ADVERTISEMENT

1790ല്‍ പണിത അഞ്ച് ബെഡ്‌റൂം വീടും ഹെലിപാഡും ലൈറ്റ്ഹൗസുമടങ്ങിയ ദ്വീപ് വില്‍പനയ്ക്ക്. അങ്ങ് സ്‌കോട്‌ലന്‍ഡിലാണ് സംഭവം. പ്ലാഡ എന്ന് പേരുള്ള ദ്വീപ് 28 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപ് വില്‍പനയ്ക്ക് വച്ചിരിക്കുന്നു എന്നത് തന്നെ ഒരു വിചിത്ര സംഭവമായിരിക്കെ ഇതിനേക്കാള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത് ദ്വീപിന് നിശ്ചയിച്ചിരിക്കുന്ന വിലയാണ്. 

നഗരത്തിലെ ഒരു ചെറുഫ്‌ളാറ്റിനാകുന്നതിനേക്കാൾ കുറഞ്ഞ വിലയാണ് ഇത്രയും വലിയ ദ്വീപിന് ഇട്ടിരിക്കുന്നത്. 350000 പൗണ്ട് അഥവാ 3.35 കോടി രൂപയാണ് വില്പനക്കാര്‍ ആവശ്യപ്പെടുന്നത്.  വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാതെ കിടന്നിരുന്നതിനാല്‍ ഈ വില കൂടാതെ വാങ്ങുന്നയാള്‍ റിനൊവേഷന് വേണ്ടിയും തുക ചെലവാക്കേണ്ടി വരും.

ഒരു കണ്ണീര്‍ത്തുള്ളിയുടെ ആകൃതിയിലാണ് ദ്വീപിന്റെ ഘടന. മുന്‍ ലൈറ്റ്ഹൗസ് കീപ്പറുടെ ഓഫീസും ബെഡ്‌റൂം, കിച്ചണ്‍, ഷവര്‍ റൂം തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ വീടും ഹെലിപാഡും ലൈറ്റ്ഹൗസും മാത്രമാണ് ദ്വീപിലുള്ളത്. എഡ്വിന്‍ബര്‍ഗില്‍ നിന്ന് 1990ല്‍ നിന്നെത്തിച്ചതാണ് ലൈറ്റ്ഹൗസ്. 

pladda-island
shutterstock image© jazman

തുറമുഖനഗരമായ ഗ്ലാസ്‌ഗോയില്‍ നിന്നും അമ്പത് കിലോമീറ്റര്‍ ദൂരമേയുള്ളൂ പ്ലാഡയിലേക്ക്. അര്‍ഡ്രോസനില്‍ നിന്നും ബോട്ട് മാര്‍ഗം ദ്വീപിലെത്തിച്ചേരാം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ്വീപ് വാങ്ങിയ ഫാഷന്‍ ഡിസൈനര്‍മാരായ ഡെറികും സാലി മോര്‍ട്ടനുമാണ് നിലവില്‍ ഇതിന്റെ ഉടമസ്ഥര്‍.

ദ്വീപില്‍ വിരുന്നെത്തുന്നതും ഇവിടെ വസിക്കുന്നതുമായ നൂറിലധികം പക്ഷി വര്‍ഗങ്ങളും ദ്വീപിന്റെ പ്രധാന ആകര്‍ഷണമാണ്. യുകെയില്‍ വീടുകളുടെ വില റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരിക്കുന്ന സമയത്താണ് ദ്വീപ്, ഏജന്‍സി വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 

English Summary- Island of Pladda on Sale for less than cost of a flat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com