എന്തൊരു ദുരന്തം; പാമ്പിനെ തുരത്താൻ ശ്രമിച്ചു; ആഡംബരവീട് കത്തിനശിച്ചു! വിഡിയോ

house-fire-snakes
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വീട്ടിലും പറമ്പിലും പാമ്പുശല്യം അധികരിച്ചപ്പോൾ ഒരു ആഡംബരവീടിന്റെ ഉടമ കാണിച്ച അബദ്ധം മൂലം അയാൾക്ക് സംഭവിച്ചത് 7.5 കോടിയിലേറെ രൂപയുടെ നഷ്ടം. അമേരിക്കയിലെ മെരിലാൻഡിലെ മോണ്ട്ഗോമറിയിലാണ് സംഭവം.

വീട്ടിൽ കയറിയ പാമ്പിനെ കൽക്കരി കത്തിച്ചു പുകച്ചു പുറത്തുചാടിക്കാൻ ശ്രമിച്ചതാണ് അബദ്ധമായത് എന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളുടെ സമീപം കൽക്കരി പുകച്ചതോടെ വീടിനകത്ത് തീ പടർന്നുപിടിച്ചു. ശതകോടികൾ വിലയുള്ള വീട്ടിലെ മുന്തിയ ഇന്റീരിയർ എല്ലാം കത്തിനശിച്ചു. ഭാഗ്യംകൊണ്ട് ഉടമസ്ഥൻ പൊള്ളലേക്കാതെ രക്ഷപ്പെട്ടു. അഗ്നിശമന സേനാംഗങ്ങൾ  എത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്.

house-fire-view

കുറ്റിക്കാടുകളും ചതുപ്പുനിലങ്ങളും ഏറെയുള്ള ഇവിടം വർഷങ്ങളായി പാമ്പുശല്യമുള്ള പ്രദേശമാണ്. ഇവിടം കേന്ദ്രീകരിച്ച് പാമ്പുപിടിത്തം തൊഴിലാക്കിയ ആളുകളും സ്ഥാപനങ്ങളും പോലുമുണ്ട്. എന്നാൽ അവരുടെ സഹായം തേടാതെ സ്വയം പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചതാണ് ഇവിടെ വിനയായത്.അതേസമയം ഇൻഷുറൻസ് തുക നേടിയെടുക്കാനുള്ള അട്ടിമറിയാണോ എന്ന രീതിയിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനായി ഉടമയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

വീട്ടിൽ തീ ആളിക്കത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. മലയാളികൾ അടക്കം നിരവധി പേർ പോസ്റ്റിൽ കമന്റുകളുമായി എത്തിയിട്ടുണ്ട്.

English Summary- Owner Set House on Fire To Expell Snakes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA