ADVERTISEMENT

ഒരു യൂറോയ്ക്ക് (ഏകദേശം 81 രൂപ) ഒരു വീട്! കേൾക്കുമ്പോൾ അതിശയം തോന്നാം. അതേ ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം. പക്ഷേ സംഗതി സത്യമാണ്. ഭൂകമ്പം തകർത്തെറിഞ്ഞ സിസിലിയിലെ  പഴഞ്ചൻ വീടുകൾ വാങ്ങാനാളില്ലാതായപ്പോളാണ് ഒരു യൂറോയ്ക്ക് വീട് വില്പനയ്ക്ക് വച്ചത്.  ഓഫർ അറിഞ്ഞ് വീട് വാങ്ങാനെത്തിയത് മുഴുവൻ അമേരിക്കക്കാരായിരുന്നു. ഇന്ന് ഇറ്റാലിയൻ ദ്വീപിലെ 'ലിറ്റിൽ അമേരിക്ക' എന്നാണ് സിസിലി ദ്വീപ്  അറിയപ്പെടുന്നത്. സിസിലി ദ്വീപിന്റെ തെരുവുകളിലും ചെറുപട്ടണങ്ങളിലും  അമേരിക്കൻ ചുവയുള്ള ഭാഷപ്രയോഗങ്ങളാണ് കേൾക്കാനാവുക. തദ്ദേശ ഭാഷ സംസാരിക്കുന്നവരേക്കാൾ അമേരിക്കകാരാണ് കൂടുതലും ഇവിടെ. അമേരിക്കക്കാരുടെ ആധിക്യം കൊണ്ടാണ് സിസിലിയെ ലിറ്റിൽ അമേരിക്ക എന്ന് അറിയപ്പെടുന്നത്.

ഭൂകമ്പം പാടെ തകർത്ത ഈ ഗ്രാമത്തിന്റെ പുനരുദ്ധാരണത്തിന് മറ്റു പോം വഴികളില്ലാതെയാണ് ഗ്രാമീണർ വീട് വിൽക്കാൻ തീരുമാനിച്ചത്.
2019 ൽ ആയിരുന്നു വീടുകൾ വിൽക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ പതിനാറു വീടുകളാണ് വില്പനയക്ക് വച്ചത്. ഒരു യൂറോയ്ക്ക് ഒരു വീട് എന്ന വില കണ്ട് വാങ്ങാൻ ആളുകൂടിയതോടെ, നമ്മുടെ നാട്ടിൽ ചെയ്യുന്നതു പോലെതന്നെ  കൂടുതൽ പൈസ തരുന്നവർക്ക് വീട് വില്ക്കാമെന്നായി തീരുമാനം.. സംഗതി ഇത്തിരി ഫോർമൽ ആയതോടെ ലേലം ചെയ്യാൻ തീരുമാനിച്ചു. ഉയർന്ന തുകയ്ക്ക് ലേലം കൊണ്ടവർക്ക് വീട് നൽകി. 

BTW-ItalyHouse, BTW-ItalyHouse



ആദ്യഘട്ടത്തിന്റെ വിജയമാണ് 2021 ൽ മറ്റു പത്ത് വീടുകൾ കൂടി വില്ക്കാൻ പ്രേരിപ്പിച്ചത്. ഈ തവണ വില രണ്ട് യൂറോയായിരുന്നു.. വാങ്ങാനുള്ള ആളുകളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാൾ അധികമായിരുന്നു അതുകൊണ്ടുതന്നെ മികച്ച ലേലം നടന്നു. 500 മുതൽ  7000 പൗണ്ട് വിലയ്ക്കാണ് വിടുകൾ വിറ്റുപോയത്. ചില വീടുകൾ വിറ്റുപോയത് വാങ്ങലുകാരൻ കാണാതെ പോലുമായിരുന്നു. എന്നാൽ ചിലർ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പറന്നെത്തിയാണ് ലേലത്തിൽ പങ്കെടുത്തത്.


വിലകുറവ് മാത്രമല്ല ഈ വീടുകൾ വാങ്ങാൻ കാരണമെന്നാണ് പല അമേരിക്കകാരും പറയുന്നത്. ഒരു ബയ്യറാണ് ഡേവിഡ് വാട്ടേഴ്സ്. രണ്ട് വീടുകൾ അദ്ദേഹം വാങ്ങി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഈ വീടുകൾ നവികരിച്ച ശേഷം ഗ്രാമവാസികൾക്ക് തിരികെ നൽകണമെന്നാണ് ഇദ്ദേഹത്തിന്റെ  ആഗ്രഹം. മറ്റൊരു ബയ്യർ ഹോട്ടൽ ചെയിൻ വ്യവസായിയാണ്  അദ്ദേഹത്തിന് ഭക്ഷണശാലകൾ തുടങ്ങി ഗ്രാമത്തിന്റെ പുരോഗതി ഉറപ്പാക്കാനാണ് താല്പര്യം. വേറൊരു ബയ്യർ ലോകമെങ്ങുമുള്ള കലാകാരൻ മാരെ ഗ്രാമത്തിലെത്തിച്ച് പെയിന്റിങ്  വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ  ഗ്രാമത്തിന്റെ പ്രശസ്തി ഉയർത്താനാണ് പ്ലാൻ...ഏതായാലും വീട് വില്പനയിലൂടെ നാടിനെ നന്നാക്കാനായി എന്നതാണ് ഗ്രാമവാസികളുടെ നേട്ടം.

English Summary- 1 Pound Homes in Sicily; Social Impact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com