ADVERTISEMENT

ആഡംബരക്കാറുകളുടെ നിര്‍മാണത്തിന് പേരുകേട്ട കമ്പനിയാണ് ബെന്റ്‌ലി. മയാമിയില്‍ അത്യാഡംബരപൂര്‍ണമായ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിലൂടെ ഇപ്പോഴിതാ റിയല്‍എസ്‌റ്റേറ്റിലേക്കും ചുവട് വച്ചിരിക്കുകയാണ് ഈ ബ്രിട്ടീഷ് കമ്പനി.
ഫ്‌ളോറിഡയില്‍ ശതകോടീശ്വരന്മാര്‍ താമസിക്കുന്ന കോളിന്‍സ് അവന്യൂവിലാണ് ബെന്റ്‌ലി റെസിഡന്‍സസ് എന്ന കെട്ടിടം ഉയരുന്നത്.

bentley-residence

ഡെസര്‍ ഡെവലപ്‌മെന്റ് എന്ന കമ്പനിയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അമേരിക്കയില്‍ കടലിനഭിമുഖമായുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമാകും ബെന്റ്‌ലി. 62 നിലകളിലായാണ് കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മൂന്ന് മുറികളോട് കൂടിയ 216 അപാര്‍ട്ട്‌മെന്റുകളാണ് കെട്ടിടത്തിലുണ്ടാവുക. എല്ലാത്തിനും കടലിന്റെ മാസ്‌കമരികമായ വ്യൂവും ഉണ്ടാവും. ഓരോ അപാര്‍ട്ട്‌മെന്റിനും ഔട്ട്‌ഡോര്‍ പൂള്‍, ഔട്ട്‌ഡോര്‍ ഷവര്‍ എന്നിവയും ഡിസൈന്‍ ചെയ്തിട്ടുണ്ട്. 

bentley-car-house

പക്ഷേ ഇത്തരം ആഡംബരങ്ങളേക്കാള്‍ കെട്ടിടത്തിന്റെ ഹൈലൈറ്റ് ഇവിടുത്തെ പാർക്കിങ് ഏരിയ ആണ്. വാഹന നിര്‍മാതാക്കളായത് കൊണ്ടാവാം ഒരു പോറല്‍ പോലുമേല്‍ക്കാതെ ഓരോ അപാര്‍ട്ട്‌മെന്റിനും സമീപത്ത് കാര്‍ എത്തുന്ന തരത്തിലുള്ള സംവിധാനമാണ് ബെന്റ്‌ലി കെട്ടിടത്തിൽ ഒരുക്കുന്നത്. കാറിന് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത ലിഫ്റ്റുകള്‍ ഇവയെ ഓരോ അപാര്‍ട്ട്‌മെന്റിനോടും ചേര്‍ന്നുള്ള പ്രൈവറ്റ് ഗ്യാരേജിലെത്തിക്കും.

bentley-residence-view

ഫ്‌ളാറ്റാണെങ്കിലും വാഹനം സ്വന്തം വീടിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്യുകയും ചെയ്യാം തികഞ്ഞ പ്രൈവസിയോടെ യാത്രകള്‍ക്ക് പുറപ്പെടുകയും ചെയ്യാം. പ്രധാനമായും സെലിബ്രിറ്റികളെ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്. പാപ്പരാസികളുടെ കണ്ണില്‍ പെടാതെ വരികയും പോവുകയും ചെയ്യാമെന്നതിനാല്‍ സെലിബ്രിറ്റികള്‍ താമസത്തിനായി  കെട്ടിടം തിരഞ്ഞെടുക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

bentley-residence-long-view

പ്രൈവറ്റ് ഗ്യാരേജ് കൂടാതെ പ്രൈവറ്റ് സിനിമ ഹാള്‍, റസ്റ്ററന്റ്, ഗെയിം റൂം, ബീച്ച് മാതൃകയിലുള്ള പൂള്‍ എന്നിവയെല്ലാം ഇവിടെയുണ്ടാകും. വാഹനപ്രേമികള്‍ക്ക് പറ്റിയ ഇടമായിരിക്കും ബെന്റ്‌ലി റസിഡന്‍സസ് എന്നാണ് കെട്ടിടത്തിന്റെ സവിശേഷതകള്‍ സൂചിപ്പിക്കുന്നതെങ്കിലും കെട്ടിടം പൂർത്തിയാകാൻ  2026 വരെ കാത്തിരിക്കണം. 4.2 മില്യണ്‍ യുഎസ് ഡോളറാണ് ഒരു ഫ്‌ളാറ്റിന്റെ വില. അതായത് ഏകദേശം 33 കോടി രൂപ. 

English Summary- Bentley Residence with Car Parking inside Apartment; Architecture News 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com