വെറും 6 വയസ്സിൽ 5 കോടിയുടെ സ്ഥലവും വീടും വാങ്ങിയ മിടുക്കി!

ruby-6-year-old-own-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഒരു ആറുവയസ്സുകാരിക്ക് തന്റെ സമ്പാദ്യം കൊണ്ട് വാങ്ങാൻകഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്തായിരിക്കും? സൈക്കിൾ അല്ലെങ്കിൽ കളിപ്പാട്ടം എന്നൊക്കെയാകും ഉത്തരം. എന്നാൽ ഓസ്‌ട്രേലിയയിലെ മെൽബൺ സ്വദേശിയായ റൂബി മക്‌ലെലൻ എന്ന ആറു വയസ്സുകാരി ഇത്രയുംകാലം സ്വരുക്കൂട്ടിയതുവച്ച് മേടിച്ചത് ഒരു സ്ഥലവും അതിലുള്ള വീടുമാണ്. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന റിയൽ എസ്റ്റേറ്റ് ബയറായി ഈ കൊച്ചുമിടുക്കി.കൂട്ടിന് അനുജത്തിയും അനിയനും അവരുടെ സമ്പാദ്യവും ഉണ്ടായിരുന്നു.

plot-house

വീട്ടുജോലിയിൽ സഹായിച്ചും പിതാവിന്റെ  ബെസ്റ്റ് സെല്ലിങ് ബുക്ക് പായ്ക്ക് ചെയ്യാൻ സഹായിച്ചും ബുക്ക് വിൽപനയിൽനിന്ന് ലഭിച്ച തുകയും  സ്വരുക്കൂ‌ട്ടിയാണ്  കുട്ടികൾ പ്ലോട്ട് വാങ്ങാനുള്ള തുക സമ്പാദിച്ചത്.  ഇവരുടെ പിതാവ് കാം മാക് ലെല്ലൻ  പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ്  വിദഗ്ധനാണ്. പത്ത് വർഷം കൊണ്ട്  ഈ ഭാഗത്ത്  വസ്തുവിന്റെ വില ഇരട്ടിയാകുമെന്നാണ് ഇവർ  പ്രവചിക്കുന്നത്. 6,71000 ഡോളർ (ഏകദേശം 5 കോടി രൂപ) വില നൽകിയാണ് ഈ  പ്ലോട്ട് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ വാങ്ങിയ പ്ലോട്ട്  2032 ൽ  വിറ്റ് ലാഭം പങ്കിടാനാണ് കുട്ടികളുടെ പ്ലാൻ.

plot

വസ്തുവിന്റെ വില അനുദിനം കുതിച്ചുകയറുന്ന ആസ്ട്രേലിയയിൽ കുട്ടികളുടെ ഈ  നീക്കം  വളരെ മികച്ചതാണ് . ഭാവിയിൽ വിൽക്കാനും ലാഭം പങ്കിടുന്നതിന്റെ  കാര്യങ്ങളുമൊക്കെ പ്രമാണത്തിൽ വിശദമാക്കിയിട്ടുണ്ട്. പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി  ചെറിയ പ്രായത്തിലെ കുട്ടികളെ ഈ വഴിക്ക് നയിക്കുന്നു പല മാതാപിതാക്കളും. സ്വന്തമായി ഭൂമി വാങ്ങുക എന്നത് കനത്ത ബാധ്യത വരുത്തുന്നതിനാൽ  സുഹൃത്തുക്കൾ ചേർന്നോ, സഹോദരങ്ങൾ ഒരുമിച്ചോ, മാതാപിതാക്കളോട് ചേർന്നോ ആണ് മിക്കവരും വീടും സ്ഥലവും വാങ്ങുന്നത്.  

English Summary- 6 year Old Girl Buy Property Worth 5 Crore; Youngest Real Estate Buyer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA