60-ാം പിറന്നാൾ ആഘോഷിക്കാൻ 48 നില കെട്ടിടത്തിൽ വലിഞ്ഞുകയറി റിയൽ ലൈഫ് സ്പൈഡർമാൻ!

skyscrapper
©Reuters
SHARE

അറുപതാം പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ചു വാർത്തകളിൽ ഇടം പിടിക്കുകയാണ് ഫ്രാൻസിന്റെ സ്പൈഡർമാൻ എന്നറിയപ്പെടുന്ന അലൈൻ റോബർട്ട് എന്ന സാഹസികൻ. പ്രായം വകവയ്ക്കാതെ യാതൊരു സുരക്ഷാമുൻകരുതലുകളുമില്ലാതെ 48 നില കെട്ടിടത്തിന്റെ പുറംഭിത്തിയിൽക്കൂടി വലിഞ്ഞു കയറിയായിരുന്നു അദ്ദേഹത്തിന്റെ പിറന്നാളാഘോഷം. ടൂർ ടോട്ടൽ എനർജീസ് എന്ന കെട്ടിടമാണ് സാഹസിക പ്രകടനത്തിനായി അലൈൻ തിരഞ്ഞെടുത്തത്.

അറുപത് വയസ്സ് പ്രായമാകുന്നത് വലിയ കാര്യമല്ല എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു അലൈനിന്റെ ലക്ഷ്യം. കയറുകളോ ശരീരം രക്ഷിക്കാനുള്ള കവചങ്ങളോ ഒന്നും കെട്ടിടത്തിൽ കയറുന്ന സമയത്ത് അലൈൻ ഉപയോഗിച്ചിരുന്നില്ല. ഗ്ലാസ് ജനാലകൾ നിറഞ്ഞ കെട്ടിടത്തിന്റെ പുറം ഭിത്തിയിലൂടെ അള്ളി പിടിച്ചു കയറുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 613 അടിയാണ്  കെട്ടിടത്തിന്റെ ഉയരം.

ഇത് ആദ്യമായല്ല ടൂർ ടോട്ടൽ എനർജിസ് എന്ന കെട്ടിടത്തിൽ അലൈൻ കയറുന്നത്. ഇത്തവണ കൃത്യം 60 മിനിറ്റ് കൊണ്ട് കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ എത്തുകയും ചെയ്തു. 60 വയസ്സ് പൂർത്തിയാകുന്ന ദിവസം ഇതേ കെട്ടിടത്തിൽ കയറുമെന്ന് താൻ സ്വയം പ്രതിജ്ഞ ചെയ്തിരുന്നതായി അലൈൻ പറയുന്നു. 

ലോകമെമ്പാടുമുള്ള കൂറ്റൻ കെട്ടിടങ്ങളിൽ കയറി മുൻപും അലൈൻ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ബൂർജ് ഖലീഫ, ഈഫൽ ഗോപുരം എന്നിവ അടക്കമുള്ള കെട്ടിടങ്ങൾ പട്ടികയിൽ ഉൾപ്പെടും. വിനോദമെന്നതിന് പുറമേ ഹോളിവുഡ് ചലച്ചിത്രങ്ങളുടെയടക്കം പരസ്യപ്രചരണവുമായി ബന്ധപ്പെട്ടും അലൈൻ കെട്ടിടങ്ങളിൽ സാഹസികമായി കയറിയിട്ടുണ്ട്. പ്രകടനത്തിനിടെ താഴെ വീണ് അപകടമുണ്ടായ സംഭവങ്ങളുമുണ്ട്.  

അധികൃതരെ മുൻകൂട്ടി അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെയാണ് അലൈൻ സാധാരണയായി പ്രകടനം കാഴ്ച വയ്ക്കാറുള്ളത്. ഇതുമൂലം പലതവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തവണയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ടൂർ ടോട്ടൽ എനർജീസ് കെട്ടിടത്തിന് മുകളിലെത്തിയ നിമിഷം തന്നെ പോലീസ് അലൈനിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

English Summary- Alain Robert Climb 48 Storeyed Building

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}