ഓഹരിക്കച്ചവടം തലവര മാറ്റി; കുഞ്ഞുവീട്ടിൽ നിന്നും 3 കോടിയുടെ ആഡംബരവീട്ടിലേക്ക് യുവാവ്!

mukund
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഓഹരിക്കച്ചവടം തലവര മാറ്റിയ കഥയാണ് മുംബൈ സ്വദേശിയായ മുകുന്ദ് ഖാനോറിന് പറയാനുള്ളത്. കുറച്ചുകാലം മുൻപുവരെ മറ്റേതൊരു ശരാശരി മുംബൈ നിവാസിയെയുംപോലെ 300 ചതുരശ്രഅടി മാത്രം വലുപ്പമുള്ള ഇടുങ്ങിയ വീട്ടിലാണ് മുകുന്ദും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. എല്ലാവർക്കും ഒരുമിച്ച് കഴിയാനുള്ള  സൗകര്യമില്ലാത്തതിനാൽ സഹോദരനും ഭാര്യയും മറ്റൊരു ചെറിയ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഓഹരി കച്ചവടത്തിൽ പടിപടിയായി ഉയർച്ച കൈവരിച്ചതോടെ എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ കഴിയാവുന്ന ഒരിടം നിർമ്മിച്ചെടുക്കാനായതിന്റെ സന്തോഷത്തിലാണ് മുകുന്ദ്. ഓഹരി വിപണിയോടുള്ള കടപ്പാട് സൂചിപ്പിച്ച് ' ഷെയർ മാർക്കറ്റ്ചി കൃപ' എന്നാണ് ഉടമസ്ഥനായ മുകന്ദ് ഖാനോർ വീടിന് പേര് നൽകിയിരിക്കുന്നത്. 

ഓഹരി കച്ചവടം തനിക്കുകൊണ്ടുവന്ന ഭാഗ്യമായാണ് മുകുന്ദ് വീടിനെ കണക്കാക്കുന്നത്. ഈ കടപ്പാട് പ്രകടിപ്പിക്കാനായി ഏറ്റവും ഉചിതമായ മാർഗ്ഗം എന്ന നിലയിലാണ് വീടിന് ഇങ്ങനെയൊരു പേര് നൽകിയത് എന്ന് മുകുന്ദ് പറയുന്നു. മറാഠി ഭാഷയിലുള്ള ഈ പേരിന്റെ അർത്ഥം 'ഓഹരി വിപണിയുടെ കൃപ' എന്നാണ്. 80000 ചതുരശ്രയടി വിസ്തീർണ്ണമുള്ള പ്ലോട്ടിൽ നിർമ്മിച്ചിരിക്കുന്ന വീടിന്റെ  വിസ്തീർണ്ണം 10000 ചതുരശ്ര അടിയാണ്. മൂന്നു കോടി രൂപ മുതൽമുടക്കിലാണ് നിർമ്മാണം പൂർത്തിയായത്. 

share-market-house

മുത്തച്ഛനായ ശിവലാലാണ് ഓഹരി രംഗത്ത് മുകുന്ദിന്റെ ഗുരു. വിപണിയിലെ കയറ്റിറക്കങ്ങൾ അനുസരിച്ച് എത്തരത്തിൽ പണം നിക്ഷേപിക്കണമെന്നത് പതിനാറാം വയസ്സിൽ തന്നെ ശിവലാൽ മുകുന്ദിന് പറഞ്ഞുകൊടുത്തിരുന്നു. ബിരുദം നേടിയ ശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സിന്റെ പരീക്ഷയും പാസായി. പക്ഷേ ഓഹരി കച്ചവടം ഭാഗ്യപരീക്ഷമാണെന്ന് വിശ്വസിച്ചിരുന്ന കുടുംബാംഗങ്ങൾ അത് ജീവിതമാർഗ്ഗമായി കാണുന്നതിന് തുടക്കത്തിൽ എതിരായിരുന്നു. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് മുകുന്ദിന്റെ ജീവിതത്തിൽ സൗഭാഗ്യം നിറച്ചത് ഓഹരിവിപണിയാണ്. അതുകൊണ്ട് തന്റെ വീടിന് ഇതിലും യോജിച്ച ഒരു പേര് നൽകാനില്ല എന്ന അഭിപ്രായമാണ് മുകുന്ദ് പങ്കുവയ്ക്കുന്നത്.

English Summary- Share Market House; Youth Bought House from Share Market Fortunes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA