വീണ്ടും വാർത്തകളിൽ നിറഞ്ഞ് ലോകത്തിലെ ഏറ്റവും 'ഒറ്റപ്പെട്ട' വീട്

lone-house-water
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ആരുടെയും ശല്യമില്ലാതെ ശാന്തമായി ജീവിക്കാൻ ഒരിടം. അങ്ങനെയൊരു വീട് സ്വപ്നം കാണുന്ന ചിലരെങ്കിലും ഉണ്ടാവും. അത്തരക്കാരെ കാത്തിരിക്കുകയാണ് ഈ വീട്. 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട്' എന്ന വിശേഷണത്തോടെ അമേരിക്കയിലെ മെയിനിലുള്ള ഒരു വീട് ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആ വീട് പുതിയ ഉടമസ്ഥനെ തേടി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബില്ലി മില്ലിക്കൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഡക്ക്  ലെഡ്ജസ് എന്ന ചെറുദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ഇപ്പോൾ കൈമാറ്റം ചെയ്യപ്പെടുകയാണ്.

island-house-close

വീടിന്റെ പ്രത്യേകതകൾകൊണ്ടുതന്നെ അത് വാങ്ങാനെത്തുന്നവരും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവരാവണം എന്നത് കണക്കിലെടുത്ത് ഒരു നിബന്ധന ബില്ലി മുന്നോട്ടുവച്ചിരുന്നു. ഈ വീട്ടിൽ ഒരു രാത്രി  താങ്ങാൻ ധൈര്യപ്പെടുന്നവരെ മാത്രമേ വീടു കൈമാറ്റം ചെയ്യാനായി പരിഗണിക്കൂ.വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്തിന്റെ ഭംഗി കണ്ടു  വാങ്ങാനെത്തുന്നവർ അവിടെ അനുഭവപ്പെടുന്ന ഏകാന്തത മനസ്സിലക്കണമെന്ന നിർബന്ധമാണ് ഇങ്ങനെയൊരു നിബന്ധന മുന്നോട്ടുവയ്ക്കാനുള്ള കാരണം.

കരയിൽ നിന്നും 10 മിനിറ്റ് നേരം ബോട്ടിൽ യാത്ര ചെയ്താൽ മാത്രമേ ഒന്നര ഏക്കർ വിസ്തൃതിയുള്ള ദ്വീപിലേക്ക് എത്തിച്ചേരാനാവു.  ഇതിനു പുറമേ നിത്യജീവിതത്തിൽ ആവശ്യമായ പല സൗകര്യങ്ങളും വീട്ടിൽ ഇല്ല എന്നതും എടുത്തു പറയേണ്ടതാണ്. വാട്ടർ കണക്‌ഷനും  ബാത്റൂം സൗകര്യങ്ങളും ഇവിടെയില്ല. വീട്ടിൽ നിന്നും അല്പം അകലെ മാറി സ്ഥിതി ചെയ്യുന്ന ഔട്ട് ഹൗസിലാണ് ബാത്റൂം ഒരുക്കിയിരിക്കുന്നത്. അതായത് ഇവിടെ താമസിക്കുന്നവർക്ക് രാത്രി ബാത്റൂം ഉപയോഗിക്കേണ്ടി വന്നാൽ ഇരുട്ടിനെ ഭയക്കാതെ ദ്വീപിലൂടെ നടന്നു തന്നെ പോകേണ്ടിവരും.

lone-house-interior

540 ചതുരശ്ര അടി മാത്രമാണ് തടിയിൽ നിർമ്മിച്ചിരിക്കുന്ന വീടിന്റെ ആകെ വിസ്തീർണ്ണം. ഓപ്പൺ കിച്ചൺ, ലിവിങ്, ഡൈനിങ് എന്നിവയെല്ലാം ഉൾപ്പെടുന്ന ഒറ്റമുറി മാത്രമാണ് വീട്ടിൽ ഉള്ളത്. മുകൾത്തട്ടിൽ കിടക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  ഫയർ പ്ലെയ്സോ ചൂട് ലഭിക്കാനുള്ള മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ശൈത്യകാലത്ത് ഇവിടെ കഴിയുന്നത് ദുഷ്‌ക്കരമാണ്. എന്നാൽ ഈ ഒറ്റപ്പെട്ട വീട് സമ്മാനിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇതിനെ ഏറെ പ്രത്യേകതകളുള്ളതാക്കുന്നത്. മത്സ്യവും കക്കയും മറ്റും  ധാരാളമായി ലഭിക്കുകയും ചെയ്യും. വേനൽക്കാലത്ത് താമസിക്കാനാണ് വീട് ഏറ്റവും അനുയോജ്യമെന്ന് ബില്ലി പറയുന്നു. തന്റെ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളുമൊക്കെ ഈ സ്ഥലം ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇവിടെ തങ്ങാൻ ആരും താൽപര്യം പ്രകടിപ്പിക്കാറില്ല. ഈ കാരണം കൊണ്ടാണ് വീട് വാങ്ങാൻ എത്തുന്നവർ ഒരു ദിവസമെങ്കിലും ഇവിടെ തങ്ങാൻ ധൈര്യപ്പെടണം എന്ന നിബന്ധന മുന്നോട്ടുവച്ചത്.

നിബന്ധന അംഗീകരിച്ചു വീട്ടിൽ താങ്ങാൻ താൽപര്യപ്പെട്ട് ധാരാളം ആളുകൾ മുന്നോട്ട് വന്നിരുന്നു. എന്നാൽ ഒരാഴ്ച മുൻപ് താനാഗ്രഹിച്ച രീതിയിൽ വീടു പരിപാലിക്കാൻ അനുയോജ്യനായ പുതിയ ഉടമയെ ബില്ലി കണ്ടെത്തിയതായാണ് വിവരം.

English Summary- Worlds loneliest house for sale; News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}