിന്റെ തറയ്ക്ക് കേടുപാടുകൾ വരുത്താം. അതിനൊപ്പം വെള്ളം കയറുകയും ചെയ്താൽ ബലക്ഷയം സംഭവിക്കാം.

കിണറുകളിൽ റിങ് ഇറക്കി മുകള്‍ഭാഗം നന്നായി പ്ലാസ്റ്റർ ചെയ്യുക. ചുറ്റുമതിലിന് ആവശ്യത്തിന് പൊക്കം കൊടുക്കാം. കിണറിൽ മോട്ടോർ വയ്ക്കുന്ന സ്ഥലത്തുള്ള സുഷിരങ്ങൾ സിമന്റ് വച്ച് അടയ്ക്കുക.

English Summary- Tips to Protect House; Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA