അന്ന് അമ്മയെ ഇവിടെ കൊന്നു കുഴിച്ചുമൂടി; ഇന്ന് വീട് വാങ്ങാൻ ആളുകൾ മത്സരിക്കുന്നു

murder-home-view
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നമ്മുടെ നാട്ടിൽ ദുർമരണം നടന്ന വീടുകൾ വെറുതെ തരാമെന്ന് പറഞ്ഞാൽപോലും ആളുകൾ വാങ്ങില്ല. എന്നാൽ അമേരിക്കയിൽ അതല്ല സ്ഥിതി. അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം, കോവിഡ് ഏൽപിച്ച സാമ്പത്തികപ്രഹരം കാരണം ശരാശരി ആളുകൾ ഉയർന്ന വിലയോ വാടകയോ ഉള്ള വീടുകൾ വിട്ട് ഇത്തരം ചീത്തപ്പേരുള്ള വീടുകളിലേക്ക് ചേക്കേറാൻ താത്പര്യം കാട്ടുന്നു എന്നാണ്. അതാകുമ്പോൾ താരതമ്യേന ചുളുവിലയ്ക്ക് ലഭിക്കുമല്ലോ.

സംശയകരമായ ചുറ്റുപാടിൽ ഒരു കൊലപാതകംനടന്ന വീട്ടിൽ തങ്ങാൻ കൊതിക്കുന്നവരുണ്ടെങ്കിൽ അത്തരക്കാർക്കായി ഒരു വീട് വിൽപനയ്ക്കുണ്ട്. യുഎസിലെ ഉട്ടാവയിലാണ് ഈ വീട്. ജോഷ്വാ ജെയിംസ് എന്ന യുവാവ് സ്വന്തം അമ്മയെ കൊന്നു കുഴിച്ചുമുടിയതിലൂടെ  കുപ്രസിദ്ധിയാർജ്ജിച്ചതാണ് ഈ വീട്.

Kay-Gosewisch

കേൾക്കുമ്പോൾ ഭീതി തോന്നാമെങ്കിലും അവശ്യസൗകര്യങ്ങളെല്ലാമുള്ള വീട് 'കൊലപാതക ഭവനം' എന്ന്  പേരിട്ടാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. രണ്ടര ലക്ഷം ഡോളറാണ് വീടിന് വില. എന്നുവച്ചാൽ ഏകദേശം 2 കോടി രൂപ. അഞ്ച്  മുറികൾ, മൂന്ന് ബാത്റൂമുകൾ, ലിവിങ്, കിച്ചൻ, ബ്രേക്ക് ഫാസ്റ്റ് ഏരിയ എന്നിവയടക്കമുള്ള സൗകര്യങ്ങളുണ്ട്.

murder-home-kitchen

കെയ് ഗോസ്വിച്ച്  എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വീടിന്റെ ബേസ്മെന്റിൽ മൃതദേഹം ഷീറ്റിൽ പൊതിഞ്ഞ് കുഴിച്ചുമൂടി ശേഷം സിമന്റും ചെയ്തു. മാസങ്ങളായി  ഇവരെ കാണാതെ സംശയം തോന്നിയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസിന് ആദ്യം മുതൽ ജോഷ്വയെ  സംശയം ഉണ്ടായിരുന്നു. അമ്മയുടെ ഡെബിറ്റ് കാർഡ് 23 തവണയോളം ഉപയോഗിച്ച് 3000 ഡോളറോളം പിൻവലിച്ചിരുന്നു. ബാങ്കിലെത്തി നേരിട്ട് പണം പിൻവലിക്കാൻ ശ്രമിച്ചതും  സംശയത്തിന് ഇടനൽകി. വീട് പരിശോധനയിൽ ഉണങ്ങിയ രക്തകറ തറയിലും ചുമരിലും സീലിങിലും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ അടക്കം ചെയ്ത മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.

എന്തായാലും വിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ തന്നെ 'മർഡർ ഹൗസ്' അമേരിക്കൻ റിയൽ എസ്റ്റേറ്റ് വാർത്തകളിലും മറ്റും ചർച്ചാവിഷയമായിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA