ഇഷ്ടമാകും ഈ വീട്; ഓവറാക്കിയിട്ടില്ല, എന്നാൽ ഒന്നിനും കുറവുമില്ല

kallachi-home-exterior
SHARE

കോഴിക്കോട് കല്ലാച്ചിയിലാണ് സബീലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. L ആകൃതിയിലുള്ള 23 സെന്റ് പ്ലോട്ടിനനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്. സമകാലിക- പരമ്പരാഗത ശൈലിയുടെ മിശ്രണമാണ് എലിവേഷൻ.

kallachi-home-side-exterior

സ്ലോപ് റൂഫായി ഒരുക്കിയ കാർ പോർച്ചും ബാൽക്കണിയിലെ ജിഐ അഴികളും ലൂവർ ഡിസൈനുമെല്ലാം എലിവേഷന്റെ മാറ്റുകൂട്ടുന്നു.  മുറ്റം മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം ബേബിമെറ്റൽ വിരിച്ചു. ചെടികൾ ലാൻഡ്സ്കേപ് ഹരിതാഭമാക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ബാൽക്കണി എന്നിവയാണ് 3300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

kallachi-home-hall-view

ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. മാർബിൾ, വുഡൻ ടൈൽ എന്നിവയാണ് നിലത്തുവിരിച്ചത്.  തേക്കിന്റെ പ്രൗഢി ഇന്റീരിയർ ഫർണിഷിങ്ങിൽ പ്രകടമാണ്.

kallachi-home-living

ബ്ലൂ L സീറ്റർ സോഫയാണ് ലിവിങ്ങിലെ ഹൈലൈറ്റ്.  ഇവിടെ ടിവി യൂണിറ്റുമൊരുക്കി.പ്രൊജക്ട് ചെയ്തുനിൽക്കുന്ന ഫോൾസ് സീലിങ് ഡിസൈനും എൽഇഡി ലൈറ്റുകളും ഇവിടം ആകർഷകമാക്കുന്നു.

മിനിമൽ തീമിലാണ് ഡൈനിങ്. കുഷ്യൻ ചെയറും ഗ്ലാസ് ടോപ് ടേബിളും ഇവിടം ആകർഷകമാക്കുന്നു.

അധികം ഗിമ്മിക്കില്ലാതെയാണ് സ്‌റ്റെയർ. മാർബിളാണ് പടികളിൽ. കൈവരികളിൽ വുഡ്+ ഗ്ലാസ് കോംബിനേഷൻ തുടരുന്നു.

kallachi-home-hall

റൗണ്ട് മിററും കൺസീൽഡ് ലൈറ്റുകളും താഴെ കൺസീൽഡ് സ്‌റ്റോറേജുമുള്ള വാഷ് ഏരിയ ഉപയുക്തത നിറയ്ക്കുന്നു.

നാലു  കിടപ്പുമുറികൾ ഒരേതീമിലാണ്. വുഡൻ ഫിനിഷ്ഡ് ഫർണിഷിങ്ങും വുഡൻ ടൈലും ഇവിടെ ഹാജർവയ്ക്കുന്നു. അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ് സൗകര്യവുമുണ്ട്. കിഡ്സ് റൂം വർണാഭമായി ചിട്ടപ്പെടുത്തി.

kallachi-home-bed

വിശാലമായ കിച്ചനാണ് ഇവിടെയുള്ളത്. മൾട്ടിവുഡ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയ ബ്രേക്ക്ഫാസ്റ്റ് ടേബിളും ഇവിടെ സെറ്റ് ചെയ്തു.

kallachi-home-hall-kitchen

ചുരുക്കത്തിൽ സമകാലിക- പരമ്പരാഗത ശൈലിയുടെ ഗുണങ്ങൾ സമന്വയിപ്പിച്ച് ഒരുക്കിയതാണ് ഈ വീടിന്റെ ഹൈലൈറ്റ്

മികച്ച വീടുകളുടെ വിഡിയോ കാണാം...

Project facts

Model

Location- Kallachi, Calicut

Model

Plot- 23 cent

Area- 3300 Sq.ft

Owner- Sabeel Oniyil

Designers- Ajmal Abdulla, Ashhar, Mohammed Ajmal

Zherow Architects, Calicut

Mob- 7012951181   9747885325     7736728987

English Summary- Fusion House Calicut- Veedu Magazine Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}