വീടിനു മോടി കൂട്ടണോ? ആമസോണില്‍ വമ്പന്‍ ഓഫറുകള്‍

amazon-shopping-festival
Representative Shutterstock Image © creo2
SHARE

വീട് അലങ്കരിക്കാന്‍ തോന്നുന്നുണ്ടോ? ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ആരംഭിച്ചിരിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവ വാങ്ങാന്‍ ഈ വിൽപന ഒരു മികച്ച അവസരമായിരിക്കും. ഹോം ഉൽപന്നങ്ങളുടെ വലിയ ശേഖരം തന്നെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അതും വമ്പന്‍ ഓഫറുകളില്‍. 

സ്വീകരണമുറിയില്‍ അലങ്കാര ബള്‍ബുകളും ആര്‍ട്ടിഫിഷ്യല്‍ ചെടികളും മനോഹരമായ ക്ലോക്കുകളും നല്ല ഫ്‌ളവര്‍വേസുകളും കൊണ്ട് അലങ്കരിക്കണമെന്ന് തോന്നുന്നുണ്ടോ? മികച്ച ഓഫറുകളില്‍ നിങ്ങള്‍ക്ക് ലഭ്യമാകും.

യഥാര്‍ത്ഥത്തില്‍ 699 വിലയുള്ള, ദി പര്‍പ്പിള്‍ ട്രീ ഗ്ലാസ് മൊസൈക് ടീ ലൈറ്റ് ഹാന്‍ഡില്‍ ഹോള്‍ഡര്‍ (The Purple Tree Glass Mosaic Tealight Candle Holder ) വെറും 279 രൂപയ്ക്ക് ലഭിക്കും. അതായത് 62% ഓഫറില്‍. മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഹോള്‍ഡറിന് വീടിന്റെ അലങ്കാരം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. മുറിയിലോ ഓഫീസിലോ ലിവിങ് ഏരിയയിലോ ഏതെങ്കിലും മൂലയിലോ സ്ഥാപിക്കാന്‍ പറ്റുന്ന തരത്തിലുള്ള മികച്ച ഫ്‌ളവര്‍ വേസുകള്‍ 60% ഡിസ്‌കൗണ്ടിലാണ് ലഭ്യമാകുന്നത്. 

80% ഓഫറുകളിലാണ് മികച്ച ഗുണനിലവാരം ഉറപ്പു വരുത്തിയിട്ടുള്ള മിററുകള്‍ ഈ പ്രൈം സെയിലില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഹാന്‍ഡ് ടവലുകള്‍, വാള്‍ ക്ലോക്കുകള്‍, ഷെല്‍ഫ് റാക്കുകള്‍, എല്‍ഇഡ് ലാമ്പുകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവയെല്ലാം ഈ ഡിസ്‌കൗണ്ടിലാണ് ആമസോണ്‍ നല്‍കുന്നത്. 

90% വിലക്കുറവില്‍ ബുദ്ധപ്രതിമകള്‍, 80% വിലക്കുറവില്‍ വെല്‍ക്കം ബോര്‍ഡുകള്‍, 70 ശതമാനം വിലക്കുറവില്‍ ഡോര്‍ മാറ്റുകള്‍, 60 ശതമാനം വിലക്കുറവില്‍ കര്‍ട്ടനുകള്‍ തുടങ്ങി വീടുകള്‍ മോടി പിടിപ്പിക്കുന്നതിനാവശ്യമായിട്ടുള്ളവയ്‌ക്കെല്ലാം വമ്പന്‍ ഓഫറുകളാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. ഈ പ്രൈം സെയിലില്‍ വീടിന്റെ ലുക്ക് മാറ്റാം പോക്കറ്റ് കാലിയാകാതെ.

English Summary- Great offers in Home Decor Items in Amazon Great Indian Festival 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}