വില്യം രാജകുമാരന് സ്വന്തമായി ഒരു ജയിൽ!

prince-willian-prison
SHARE

എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാൾസ് രാജാവ് അധികാരത്തിലേറിയതോടെ അദ്ദേഹത്തിന്റെ ഏകദേശം 400 മില്യൻ ഡോളർ (3295 കോടി രൂപ) വിലമതിപ്പുള്ള വസ്തുവകകൾ ഏറ്റെടുത്തിരിക്കുകയാണ് മകനായ വില്യം രാജകുമാരൻ. ഗ്ലൗസെസ്റ്റർഷയറിൽ സ്ഥിതി ചെയ്യുന്ന ഹൈഗ്രോവ് എന്ന ബംഗ്ലാവടക്കം നിരവധി വസ്തുക്കൾ രാജകുമാരന്റെ അധികാരപരിധിയിലായി കഴിഞ്ഞു. എന്നാൽ ബംഗ്ലാവുകളും കൊട്ടാരങ്ങളും മാത്രമല്ല ഇവയ്ക്കൊപ്പം ഒരു ജയിൽ കൂടി ഇപ്പോൾ വില്യം രാജകുമാരന് സ്വന്തമായിട്ടുണ്ട്.  

എച്ച്എംപി ഡാർട്ട്മൂർ എന്ന ജയിലാണ് വില്യം രാജകുമാരന് ലഭിച്ചിട്ടുള്ളത്. പുരുഷന്മാരെ പാർപ്പിക്കുന്ന സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ജയിലാണ് ഇത്. ഇവിടുത്തെ അന്തേവാസികൾക്ക് തടവുശിക്ഷയുടെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഏതെങ്കിലും മേഖലയിൽ തൊഴിൽ ചെയ്യാനും പുനരധിവാസത്തിനുമുള്ള പരിശീലനം നൽകുന്ന കേന്ദ്രമായാണ് ജയിലിന്റെ പ്രവർത്തനം.

dartmoore-prison-aerial
© Andrew Rabbott

ഡെവൻ പ്രവിശ്യയിലെ പ്രിൻസ് ടൗണിലാണ് ഡാർട്ട്മൂർ ജയിൽ സ്ഥിതി ചെയ്യുന്നത്. 1809ൽ ജയിലിന്റെ പ്രവർത്തനം ആരംഭിച്ചു. ചരിത്രപരമായും വാസ്തുവിദ്യാപരമായുമുള്ള പ്രാധാന്യം കണക്കിലെടുത്ത് പൈതൃക കെട്ടിടങ്ങളുടെ പട്ടികയിൽ ഡാർട്ട്മൂർ ഇടം നേടിയിട്ടുണ്ട്.  യുദ്ധത്തടവുകാരെ പാർപ്പിച്ചതടക്കമുള്ള ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നതിനായി ഡാർട്ട്മൂർ ജയിൽ മ്യൂസിയവും തുറന്നിട്ടുണ്ട്.

പ്രത്യേകം സെല്ലുകളുള്ള ആറ് വിങ്ങുകളായാണ് ജയിലിന്റെ നിർമ്മാണം. അടിസ്ഥാന വിദ്യാഭ്യാസം മുതൽ സർവകലാശാല വിദ്യാഭ്യാസം വരെ നേടാനുള്ള അവസരവും ജയിലിൽ അടയ്ക്കപ്പെട്ടവർക്ക് ലഭിക്കുന്നുണ്ട്. ഇതിനുപുറമേ ഇലക്ട്രോണിക്സ്, കെട്ടിട നിർമ്മാണം, മരപ്പണി, പെയിന്റിങ് തുടങ്ങി ഡെസ്ക്ടോപ്പ് പബ്ലിഷിങ് അടക്കമുള്ള നിരവധി മേഖലകളിലേക്ക് തൊഴിൽ പരിശീലനവും നൽകുന്നു. 

dartmoore-prison-museum

കേൾക്കുമ്പോൾ ഏറെ സൗകര്യങ്ങളുണ്ട് എന്ന് തോന്നുമെങ്കിലും അത്ര നല്ല ചരിത്രമല്ല ഈ ജയിലിനുള്ളത്. 1815 ൽ ജയിലിലെ അപര്യാപ്തമായ സൗകര്യങ്ങളും ശുദ്ധവായുവിന്റെ അഭാവവുംമൂലം 270 ഓളം അമേരിക്കൻ യുദ്ധത്തടവുകാരും ഫ്രാൻസ് സ്വദേശികളായ 1200 ൽപരം തടവുകാരും മരണപ്പെട്ടിരുന്നു. പിന്നീട് 35 വർഷത്തോളം ജയിൽ അടഞ്ഞുകിടന്നു. 1920 ലാണ് യുകെയിലെ കുറ്റവാളികളെ ജയിലിൽ പാർപ്പിച്ച് തുടങ്ങിയത്. കൊലപാതകികളും മോഷ്ടാക്കളും അടക്കം ബ്രിട്ടൻ കണ്ടതിൽ വച്ച് ഏറ്റവും കൊടുംകുറ്റവാളികളിൽ പലരും ഇവിടെ പാർത്തിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾ മറികടന്ന് തടവുചാടാൻ ശ്രമിച്ചവരും കുറവല്ല.  

2002ലാണ് താരതമ്യേന കുറഞ്ഞ കുറ്റം ചുമതപ്പെട്ടിട്ടുള്ള ആളുകളെ ഇവിടെ പാർപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഡാർട്ട്മൂർ ജയിൽ നിരവധി തവണ അടച്ചുപൂട്ടൽ ഭീഷണിയും നേരിട്ടിരുന്നു. 2023ൽ ജയിൽ പ്രവർത്തനം നിലക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും 2021ൽ നടന്ന ചർച്ചകളെ തുടർന്ന് തീരുമാനം പിൻവലിച്ചിരുന്നു.

ഇനി അൽപം വിഡിയോ കണ്ടാലോ!...

English Summary- Dartmoore Prison Now Owned by Prince William

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}