ADVERTISEMENT

കാണാനെത്തുന്നവരെ ഉള്ളിലൊളിപ്പിച്ച നിഗൂഢത കൊണ്ട് വിസ്മയിപ്പിക്കുന്ന വീട്. സ്വാഭാവിക ഭവനത്തിന്റെ കെട്ടും മട്ടുമാണ് ബാഹ്യഭാഗത്ത് നിലനിർത്തിയിരിക്കുന്നതെങ്കിൽ നിഗൂഢതകളാണ് ഇന്റീരിയറിൽ ഒളിപ്പിച്ചിരിക്കുന്നത്. 'ജീവിതത്തിൽ കണ്ട എല്ലാ ഹൊറർ ചിത്രങ്ങളും മനസ്സിലെത്തിയ നിമിഷം' എന്നാണ് വീട് കണ്ടവർ അഭിപ്രായപ്പെടുന്നത്.

surprise-house-inside

ലിവിങ് റൂമിന്റെ ഭിത്തിയിലെ വുഡൻ ഡോറാണ് നിഗൂഢത നിറയുന്ന ബേസ്മെന്റ് കേവിലേക്ക് വഴിതുറക്കുന്നത്. ഡോർ കണ്ടാൽ ഭിത്തിയിൽ പ്രത്യേക ഷേപ്പിലുള്ള വുഡ് വർക്ക് ചെയ്തതാണെന്നേ തോന്നുകയുള്ളു. വീടിനടിയിലെ ഗുഹയിലേക്ക് എത്താൻ താഴേയ്ക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങണം. അടിമുടി അസാധാരണ രീതിയിൽ കല്ല് അടുക്കികെട്ടിയിരിക്കുന്നതിനാൽ ടണൽ മുഴുവൻ നാടകീയത പ്രദാനം ചെയ്യുന്നു. ടണലിലേക്ക് വരുന്നവർക്ക് ഭീതിയും അമ്പരപ്പും ഉണ്ടാക്കുന്ന തരത്തിലാണ് ഗുഹയുടെ ഇൻ്റീരിയർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതിയുടെ ഡിസ്ട്രിബ്യുഷൻ ബോക്സുകളും സ്വിച്ചുകളും ഇവിടെ ചുമരിൽ നൽകിയിരിക്കുന്നു.

surprise-house-tunnels

വിശാലമായ കോംപൗണ്ടിൽ മൂന്ന് കിടപ്പുമുറികളും രണ്ട് ബാത്ത് റൂമും അനുബന്ധ സൗകര്യങ്ങളും ഉള്ളതാണ് പാർപ്പിടം. വീടിന് ചുറ്റുമായി ആറോ ഏഴോ കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ഒരു ഉത്തമ കുടുംബത്തിന്റെ  താമസത്തിനുവേണ്ട ലക്ഷണമൊത്ത സൗകര്യങ്ങളെല്ലാം തികഞ്ഞതാണ് വീട്. ആകെയുള്ള കുഴപ്പം അകത്തളത്തിൽ നിന്നും ഒരുക്കിയിരിക്കുന്ന ബേസ്മെൻ്റ് ടണൽ മാത്രമാണ്.

surprise-house-tunnel

സങ്കല്പങ്ങളുടെ ലോകത്തേക്ക് പോകാനുള്ള ആശയം പകരുന്നതാണ് ബേസ്മെന്റിലെ ഗുഹ. ഫെയ്‌സ്ബുക്കിൽ ചിത്രം കണ്ട് പലരും വിവിധ അഭിപ്രായമാണ് ഉന്നയിച്ചത്. ഒരേസമയം അതൊരു നരകവുമാണ് അതേസമയം ഉചിതമായൊരു വൈൻ സെല്ലാറുമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ പറഞ്ഞത് ചരിത്രത്തിൽ അഭിരുചിയും നിഗൂഢതയിൽ താല്പര്യവുമുണ്ടെങ്കിൽ നിങ്ങൾക്ക് ധൈര്യമായി ഈ പാർപ്പിടം വാങ്ങാം എന്നാണ്. 

surprise-house-tunnel-view

English Summary- Normal Looking House with a secret Hidden Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com