കടംകയറി വീട് വിൽക്കാൻ ഒരുങ്ങി; അതേദിവസം ലോട്ടറിയടിച്ചു; ഒടുവിൽ...

lottery-house
മുഹമ്മദ് എന്ന ബാവ തന്റെ വിൽക്കാൻ വച്ചിരുന്ന വീടിനുമുന്നിൽ .
SHARE

കടബാധ്യതയെത്തുടർന്ന് വീട് വിൽക്കാനൊരുങ്ങവെ ലോട്ടറി ടിക്കറ്റിലൂടെ ഒരു കോടി രൂപയുടെ സമ്മാനം. സംസ്ഥാന സർക്കാർ ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി– ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് മഞ്ചേശ്വരം പാവുർ ഗ്യാർകട്ടയിലേ മുഹമ്മദ് എന്ന ബാവയ്ക്ക് ലഭിച്ചത്. 

ഭാര്യയും 4 പെൺമക്കളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. 2 മക്കളുടെ വിവാഹം നടന്നതോടെ കടബാധ്യതയുണ്ടായി. സ്ഥലം ബ്രോക്കറായിരുന്ന ബാവയ്ക്ക് കോവിഡ് കാരണമുള്ള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ആ രീതിയിലുള്ള വരുമാനവും കുറഞ്ഞിരിക്കയായിരുന്നു.

വീട് പണിയാനായി 10 ലക്ഷം ബാങ്ക് ലോണും 20 ലക്ഷം ബന്ധുക്കളുടെ പക്കൽനിന്ന് കടമായിട്ടും വാങ്ങിയിരുന്നു. എട്ടു മാസം മുൻപ്  വീടുപണി കഴിഞ്ഞ ഉടനെ രണ്ടാമത്തെ മകളുടെ വിവാഹം നടത്തി. അതോടെ കടത്തിന്മേൽ കടമായി. അങ്ങനെയാണ് കടം വീട്ടാൻ ആശിച്ചുപണിത വീട് വിൽക്കാൻ തീരുമാനിച്ചത്.

2000 ചതുരശ്രയടിയുള്ള വീടും സ്ഥലവും  40 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ധാരണയായി. ടോക്കൺ അഡ്വാൻസ് നൽകി കച്ചവടവുമുറപ്പിക്കാൻ കക്ഷികൾ വരാൻ മണിക്കൂറുകൾക്ക് മുൻപാണ് ഭാഗ്യദേവത ഇവരെ കടാക്ഷിച്ചത്. ഇതിനിടയിലാണ് മഞ്ചേശ്വരം ഹൊസങ്കടിയിലെ എം. ആർ. രാജേഷിന്റെ സ്റ്റാളിൽ നിന്ന് കഴിഞ്ഞ ദിവസം 50 രൂപ നൽകി ടിക്കറ്റെടുത്തത്. എഫ്. എഫ് 537904 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനാർഹമായ ഒരു കോടി രൂപ ലഭിച്ചത്.വൈകുന്നേരത്തോടെ പാർട്ടികൾ എത്തിയെങ്കിലും വീട് ഇനി വിൽക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു ഉടമ ആശ്വസത്തോടെ അവരെ തിരിച്ചയച്ചു.

അപ്രതീക്ഷിതമായി എത്തിയ സൗഭാഗ്യത്തിലൂെട കടത്തിൽ നിന്ന് കരകയറാൻ അവസരമുണ്ടായ സന്തോഷത്തിലാണ് കുടുംബം. ലോട്ടറി ടിക്കറ്റ് മഞ്ചേശ്വരം ഗേറുക്കട്ട കോ– ഓപറേറ്റീവ് ബാങ്ക് മാനേജർക്ക് കൈമാറി. 

English Summary- Debt Ridden Man Won lottery same day of auction of House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA