കറണ്ട് വേണ്ടാത്ത വാഷിങ് മെഷീൻ; യുവാവിന്റെ കണ്ടുപിടുത്തം ഹിറ്റ്!

rare-washing-machine
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വൈദ്യുതി ഇല്ലാത്തൊരു വാഷിങ് മെഷിൻ! സങ്കല്പിക്കാൻ പ്രയാസമാണെങ്കിലും സംഗതി സത്യമാണ്. നവജ്യോദ് സാഹ്നി എന്ന് വിദേശ ഇന്ത്യക്കാരനാണ് ഈ നുതനാശയത്തിനും ആവിഷ്ക്കാരത്തിനും പിന്നിൽ. വൈദ്യുതി ആവശ്യമില്ല, ജലത്തിന്റെ ഉപയോഗവും പകുതിയാക്കാം വിലയും കുറവ്. ഇന്ന് ലോകത്തിൽ പലയിടങ്ങളിലുള്ള അഭയാർത്ഥി ക്യംപുകളിൽ സ്ത്രീകൾക്ക് ആശ്വാസമാകുന്നത് ഈ വാഷിങ് മെഷീനാണ്.

ബ്രിട്ടിഷ് ഇന്ത്യക്കാരനായ നവജ്യോദ് സാഹ്നി എയറോനോട്ടിക്കൽ എൻജിനീയറാണ്. ജോലിയിൽ നിന്ന് അവധിയെടുത്ത് ഇന്ത്യ സന്ദർശനത്തിന് ഇറങ്ങി. യാത്രയിൽ തമിഴ്നാട്ടിലെ കുയിൽപാളേയം ഗ്രാമത്തിലെത്തി. അവിടെ ദിവ്യ എന്ന് വീട്ടമ്മയുടെ ദുരിതമാണ് കറണ്ടില്ലാത്ത ജലം കുറവ് മതിയാകുന്ന ഒരു വാഷിങ് മെഷീൻ രൂപപ്പെടുത്താൻ നവജ്യോദ് സാഹ്നിയെ പ്രേരിപ്പിച്ചത്. നടുവേദനയും വസ്ത്രം അലക്കാൻ ഉപയോഗിക്കുന്ന ഡിറ്റർജെൻ്റിന്റെ അലർജിയും ദിവ്യയെ വശം കെടുത്തിയിരുന്നു. തന്റെ കഴിവുകൾ അവരെപ്പോലെയുള്ളവർക്ക് ഏത് തരത്തിൽ ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് കറണ്ടില്ലാത്ത വാഷിങ് മെഷീനായി മാറിയത്. നവജ്യോദ് സാഹ്നി തൻ്റെ വാഷിങ് മെഷിനിട്ടിരിക്കുന്ന പേര് ദിവ്യ 1.5 എന്നാണ്.

unique-washing-machine

പൊതുശുചിത്വം, വൈദ്യുതി-ജലം- വിദ്യാഭ്യാസം എന്നിവയുടെ അപര്യപ്തയുടെ നടുവിൽ  ജീവിക്കാൻ നിർബന്ധിതരാകുന്നവരുടെ അവസ്ഥ മെച്ചപ്പെടുത്തുക എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്  ക്ലീൻ കുക്കിങ് സ്റ്റൗ തയ്യറാക്കി കൊണ്ടായിരുന്നു. കാട്ടിൽ പോയി വിറക് ശേഖരിക്കേണ്ടി വരുന്ന ഗ്രാമീണസ്ത്രീകൾക്ക്  സഹായകരമായിരുന്നു ഈ കണ്ടുപിടുത്തം. അതിന് ശേഷമാണ് വാഷിങ് മെഷീൻ നിർമ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.

washing-machine-rare

മാന്യുവൽ വാഷിങ് മെഷീനാണിത്. വസ്ത്രങ്ങൾ അലക്കാൻ മാത്രമല്ല ഭാഗികമായി ഉണക്കാനും കഴിയും. വില 5000 രൂപ മുതൽ 6000 രൂപ വരെയാണ്. ആഗസ്റ്റ് 2018 ലാണ് ആദ്യമായി ഈ ഉപകരണം അവതരിപ്പിച്ചത്. ഏകദേശം 150 ഓളം വാഷിങ് മെഷീൻ നിർമ്മിച്ച് നൽകി കഴിഞ്ഞു. ഇറാഖ്, ലെബനൻ എന്നിവിടങ്ങളിൽ ഇവ ഉപയോഗിച്ച് വരുന്നു. സാലഡ് സ്പിന്നറിന്റെ  മാതൃകയിലാണ്  ഈ വാഷിങ് മെഷീൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു അലക്കിൽ 5 കിലോഗ്രാം വസ്ത്രങ്ങൾ അലക്കാം. കൈകൾ കൊണ്ട് കറക്കിയാണ് വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നത്. അലക്കും പാതി ഉണക്കലും സാധ്യമാണ്. 35 കിലോ ഭാരമാമാണ് വാഷിങ് മെഷീൻ ഉള്ളത്. രണ്ട് വർഷത്തെ വാറൻ്റിയും നൽകുന്നുണ്ട്.


വസ്ത്രം അലക്കാൻ എടുക്കുന്ന സമയം, അദ്ധ്വാനം, ഊർജ്ജം ഒപ്പം  ഡിറ്റർജെൻ്റുകൾ മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഈ വാഷിങ് മെഷീൻ്റെ ഉപയോഗം സഹായിക്കുന്നതാണ്. 2000 ത്തോളം പുതിയ വാഷിങ് മെഷീൻ ഓർഡറാണ് പതിനഞ്ചോളം രാജ്യങ്ങളിൽ നിന്ന് നവജ്യോദ് സാഹ്നിയെ തേടിയെത്തിയിരിക്കുന്നത്.

English Summary- Washing Machine without Electricity, Innovationതൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA