ലോകത്തിലെ ഏറ്റവും പഴയ ബംഗ്ലാവ് വിൽപനയ്ക്ക്; വിലയോ

old-bungalow-view
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കടലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ജീവിക്കാവുന്ന ഒരു വീട് സ്വപ്നം കാണാത്തവരുണ്ടാകില്ല. അത്തരത്തിൽ ജീവിക്കാൻ ഒരു ബംഗ്ലാവ് ഒത്തുകിട്ടിയാൽ എങ്ങനെയുണ്ടാവും. അങ്ങനെ ഒരു അവസരമാണ് ഇംഗ്ലണ്ടിലെ ബർച്ചിങ്ടൺ ഓൺ സി എന്ന ഗ്രാമപ്രദേശത്ത്  ഒരുക്കിയിരിക്കുന്നത്. വെറുമൊരു ബംഗ്ലാവല്ല ലോകത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന ബംഗ്ലാവാണ് പുതിയ ഉടമസ്ഥരെ കാത്ത് വിപണിയിൽ എത്തിയിരിക്കുന്നത്. 

ഹിസ്റ്റോറിക് ഇംഗ്ലണ്ടെന്ന ഹെറിറ്റേജ് ഗ്രൂപ്പിൽ നിന്നുള്ള വിവരപ്രകാരം  ജീവിക്കാനാവുന്ന നിലയിലുള്ള  ഏറ്റവും പഴക്കംചെന്ന ബംഗ്ലാവാണ് ബർച്ചിങ്ടൺ ഓൺ സിയിലേത്.1874 ൽ ജോൺ ടെയിലർ എന്ന ആർക്കിടെക്റ്റ് നിർമിച്ചതാണ് ഈ ബംഗ്ലാവ്. അവധിക്കാല വസതി എന്ന നിലയിലായിരുന്നു നിർമ്മാണം. ആറു കിടപ്പുമുറികളും  വിശാലമായ രണ്ട് സ്വീകരണമുറികളുമാണ് ബംഗ്ലാവിൽ ഉള്ളത്. 

old-bungalow

ഡൈനിങ് റൂം അടക്കമുള്ള പ്രധാന മുറികളിൽ തടികൊണ്ടാണ് തറ നിർമ്മിച്ചിരിക്കുന്നത്. മുറ്റത്തെ വിശാലമായ പുൽത്തകിടിയും പൂന്തോട്ടവും ആസ്വദിക്കാവുന്ന തരത്തിൽ വലിയ ജനാലകൾ ഉൾപ്പെടുത്തിയിരിക്കുന്നു. 60 അടി വലിപ്പമുള്ള വലിയൊരു ഹാളും ആഢംബര ബാറും ബംഗ്ലാവിലുണ്ട്. സ്വാഭാവിക വെളിച്ചം ധാരാളമായിക്കിട്ടുന്ന തരത്തിലാണ് നിർമാണം. കിടപ്പുമുറികൾ മനോഹരമായ വോൾ പേപ്പർ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. 

old-bungalow-front

ഒറ്റനിലയിൽ ജോൺ ടെയിലർ നിർമ്മിച്ച വീടുകൾക്ക് ബംഗ്ലാവ് മാതൃകയിലുള്ള വീടുകളോടുള്ള സാമ്യം കണക്കിലെടുത്താണ് ബംഗ്ലാവ് എന്ന പേര് ലഭിച്ചത്. ബംഗ്ലാവിലെ പ്രധാന മുറികളെല്ലാം കടലിന്റെ കാഴ്ചകൾ ആസ്വദിക്കാനാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അക്കാലത്ത് മധ്യവർഗത്തിലെ ഉയർന്ന ശ്രേണിയിൽ ഉള്ളവർ അവധിക്കാലം ആസ്വദിക്കുന്നതിനായി ധാരാളമായി ബംഗ്ലാവിലേക്ക് എത്തിയിരുന്നു. 40 വർഷത്തിനിടെ ആദ്യമായാണ് ബംഗ്ലാവ് വിൽപനയ്ക്കായി എത്തിയിരിക്കുന്നത്. രണ്ട് മില്യൻ പൗണ്ടാണ് (20 കോടി രൂപ) ബംഗ്ലാവിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

English Summary- Oldest Bungalow in the world for sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA