ADVERTISEMENT

ലോകമെങ്ങും പശുക്കളുണ്ടെങ്കിലും ഇന്ത്യക്കാരോളം പശുക്കളെ സ്നേഹിക്കുന്നവർ ഉണ്ടാവില്ല എന്നാണ് പൊതുധാരണ. പലപ്പോഴും രാഷ്ട്രീയവിഷയമായി വരെ പശു മാറുന്നു. എന്നാൽ ഈ ധാരണകളൊക്കെ തിരുത്തുകയാണ് അമേരിക്കയിലെ മിനസോട്ടയിലുള്ള രൂത്ത് ക്ലോസ്നർ എന്ന സ്ത്രീ. പശുക്കളോടുള്ള പ്രേമം മൂത്ത് വീട് നിറയെ അവയുമായി ബന്ധപ്പെട്ട വസ്തുക്കൾ കുത്തിനിറച്ച് റെക്കോർഡ് നേടിയിരിക്കുകയാണ് രൂത്ത്. 

ഒന്നും രണ്ടുമല്ല പശുക്കളുമായി ബന്ധപ്പെട്ട 19,827 വസ്തുക്കളാണ് രൂത്തിന്റെ കൈവശമുള്ളത്. 2015 ൽ 15,144 വസ്തുക്കൾ ഉള്ളപ്പോൾ തന്നെ ഇവർ ആദ്യ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. പശു പാവകൾ, പ്രതിമകൾ, തലയിണകൾ, സ്നോ ഗ്ലോബുകൾ, തുണിത്തരങ്ങൾ, കുപ്പികൾ, ഫ്ലോർ മാറ്റ്, വാൾ ഹാങ്ങിങ്ങുകൾ, ചെസ് സെറ്റ്, വൈൻ ഒഴിച്ചുവയ്ക്കാനുള്ള സെറ്റ് എന്നിവയെല്ലാം ശേഖരത്തിൽ ഉൾപ്പെടും. കസേരയിലും തറയിലും സ്റ്റെയർകെയ്സിലും ഷെൽഫിലും ഭിത്തിയിലും എല്ലാം ഇത്തരം സാധനങ്ങൾ നിറച്ചുവച്ചിരിക്കുകയാണ് രൂത്ത്. 

cow-house-interiors

ഇതുകൊണ്ടുതന്നെ റുത്തിന്റെ വീട് 'കൗ കളക്ടേഴ്സ് മൂസിയം' എന്നാണ് അറിയപ്പെടുന്നത്. പശുക്കളുമായി ബന്ധപ്പെട്ട വസ്തുക്കളായതിനാലാണ് മ്യൂസിയം എന്നതിനുപകരം 'മൂസിയം' എന്ന് ഉപയോഗിക്കുന്നത്. റുത്തിന്റെ കാറിന്റെ ലൈസൻസ് പ്ലേറ്റിൽ വരെ 'കൗ ലേഡി' എന്നാണ് എഴുതിയിരിക്കുന്നത്. തനിക്ക് പശുക്കളോട് അത്രയധികം സ്നേഹമാണെന്നും അതിനാൽ എവിടെ തിരിഞ്ഞാലും അവയെ കാണുന്ന തരത്തിൽ വീടിനുള്ളിൽ ഇഷ്ടപ്പെട്ട ഒരു ലോകം നിർമ്മിച്ചിരിക്കുകയാണെന്നും രൂത്ത് പറയുന്നു. 

cow-house-interior

വീടിനുള്ളിൽ ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെ നിറയെ പശുക്കളുടെ ചിത്രങ്ങളും കരകൗശലവസ്തുക്കളും നിറച്ചിട്ടുണ്ട്. പ്രധാനവാതിലിനടുത്തുള്ള വിൻഡ്ചൈമിൽ പോലും പശുപ്പാവ ഉൾപ്പെടുത്തിയിരിക്കുന്നു. രൂത്തിന്റെ പശു വസ്തുക്കളുടെ ശേഖരം കാണാനായി ധാരാളം ആളുകൾ ഇപ്പോൾ വീട്ടിലേക്ക് എത്തുന്നുണ്ട്. ഇതിനെല്ലാം പുറമേ എല്ലാ വേനലവധിക്കാലത്തും പശുക്കളെ ഇഷ്ടപ്പെടുന്നവർക്കായി ഒരു ഓപ്പൺ ഹൗസും രൂത്ത് നടത്തുന്നുണ്ട്.

English Summary- Women turned house to Cow Museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com