ഇത് ലോകത്തിലെ ഏറ്റവും ധനികനായ നായ! സ്വന്തമായി ആഡംബരബംഗ്ലാവ്, 594 കോടിയുടെ ആസ്തി!

dog-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

'ലോകത്തിലെ ഏറ്റവും ധനവാനായ നായ'...റിയൽ എസ്റ്റേറ്റ് സൈറ്റുകൾ വ്യക്തമാക്കുന്നത് ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെടുന്ന ഗന്തർ മൂന്നാമൻ എന്ന നായയാണ് ഈ വിശേഷണത്തിന് അർഹൻ എന്നാണ്. 80 മില്യൺ ഡോളറിന്റെ (594 കോടി രൂപ ) പാരമ്പര്യ സ്വത്താണ് ഈ നായയുടെ പേരിൽ ഉള്ളത്. 

ജർമൻ പ്രഭ്വിയായിരുന്ന കാർലറ്റാ ലൈബെൻസ്റ്റിൻ 1992 മരിക്കുമ്പോൾ തന്റെ മുഴുവൻ സ്വത്തുക്കളുടേയും ഉടമസ്ഥവകാശം ഗന്തറിന്റെ പേരിലാക്കിയിരുന്നു. ഇങ്ങനെയാണ് 594 കോടിയുടെ പാരമ്പര്യസ്വത്ത് ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ നായയുടെ  അവകാശമായി മാറിയത്. ഗന്തറും  സന്തതികളും അന്നുമുതൽ ആഡംബരജീവിതമാണ് ആസ്വദിച്ചുവരുന്നത്. ഇത്രയും പണക്കാരനായ നായയെ 'നായ' എന്നുവിളിക്കുന്നത് ശരിയാണോ എന്ന്  ചോദിക്കുന്നവരുമുണ്ട്.

gunther-rich-dog

ലോകപ്രശസ്ത ഗായികയും ഗാനരചയിതാവും അഭിനേത്രിയുമായിരുന്ന മഡോണയുടെ മുൻ ബംഗ്ലാവിന്റെ ഉടമസ്ഥൻ ഇപ്പോൾ ഈ നായയാണ്. 32 മില്യൺ ഡോളർ വിലവരുന്ന ഈ വീട് വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. മയാമിയിലാണ് ഈ ബംഗ്ലാവ്. ഗന്തർ നാലാമൻ ഇത് വാങ്ങിയത്  2000-ത്തിലാണ്. ഒമ്പത് കിടപ്പുമുറികൾ ഉൾക്കൊള്ളുന്ന 8400 ചതുരശ്രയടി വിസ്തിർണത്തിലുള്ള  ടസ്കൻ സ്റ്റൈൽ ബംഗ്ലാവ്  7.5 മില്യൺ ഡോളറിനാണ്  ഗന്തർ സ്വന്തമാക്കിയത്. ഗന്തറിന്റെ  കൊച്ചുമകൻ  ഗന്തർ ആറാമനാണ് ഇപ്പോൾ പ്രോപ്പർട്ടി വിൽപനയ്ക്ക് വച്ചിരിക്കുന്നത്. 31.75 മില്യൺ ഡോളറാണ് വില ഇട്ടിരിക്കുന്നത്. 1.2 ഏക്കർ സ്ഥലത്താണ് ബംഗ്ലാവ്.

dog-house-exterior

പല വമ്പൻ കച്ചവടങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഒരു നായയുടെ വസ്തു വിൽപനയ്ക്ക് വയ്ക്കുന്നത് ആദ്യമെന്നാണ് വസ്തുവിൽപനയുടെ ചുമതലക്കാർ പറയുന്നത്. നായയാണ്  പ്രോപ്പർട്ടിയുടെ ഉടമസ്ഥരെന്ന് അറിഞ്ഞപ്പോൾ ആദ്യം ബ്രോക്കർമാർക്ക് പോലും വിശ്വസിക്കാനായില്ല .

worlds-wealthiest-dog

ഗന്തറിന്റെ പ്രധാന താമസയിടം ഈ ബംഗ്ലാവ് തന്നെയാണ്. മുൻ ഉടമസ്ഥയായിരുന്ന മഡോണ ഉപയോഗിച്ചിരുന്ന കിടപ്പുമുറിയും സൗകര്യങ്ങളും ബിസ്കായ്ൻ തീരത്തിന്റെ ഭംഗിയും ആസ്വദിച്ചാണ് ഗന്തറിന്റെ ജീവിതം. യാട്ടിലും പ്രൈവറ്റ് ജെറ്റിലും സഞ്ചരിക്കുന്ന പല പണക്കാരേക്കാളും  മുന്തിയ നിലയിലാണ് ഈ ശ്വാനന്റെ ജീവിതരീതികൾ. മുന്തിയ ഇനം ഭക്ഷണവും ജീവിതസൗകര്യങ്ങൾക്കും  ഒപ്പം പലരീതിയിലും ഇവരുടെ സമ്പാദ്യവും വളരുന്നു. ഡോഗിന്റെ മേൽനോട്ടക്കാർ പല ബിസിനസ്സിലും നിക്ഷേപം നടത്തിയിട്ടുള്ളതിനാൽ സ്പോർട്സ് കാറും റിയൽ എസ്റ്റേറ്റിലും സ്പോർടസ് ടീമിലും പബ്ലിഷിങ്ങിലുമൊക്കെ ഡോഗിന് നിക്ഷേപമുണ്ട്. എന്തായാലും  വല്ലാത്തൊരു തലവര തന്നെ...

English Summary- Most Rich Dog Owned Bungalow Listed for Sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA