ADVERTISEMENT

ഭിത്തികൾ ഇല്ലാത്ത വീട്. കേൾക്കുമ്പോൾത്തന്നെ അതിശയം തോന്നുന്നുണ്ടല്ലേ. ഗ്രീസിലെ വോളിയാഗ്മെനിയിൽ സങ്കൽപത്തിനതീതമായ അത്തരം ഒരു വീടുണ്ട്. പൂമ്പാറ്റ വീട് അഥവാ ബട്ടർഫ്ലൈ ഹൗസ് എന്ന് അറിയപ്പെടുന്ന ഈ വീടുപോലെ മറ്റൊന്ന് ലോകത്തുതന്നെ ഉണ്ടാവില്ല. ഏറെ പ്രത്യേകതകളുള്ള ഈ വിചിത്ര വീട് ഇപ്പോൾ പുതിയ ഉടമയെ കാത്ത് വിപണിയിൽ എത്തിയിരിക്കുകയാണ്. 

butterfly-house

ആകാശക്കാഴ്ചയിൽ പൂമ്പാറ്റയുടെ ആകൃതിയിൽ കാണപ്പെടുന്നതിനാലാണ് വീടിന് 'പൂമ്പാറ്റ വീട്' എന്ന് പേരിട്ടിരിക്കുന്നത്. വോളിയാഗ്മെനിയിലെ മനോഹരമായ തീരപ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 5300 ചതുരശ്രഅടിയിൽ മൂന്ന് നിലകളിലായാണ് വീടിന്റെ നിർമ്മാണം. ഇതിൽ ഒരു നില ഭൂമിക്കടിയിലായി ക്രമീകരിച്ചിരിക്കുന്നു. ഈ നിലയിൽ മൂന്നു കിടപ്പുമുറികൾ, ഹോം തിയറ്റർ, പ്രത്യേകമായുള്ള ബാത്ത്റൂമുകൾ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ പ്രത്യേക ബാത്ത്റൂമുകൾക്ക് മാത്രമാണ് ഭിത്തികൾ ഒരുക്കിയിട്ടുള്ളത്. 

butterfly-house-view

ഗ്രൗണ്ട് ഫ്ലോറിൽ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഓപ്പൺ കിച്ചൺ, ഒരു കിടപ്പുമുറി എന്നിവയാണ് ഉള്ളത്. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ എന്നിവിടങ്ങളിൽനിന്ന് വീടിന് പുറം ഭാഗത്തേക്കും സ്വിമ്മിങ് പൂളിലേക്കും നേരിട്ട് എത്താനാകും. മേൽക്കൂരകൾ ഉറപ്പിച്ചു നിർത്താൻ പ്രധാനമായും തൂണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുകൾനിലയിൽ ഒരു കിടപ്പുമുറി, വിശാലമായ വരാന്ത, ജക്കൂസി എന്നിവ ഒരുക്കിയിരിക്കുന്നു. ഇവയ്ക്കുപുറമേ ജോലിക്കാർയുള്ള പ്രത്യേക മുറി, ലോൻട്രി റൂം എന്നിവയും വീട്ടിലുണ്ട്. 

butterfly-house--sitout

പൂർണ്ണമായും വെള്ളനിറത്തിലാണ് വീട് പെയിന്റ് ചെയ്തിരിക്കുന്നത്. കൂറ്റൻപാറയ്ക്ക് ചുറ്റുമെന്നോണം നിർമ്മിച്ചിരിക്കുന്ന ഇൻഡോർ പൂളാണ് അകത്തളത്തിലെ പ്രധാന കാഴ്ച. മൂന്നു നിലകളെയും ബന്ധിപ്പിക്കാൻ എലവേറ്റർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പല തട്ടുകളായുള്ള മേൽക്കൂരകളിൽ മുകളിൽ നിന്നും നോക്കുമ്പോൾ പൂമ്പാറ്റയുടെ ആകൃതി തോന്നിപ്പിക്കുന്നതിനായി ദീർഘവൃത്താകൃതിയിലുള്ള ദ്വാരങ്ങൾ  നൽകിയിട്ടുണ്ട്. ഭിത്തികൾ ഇല്ലെങ്കിലും സ്വകാര്യത ഉറപ്പുവരുത്തുന്നതിനായാണ് പൂമ്പാറ്റയുടെ ആകൃതി സ്വീകരിച്ചിരിക്കുന്നതെന്ന് പരസ്യത്തിൽ പറയുന്നു. 

butterfly-house-pool

വീടിനു ചുറ്റും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും സ്വകാര്യത ഉറപ്പുവരുത്താൻ സഹായിക്കുന്നുണ്ട്. വിൽപനയ്ക്കായി പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും വീടിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഈ വർഷം അവസാനത്തോടെ കൈമാറ്റം ചെയ്യാനാകുമെന്ന് നിർമാതാക്കൾ പറയുന്നു. 6.88 മില്യൻ ഡോളറാണ് (52 കോടി രൂപ) ഈ അത്യന്താധുനിക വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 

English Summary-Butterfly House; Architecture Wonder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com