ADVERTISEMENT

200ലധികം ആളുകളുടെ ഭാരം വഹിക്കാനുള്ള ശേഷിയുമായി ലോകത്തിലെ ഏറ്റവും വലിയ എലവേറ്റർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. ദേശീയ സാങ്കേതികവിദ്യാദിനമായ മെയ് 11നാണ് ജിയോ കൺവൻഷൻ സെന്ററിൽ എലവേറ്ററിന്റെ പ്രവർത്തനം ആരംഭിച്ചത്.

16 ടൺ ഭാരമുള്ള എലവേറ്റർ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ എലവേറ്റർ കൂടിയാണ്. കോൺ എലവേറ്റർ ഇന്ത്യ എന്ന സ്ഥാപനമാണ് എലവേറ്ററിന്റെ നിർമാതാക്കൾ. ഇതിനു പുറമേ ലോകോത്തര നിലവാരത്തിലുള്ള 188 എലവേറ്ററുകളും ബാന്ദ്ര കുർല കോംപ്ലക്സിൽ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 25.78 ചതുരശ്ര മീറ്ററാണ് എലവേറ്ററിന്റെ ആകെ വിസ്തീർണ്ണം. ഓരോഘട്ടത്തിലും ഉന്നത ഗുണനിലവാരം ഉറപ്പുവരുത്തികൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.  

ഒരു സെക്കൻഡിൽ ഒരു മീറ്റർ ദൂരം പിന്നീടാവുന്ന രീതിയിലാണ് എലവേറ്ററിന്റെ വേഗത ക്രമീകരിച്ചിരിക്കുന്നത്. ഗ്ലാസിൽ നിർമിച്ച ഭിത്തികളും നാല് പാനലുകളുള്ള ഗ്ലാസ് ഡോറുമാണ് എലവേറ്ററിലുള്ളത്. ഇതിനു പുറമെ രണ്ട് ഡിസ്പ്ലേ സ്ക്രീനുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ജിയോ വേൾഡ് സെന്ററിലെ കാഴ്ചകൾ  ആസ്വദിച്ച് സഞ്ചരിക്കാവുന്ന രീതിയിലാണ് എലവേറ്റർ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ പദ്ധതിയുടെ നിർമാണച്ചെലവ് എത്രയാണെന്നത് നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

English Summary- Biggest Elevator in Indoa opened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com