കണ്ടാൽ ഒരു സാധാരണ വീട്. പക്ഷേ അമേരിക്കയിലെ കൊളംബസിലുള്ള, വിൽക്കാൻ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ വീടിന്റെ സർപ്രൈസ് ഒളിപ്പിച്ചിരുന്നത് അകത്താണ്. ഈ വീടിന്റെ അകത്തളം മുഴുവൻ കാർപ്പറ്റ് മയമാണ്.

എന്നുവച്ചാൽ സ്വീകരണമുറിയും കിടപ്പുമുറിയും അടുക്കളയും എന്തിനേറെ ബാത്റൂമുമടക്കം സർവകോണിലും കാർപ്പറ്റ് ഹാജർ വച്ചിരിക്കുന്നു. പത്തോളം നിറത്തിലുള്ള പരവതാനികളാണ് വീട്ടകത്ത് വിരിച്ചിരിക്കുന്നത്. ഭിത്തിയുടെ നിറവിന്യാസവും കൂടിയാകുമ്പോൾ ഇന്റിരിയർ കളർഫുൾ ആകുന്നു.


ഒരേക്കർ വിശാലമായ പ്ലോട്ടിലാണ് 3500 ചതുരശ്രയടി വിസ്തിർണത്തിലുള്ള വീട്. അഞ്ചു കിടപ്പുമുറികൾ, മൂന്ന് ബാത്റുമുകൾ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവയാണ് വീട്ടിലെ സൗകര്യങ്ങൾ.


'അപൂർവം' എന്ന ടാഗോടെയാണ് വീട് വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്തിനാണ് ഇങ്ങനെ വീടിന്റെ ഇന്റീരിയർ കാർപ്പറ്റ് കൊണ്ട് നിറച്ച് ഓവർ ആക്കിയതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഏതോ കാർപ്പറ്റ് ബിസിനസുകാരന്റെ വീടാകാം ഇതെന്ന പേരിൽ ട്രോളുകളും സമൂഹമാധ്യമത്തിൽ നിറയുന്നുണ്ട്. 3.25 ലക്ഷം ഡോളറാണ് (രണ്ടരക്കോടിയോളം രൂപ) വീടിന്റെ വിൽപന വിലയായി കാണിച്ചിരിക്കുന്നത്.
English Summary- House full of Carpets; Listed for Sale- News