ADVERTISEMENT

ഏറെക്കാലം ദുബായിൽ ജീവിച്ച പോൾസൺ -എൽസ ദമ്പതികൾ, തങ്ങളുടെ കുട്ടിക്കാലത്തെ ഗ്രാമീണ അനുഭവങ്ങൾ ആസ്വദിക്കാൻ മക്കൾക്കും അവസരമൊരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പോൾസന്റെ മുത്തശ്ശൻ മൂന്നാറിലെ ദേവഗിരിയിൽ വർഷങ്ങൾക്കു മുൻപ് കുറച്ചു ഭൂമി സ്വന്തമാക്കിയിരുന്നു. ദുബായ് ജീവിതം മടുത്തപ്പോൾ ഇവിടേക്ക് മടങ്ങാനാണ് ഇരുവരും തീരുമാനിച്ചത്. 

മൂന്നാറിലെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന കാലത്ത് മൃഗങ്ങൾ കൃഷിയിടം നശിപ്പിക്കാതെ കാവലിരിക്കുന്നതിനായി ഏറുമാടങ്ങൾ നിർമിച്ചിരുന്നു. കുട്ടിക്കാലത്ത് ഈ ഏറുമാടത്തിൽ ചിലവിട്ട നിമിഷങ്ങളുടെ ഓർമ്മയിലാണ് മക്കൾക്കും അതോടൊപ്പം മൂന്നാർ കാണാൻ എത്തുന്ന സഞ്ചാരികൾക്കുമായി അത്തരമൊരു അനുഭവം സമ്മാനിക്കണം എന്ന ആഗ്രഹം പോൾസന്റെ മനസ്സിൽ ഉദിച്ചത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ തികച്ചും പ്രകൃതി സൗഹൃദമായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെ പുരയിടത്തിൽ ഉണ്ടായിരുന്ന  പഴക്കംചെന്ന ഞാവൽ മരത്തിന് ചുറ്റുമായി അതിഥികൾക്ക് താമസിക്കാനാവുന്ന വിധത്തിൽ റിസോർട്ട് ഒരുക്കാൻ തീരുമാനിച്ചു

jngle-jive-house

തറയിൽ നിന്നും 10 അടി ഉയരത്തിലാണ് രണ്ടു നിലകളുള്ള ട്രീ ഹൗസ് സ്ഥിതിചെയ്യുന്നത്. ഉറപ്പിനായി നാലു തൂണുകളും സ്ഥാപിച്ചിട്ടുണ്ട്. ബാത്ത്റൂമുകൾ അടക്കമുള്ള സൗകര്യങ്ങളുള്ള നാല് മുറികളാണ് ട്രീ ഹൗസിൽ ഉള്ളത്. മുളയും മരത്തടിയും മെറ്റലും മാത്രം ഉപയോഗിച്ചാണ് നിർമാണം. മുകൾ നിലയിലേക്ക് കയറാനുള്ള പടവുകൾ മുള ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മൂന്നാറിലെ കാലാവസ്ഥയ്ക്കൊപ്പം മരത്തടികൾ ഉപയോഗിച്ചുള്ള നിർമ്മാണം കൂടിയായപ്പോൾ എയർകണ്ടീഷൻ കൂടാതെതന്നെ ഏറെ ആസ്വാദ്യകരമായ അന്തരീക്ഷമാണ് ട്രീ ഹൗസിൽ ഒരുങ്ങിയത്. 

jungle-jive

മലനിരകളുടേയും തേയിലത്തോട്ടങ്ങളുടേയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാവുന്ന വിധത്തിലാണ്  ജംഗിൾ ജൈവ് ട്രീ ഹൗസ് നിർമ്മിച്ചിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള സ്ഥലത്ത് തേയില, കാപ്പി, കുരുമുളക്, ഏലം തുടങ്ങിയവ കൃഷി ചെയ്തിട്ടുമുണ്ട്. ജൈവ കൃഷിരീതിയാണ് പിന്തുടർന്ന് പോരുന്നത്. ഇവിടെ താമസിക്കാൻ എത്തുന്ന വിദേശ സഞ്ചാരികൾക്ക് ഇവയെല്ലാം കണ്ടു മനസ്സിലാക്കാനുള്ള അവസരവുമുണ്ട്.

tree-house-munnar-in

English Summary- Tree House in Munnar; Eco friendly Living Homestay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com