ADVERTISEMENT

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഉടമ മുകേഷ് അംബാനി. ലോകത്തിലെ ഏറ്റവും വലിയ വീടും അദ്ദേഹത്തിന്റെ സ്വന്തമാണ്. ഇന്ത്യയുടെ വ്യാവസായിക ചരിത്രത്തിൽ രേഖപ്പെടുത്തിയ പേരാണ് അദ്ദേഹത്തിന്റെ പിതാവും റിലയൻസ് സ്ഥാപകനുമായ  ധിരുഭായ് അംബാനിയുടേത്.

ഗുജറാത്തിലെ ചോർവാഡിൽ സ്ഥിതിചെയ്യുന്ന വീട്ടിലായിരുന്നു ധിരുഭായ് അംബാനിയുടെ ജീവിതത്തിന്റെ തുടക്കം. മുകേഷ് അംബാനിയും സഹോദരൻ അനിൽ അംബാനിയും ഈ വീട്ടിൽ ബാല്യകാലം ചെലവഴിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ വീടിന് ചരിത്രപ്രാധാന്യവും ഉണ്ട്. ഒരു നൂറ്റാണ്ട് പഴക്കമുള്ള അംബാനിയുടെ തറവാട് വീട് ഇപ്പോൾ നവീകരിച്ച് സ്മാരകമായി മാറ്റിയിരിക്കുകയാണ്. വീടിന്റെ പഴമയും പ്രൗഢിയും അതേപടി നിലനിർത്തികൊണ്ടാണ് നവീകരണപ്രവർത്തനങ്ങൾ നടത്തിയത്. സ്മാരകം നിർമ്മിക്കുന്നതിന്റെ ഭാഗമായി പ്രധാന കെട്ടിടം രണ്ടു ഭാഗമായി തിരിച്ചു.

ambani-ol-house

മുറ്റവും പരിസരവും സമാനമായ രീതിയിൽ സ്വകാര്യ ഉപയോഗത്തിനും പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലും രണ്ടു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.   കുടുംബാംഗങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്ന മുറ്റത്തെ മരങ്ങളും മറ്റും അതേ നിലയിൽ തന്നെ നിലനിർത്തിയിരിക്കുന്നു. ഭംഗി വർധിപ്പിക്കുന്നതിനായി  അലങ്കാരച്ചെടികളും ഫൗണ്ടനും അധികമായി സ്ഥാപിച്ചിട്ടുണ്ട്. വീടിന്റെ ഭിത്തികളിലും മാറ്റമൊന്നും വരുത്തിയിട്ടില്ല. 

antilia-ambani-house
മുകേഷ് അംബാനിയുടെ വീടായ ആന്റിലിയ

തെങ്ങും കവുങ്ങും നിറഞ്ഞ തോട്ടത്തിനു നടുവിലൂടെ നടപ്പാത ഒരുക്കിയാണ് സ്മാരകത്തിന് സമീപമുള്ള പ്രദേശം  മോടിപിടിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് സമീപം തോട്ടത്തിലേക്ക് ജലസേചനത്തിനായി പ്രത്യേക സംവിധാനങ്ങളും ഉണ്ട്. നടപ്പാതയുടെ പലഭാഗങ്ങളിലായി ഫൗണ്ടനും സ്ഥാപിച്ചിരിക്കുന്നു. ധീരുഭായ് അംബാനിയുടെ ഭാര്യയായ കോകിലാബെൻ ഇപ്പോഴും ഇവിടേക്ക് സന്ദർശനത്തിന് എത്താറുണ്ട്. 

English Summary- Dhirubhai Ambani Ancestral House

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com