ADVERTISEMENT

വെറും ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാദൾ എന്ന തമിഴ്നാട്ടുകാരി മുത്തശ്ശിയുടെ കഥ കുറച്ചു നാളുകൾക്ക് മുൻപ്  മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതോടെ ആളുകൾ ( വിശേഷിച്ച് തമിഴ്നാട്ടുകാർ) ഇവരെ ഇഡ്ഡലിയമ്മ എന്ന് വിളിച്ചുതുടങ്ങി. ഈ ജീവിതകഥ ശ്രദ്ധയിൽപ്പെട്ട വ്യവസായി ആനന്ദ് മഹീന്ദ്ര, ഇവർക്ക് ഇവർക്ക് വീടും പുതിയ കടയും വച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് മാതൃദിനത്തിൽ ആ വീട് അദ്ദേഹം അമ്മയ്ക്ക് കൈമാറി.

idly-amma-home

'മറ്റുള്ളവർക്ക് സന്തോഷമേകാൻ ജീവിതം മാറ്റിവച്ചൊരാൾക്ക് അൽപം സന്തോഷമേകാൻ സാധിക്കുന്നതിലും വലിയ സന്തോഷമില്ല' എന്ന് ട്വീറ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര കമലമ്മയുടെ പുതിയ വീടിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ഒരു ദരിദ്ര ഗ്രാമമാണ് വടിവേലംപാളയം. തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ധാരാളം തൊഴിലാളികൾ ഇവിടെയുണ്ട്. അവരിൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കി, കൂലി മിച്ചം പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്, കമലാദൾ ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്ണിയും തന്റെ കടയിൽ വിതരണം ചെയ്യാൻ ആരംഭിച്ചത്. ഇപ്പോൾ മുപ്പതുവർഷത്തിനു ശേഷവും ഈ രീതി തുടരുന്നു. കുറഞ്ഞ പണത്തിന് ഭക്ഷണം കൊടുത്താൽ, പട്ടിണി കിടക്കാതെതന്നെ അവർക്ക് കുടുംബം പോറ്റാന്‍ സാധിക്കുമല്ലോ  എന്നാണ് കമലാദള്‍ ചോദിക്കുന്നത്.

English Summary- Anand Mahindra Handedover House to Kamaladal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com